Close
Welcome to Green Books India
Chakkarapadam

Chakkarapadam

Author: Sreejith Moothedath

star

ചക്കരപ്പാടം

Out of stock.

A Novel by Sreejith Moothedath

പ്രകൃതി-മനുഷ്യബന്ധത്തിൽ ജൈവികവും ആത്മീയവുമായ ഒരു ലയം അനിവാര്യമാണ്. പരിസ്ഥിതിബോധത്തിന്റെ അഭാവം കൊണ്ടും അത്യാർത്തി കൊണ്ടും മനുഷ്യൻ ചെയ്യുന്ന പ്രകൃതിവിധ്വംസക പ്രവർത്തനങ്ങളുടെ ദൂരവ്യാപക നാശങ്ങൾ വെളിപ്പെടുത്തുന്ന ബാലസാഹിത്യ നോവൽ.

No reviews found

പച്ചപ്പട്ടാളം എന്ന കുട്ടിപ്പട്ടാളം

പച്ചപ്പട്ടാളം എന്ന കുട്ടിപ്പട്ടാളം


 സാരംഗ് എന്ന കുട്ടിയും സഹപാഠിയും കഥാപാത്രങ്ങള്‍. ഒരു കൂട്ടര്‍ ചക്കരപ്പാടം പ്രദേശത്തെ വൃക്ഷങ്ങള്‍ വെട്ടിവെളുപ്പിച്ച് വില്‍ക്കുന്നവര്‍. ചക്കയും മാങ്ങയും കായ്ക്കുന്ന ഫലവൃക്ഷങ്ങളാണ് തടിയുരുപ്പടികള്‍ക്കുവേണ്ടി വെട്ടിമുറിച്ച് ഈര്‍ച്ചക്കമ്പനികളിലേക്ക് കൊണ്ടുപോകുന്നത്. മരക്കൂട്ടങ്ങളിലെ തത്തകള്‍ പക്ഷികള്‍ എല്ലാം വറുതിയിലാകുന്നു. മറ്റൊരു കൂട്ടര്‍ ചക്കരപ്പാടത്തെ തോട് നികത്തിയും പാടം നികത്തിയും നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചും ചക്കരപ്പാടത്തെയാകെ മഴക്കാലങ്ങളില്‍ പ്രളയത്തില്‍ മുക്കിക്കൊല്ലുന്നവിധം അശാസ്ത്രീയമായ കെട്ടിടനിര്‍മ്മിതികളില്‍ മുഴുകിയിരിക്കുകയാണ്. അനധികൃതവും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാമൂഹികവികസനത്തെയല്ല സഹായിക്കുന്നത് എന്ന് സാരംഗ് എന്ന കുട്ടിയും സഹപാഠികളും തിരിച്ചറിയുന്നു. 


 നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതിനുവേണ്ടി, പാടവും തോടും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അധ്യാപകനില്‍നിന്ന് കേട്ടറിഞ്ഞ കുട്ടികള്‍, പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ''പച്ചപ്പട്ടാളം'' എന്ന ഒരു സംഘടന രൂപീകരിക്കുന്നതും അതിന്റെ പ്രവര്‍ത്തനങ്ങളുമാണ് ഈ നോവലിന്റെ കഥാബീജം. തോട് നികത്തുന്നതിന്റെ ഫലമായി സംഭവിക്കാന്‍ പോകുന്ന വരള്‍ച്ച, മഴക്കാലത്തുണ്ടാകാന്‍ പോകുന്ന വെള്ളപ്പൊക്കം, ആള്‍നാശം, കൃഷിനാശം, ഈ വക കാര്യങ്ങള്‍ പച്ചപ്പട്ടാളം നേരിടുന്ന നാടിന്റെ പ്രശ്‌നങ്ങളാണ്. കുട്ടികള്‍ പ്രകൃതിയുടെ വിനാശകരമായ ഈ പ്രത്യാഘാതങ്ങളെ നേരിടുന്നതിനുവേണ്ടി സംഘടിതമായി മുന്നിട്ടിറങ്ങുകയാണ്. പച്ചപ്പട്ടാളത്തിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ട് ടി.വി.ചാനലുകള്‍പോലും മുന്നോട്ടുവരുന്നു. സമരവേദികളിലേക്ക് സുഗതകുമാരി ടീച്ചറെ കൊണ്ടുവരുന്നു.


 'ചക്കരപ്പാടം' എന്ന നോവല്‍ നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള ഒരു സമരഗാഥയാണ്. കുട്ടികള്‍ക്കുവേണ്ടിയുള്ള വ്യത്യസ്തമായ ഒരു നോവല്‍. 
ചക്കരപ്പാടം, ശ്രീജിത്ത് മൂത്തേടത്ത്, കുട്ടികളുടെ നോവല്‍. വില: 125.00



About Author

Sreejith Moothedath

Sreejith Moothedath

About Sreejith Moothedath