Close
Welcome to Green Books India
Russian  Muthassi

Russian Muthassi

Author: K.S VenuGopal

star

റഷ്യൻ മുത്തശ്ശി

Add to Basket

Russian Nadodi Kathakal

തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട റഷ്യൻ മുത്തശ്ശിക്കഥകൾ. കൗതുകവും അത്ഭുതരസവും നിറഞ്ഞ വർണ്ണചാരുത. നാടോടിക്കഥകളുടെ ഉള്ളലിവുകളിൽ ദേശകാലങ്ങളുടെ അടയാളങ്ങൾ.ദേശീയ സംസ്കാരത്തിന്റ പഴങ്കഥകൾ. കുട്ടികൾക്കും പ്രായമായവർക്കും ഒരു പോലെ വായിച്ചു പോകാവുന്ന കൃതി.

No reviews found

റഷ്യന്‍ മുത്തശ്ശി

റഷ്യന്‍ മുത്തശ്ശി


ദേശമനസ്സിന്റെ ആഴങ്ങളില്‍ നിന്ന് വായ്‌മൊഴികളിലൂടെ, ശ്രോതാക്കളിലൂടെ, നൂറ്റാണ്ടുകളായി സഞ്ചരിച്ചുവന്ന നാടോടിക്കഥകള്‍ സാഹിത്യഭാഷയുടെ ആദ്യകിരണങ്ങളായിരുന്നു. ലോകസാഹിത്യത്തിന്റെ ഉറപ്പുള്ള അടിത്തറയായി ഭവിച്ചത് വാസ്തവത്തില്‍ നാടോടിക്കഥകളുടെ മിത്തും ചൈതന്യവുമായിരുന്നു. പ്രാക്തനമനസ്സിന്റെ പ്രതിരോധവും സാന്ത്വനവുമാണ് നാടോടിക്കഥകള്‍. 
മര്‍ദ്ദിതരുടെ കരച്ചിലും നിസ്സഹായതയും അതീതകാലത്തിന്റെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഇതിലെ മുത്തശ്ശിക്കഥകള്‍. കൗതുകവും അദ്ഭുതരസവും നിറഞ്ഞ വര്‍ണ്ണചാരുതയുടെ സ്വപ്നഭാവനകള്‍ മാത്രമല്ല ഇത്; ചൂഷിതരുടെ സങ്കടമനസ്സുകളും ഇക്കഥകളിലെ നിറംപിടിപ്പിച്ച ഭാവനകളുടെ ഭാഗമാണ്. സമൂഹമനസ്സിന്റെ വൈകാരിക ഉദ്ഗമങ്ങള്‍, സാര്‍ചക്രവര്‍ത്തിമാരുടെ അധികാരപ്രമത്തത, ദേശകാല സ്വത്വബോധങ്ങള്‍ തുടങ്ങി ദേശീയ സംസ്‌കാരത്തിന്റെ ആഴങ്ങളില്‍നിന്ന് ഊര്‍ന്നിറങ്ങിയ പഴങ്കഥകള്‍. മഹാന്മാരായ റഷ്യന്‍ സാഹിത്യകാരന്മാര്‍ ഈ കഥകള്‍ വിടര്‍ന്ന മണ്ണില്‍ പിറന്നതില്‍ അദ്ഭുതപ്പെടാനില്ല. പ്രായഭേദമന്യെ വായിച്ചുപോകാവുന്ന കൃതി. 
  റഷ്യന്‍ മുത്തശ്ശി, കുട്ടികളുടെ നോവല്‍, വിവര്‍ത്തനം: കെ.എസ്. വേണുഗോപാല്‍, വില: 180.00



About Author

K.S VenuGopal

K.S VenuGopal

About K.S VenuGopal