Close
Welcome to Green Books India
Daivadasakam

Daivadasakam

Author: Sree Narayana Guru

star

ദൈവദശകം

Add to Basket

A Book by Sreenarayanaguru

നാരായണഗുരു മനുഷ്യരെ ഒരു പോലെ കാണാൻ ഉത്ബോധിപ്പിക്കുക മാത്രമല്ല ചെയ്തത്, ഉപനിഷത്തുകളുടെ സാർത്ഥകമായ വ്യാഖ്യാനങ്ങളിലൂടെ മനുഷ്യജന്മത്തിന്റെ മഹത്വവും ഉദാത്തതയും വെളിപ്പെടുത്തി. നാരായണഗുരു ഉഴുതുമറിച്ച മണ്ണിലാണ് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സമരപാതകൾ പോലും ഉയർന്നു വന്നത്. 'അഹം ബ്രഹ്മാസ്മി' എന്നല്ല നാരായണഗുരു പറഞ്ഞത്. ബ്രഹ്മം എല്ലാത്തിലും ഉള്ളതുപോലെ അപരനിലും ഉണ്ട് എന്നാണ്. അത്കൊണ്ട് ഞാൻ അപരനിലും ഉണ്ട്. 'ദൈവദശക'ത്തിന്റെ നൂറാം വാർഷികം ഇതിനകം വ്യാപകമായി ആചരിച്ചു കഴിഞ്ഞു. എം. കെ. സാനുവിന്റെ വ്യാഖ്യാനം.

No reviews found

കൂരിരുട്ടില്‍ കത്തിച്ചുവെച്ച കെടാവിളക്

കൂരിരുട്ടില്‍ കത്തിച്ചുവെച്ച  കെടാവിളക്


കൂരിരുട്ടില്‍ കത്തിച്ചുവെച്ച ഒരു കൈത്തിരിനാളമായിരുന്നു ശ്രീനാരായണഗുരു. ആ ദിവ്യപ്രകാശത്തിന്റെ ആന്ദോളനത്തില്‍ സഹോദരന്‍ അയ്യപ്പനെപ്പോലെ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ വന്നു. ഡോ. പല്പു, നാരായണഗുരുവിന്റെ പ്രഥമശിഷ്യന്‍, ഒരിക്കല്‍ വിവേകാനന്ദനെ കേരളത്തിലേക്കു ക്ഷണിച്ചു കൊണ്ടുവന്നു. ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഇരുളടഞ്ഞ കേരളത്തെയാണ് വിവേകാനന്ദന്‍ കണ്ടത്. ''കേരളം ഭ്രാന്താലയമാണ്'' എന്ന് അദ്ദേഹം പ്രസ്താവിച്ചു. കുമാരനാശാനെപ്പോലെ നവോത്ഥാനനായകന്മാര്‍ വന്നു. നടരാജഗുരു, നിത്യചൈതന്യയതി തുടങ്ങി ഒട്ടേറെ ആത്മീയാചാര്യന്മാര്‍ പിന്നീടുണ്ടായി. നാരായണഗുരു മനുഷ്യരെ ഒരുപോലെ കാണാന്‍ ഉദ്‌ബോധിപ്പിക്കുക മാത്രമല്ല ചെയ്തത്, ഉപനിഷത്തുക്കളുടെ സാര്‍ത്ഥകമായ വ്യാഖ്യാനങ്ങളിലൂടെ മനുഷ്യജന്മത്തിന്റെ മഹത്ത്വവും ഉദാത്തതയും വെളിപ്പെടുത്തി. നാരായണഗുരു ഉഴുതുമറിച്ച മണ്ണിലാണ് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സമരപാതകള്‍ പോലും ഉയര്‍ന്നുവന്നത്. 'അഹം ബ്രഹ്മാസ്മി' എന്നല്ല നാരായണഗുരു പറഞ്ഞത്. ബ്രഹ്മം എല്ലാത്തിലും ഉള്ളതുപോലെ അപരനിലും ഉണ്ട് എന്നാണ്. അതുകൊണ്ട് ഞാന്‍ അപരനിലും ഉണ്ട്. 'ദൈവശതക'ത്തിന്റെ നൂറാം വാര്‍ഷികം ഇതിനകം വ്യാപകമായി ആചരിച്ചു കഴിഞ്ഞു. ഈ കൃതി സാധാരണക്കാരായ വായനക്കാരെ ഉദ്ദേശിച്ചാണ് പ്രധാനമായും രചിച്ചിട്ടുള്ളത്.
ദൈവശതകത്തിന്റെ അകംപൊരുളുകളില്‍ ഉപനിഷത്തുക്കളുടെ സാരാംശങ്ങളാണ് നിഗൂഢനം ചെയ്തിട്ടുള്ളത്. നാരായണഗുരു, അന്ധവിശ്വാസങ്ങള്‍ കൊടുമ്പിരികൊണ്ടിരുന്ന ഒരു കാലഘട്ടത്തിന്റെ സൂര്യതേജസ്സ്. സാനുമാഷ് ലളിതമായി ദൈവദശകം വ്യാഖ്യാനിച്ചുത രുന്നു.
ദൈവദശകം
വ്യാഖ്യാനം വില: 95.0



About Author

Sree Narayana Guru

Sree Narayana Guru

About Sree Narayana Guru