Close
Welcome to Green Books India
Madhavi

Madhavi

Author: Jayasree Shyamlal

star

മാധവി

Add to Basket

ലണ്ടനിലെ ഇന്ത്യൻ വംശജർക്കിടയിൽ പ്രവാസിമലയാളികളുടെ വേറിട്ടൊരു ലോകം. വ്യവസ്ഥാപിത കുടുംബബോധത്തിന്റെ വ്യവഹാരങ്ങളെ തകർക്കുന്ന, പഴമയും പുതുമയും തമ്മിലുള്ള സംഘർഷങ്ങൾ. ലണ്ടൻ കുടിയേറ്റക്കാരുടെ കഥ പറയുന്ന മാധവി. ലോകം ഒന്നായി ഏറ്റുപാടുന്ന ഗാനമാണ് അവസാനം ശ്രവിക്കുന്നത്. "ലോകാ സമസ്താ സുഖിനോ ഭവന്തു.

No reviews found

മാധവിയുടെ ലണ്ടന്‍ ജീവിതം

മാധവിയുടെ  ലണ്ടന്‍ ജീവിതം


 പ്രേമം, രതി, വിവാഹം എന്നിവയെക്കുറിച്ചുള്ള യൂറോപ്യന്‍ സങ്കല്പങ്ങള്‍ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യകാല്‍ഭാഗം കഴിയുന്നതുവരെ ഇന്ത്യയിലേതുപോലെതന്നെയായിരുന്നു. വ്യവസായ വിപ്ലവമാണ് ആധുനിക യൂറോപ്പിനെ സൃഷ്ടിച്ചത്. രണ്ടാംലോക മഹായുദ്ധത്തിനുശേഷം പഴയതുപോലെ അല്ലാതായിത്തീര്‍ന്നു യൂറോപ്പ്. 


 ജനതയുടെ ജീവിതസങ്കല്പങ്ങള്‍ അപ്പാടെ തകിടം മറിഞ്ഞു. ജയശ്രീയുടെ നോവല്‍ ''മാധവി'' - ലണ്ടനില്‍ ജീവിച്ച ഒരു യുവതിയുടെ കഥയാണ് പറയുന്നത്.


 അന്ന് പതിവില്ലാതെ മാധവി ലണ്ടനിലേക്ക് ഒറ്റയ്ക്കുള്ള യാത്രയിലാണ്. ആറ് മണിക്കൂര്‍ കണക്ഷന്‍ ഫ്‌ളൈറ്റിനുവേണ്ടി ബഹ്‌റിനില്‍ കാത്തുകിടപ്പ്. അന്നേരം ഓര്‍മ്മകളുടെ ഒരു കുത്തിയൊഴുക്കില്‍ മാധവി അകപ്പെടുന്നു. പഠനകാലത്തെ പരിചയമുഖങ്ങള്‍, ജീവിതവിപര്യയങ്ങള്‍, വീട്ടുകാര്‍ എതിര്‍ത്ത പ്രേമവിവാഹം, ഭര്‍ത്താവിന്റെ കൂടെ ലണ്ടനിലെത്തിപ്പെട്ട ആദ്യകാലാനുഭവങ്ങള്‍, ലണ്ടന്‍ സുഹൃത്തുക്കള്‍, മലയാളി കുടിയേറ്റക്കാരുടെ പൂര്‍വകഥകള്‍, ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ലണ്ടന്‍ കാലാവസ്ഥ, സൗഹൃദസമാഗമങ്ങള്‍, വ്യത്യസ്ത ചിന്തകളിലൂടെ ഓര്‍മ്മകള്‍ അപ്പൂപ്പന്‍താടിപോലെ പറന്നുകളിക്കുന്നു. ബ്രിട്ടീഷ് പാസ്‌പോര്‍ട്ടില്‍ സിങ്കപ്പൂരില്‍ നിന്നു കുടിയേറിയ മലയാളികള്‍, മലയാളി അസോസിയേഷന്‍, കുടിയേറ്റക്കാരുടെ പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള അഗാധമായ വിടവുകള്‍, വിവാഹത്തില്‍പോലും കച്ചവട മനഃസ്ഥിതി കാണിക്കുന്ന മലയാളികള്‍, വ്യവസ്ഥാപിത കുടുംബത്തിന്റെ വ്യവഹാരങ്ങളെ തകര്‍ക്കുന്ന പുതിയ തലമുറയുടെ വിവാഹബന്ധങ്ങള്‍, കുടുംബബന്ധങ്ങളിലെ പിളര്‍പ്പുകള്‍, ഹൃദയം നുറുങ്ങുന്ന ധാരാളം അനുബന്ധകഥകള്‍ മാധവിയുടെ ലണ്ടന്‍ ജീവിതാനുഭവത്തോടൊപ്പം ഈ നോവലില്‍ ചേര്‍ത്തുവെക്കുന്നു. ലണ്ടന്‍ ഇന്ത്യന്‍ വംശജരുടെ പ്രാദേശികലോകമാണ് നോവലിന്റെ കേന്ദ്രപ്രമേയം. അവര്‍ക്കിടയില്‍ മലയാളികള്‍ വേറിട്ടു ജീവിക്കുന്നു. ലണ്ടനിലെ സാംസ്‌കാരികലോകത്ത് വ്യത്യസ്തമായ ഒരു സാംസ്‌കാരിക പരിവേഷമോ വേറിട്ടൊരു വ്യക്തിത്വമോ മലയാളികള്‍ പ്രകടിപ്പിക്കുന്നുണ്ടെന്ന് മാധവിക്ക് ഒരിടത്തും അനുഭവപ്പെടുന്നില്ല. ഒരു ലണ്ടന്‍ പ്രവാസിയുടെ വ്യത്യസ്തമായ നോവല്‍.


മാധവി
ജയശ്രീ ശ്യാംലാല്‍
നോവല്‍, വില: 230.00



About Author

Jayasree Shyamlal

Jayasree Shyamlal

About Jayasree Shyamlal