Close
Welcome to Green Books India
Basudhara Pack

Basudhara Pack

Author: Tilottama Majumdar

star

ബസുധാര

Out of stock.

Original Title: BASUDHAARA
Winner of 2003 Bengal literature Award.
By, THILOTHAMA MAJUMDAR
Translation By, Prabha Chatterji
1. Orikkal Oridath 2. Manassile Mulvelikal 3. Thiricharivinte Snehavazhikal

തിലോത്തമ മജുംദാറിന്‍റെ "ബസുധാര" എന്ന ബൃഹത്തായ നോവലിന്‍റെ ഒന്നാം ഭാഗമാണ് 'ഒരിക്കൽ ഒരിടത്ത്'. എഴുപതുകൾക്കു ശേഷമുള്ള കൊൽക്കത്തയുടെ അനുസ്യൂതമായ മനുഷ്യപ്രവാഹമാണ് ഈ നോവലിന്‍റെ ഇതിവൃത്തം. ഇതിൽ രാഷ്ട്രീയത്തിന്‍റെ അന്തർധാരയുണ്ട്. പ്രണയാനുഭവങ്ങളുടെ രാഗനിര്‍ഝരിയുണ്ട്. ആത്മാവിന്‍റെ രാഗങ്ങളിൽ വീണ മീട്ടുന്ന മൗനങ്ങളുണ്ട്. രവീന്ദ്ര സംഗീതത്തിന്‍റെ ഈണങ്ങളിൽ ആരൊക്കെയോ കവിതകൾ മൂളുന്നു. ഉൽകൃഷ്ട കൃതി. ഉജ്ജ്വലമായ കഥാഖ്യാനം. ബംഗാളി സാഹിത്യത്തിൽ 2003 ലെ ആനന്തപുരസ്കാരം കരസ്ഥമാക്കിയ കൃതി. വിവർത്തനം: പ്രഭാ ചാറ്റർജി

No reviews found

തിലോത്തമ മജുംദാറിന്റെ ബസുധാര

തിലോത്തമ മജുംദാറിന്റെ ബസുധാര


    ബംഗാളിന്റെ രാഷ്ട്രീയ സാമൂഹ്യാവസ്ഥയുടെ ദര്‍പ്പണമാണ് തിലോത്തമ മജുംദാറിന്റെ ബസുധാര. നഷ്ടപൈതൃകങ്ങളുടെ ജീവിതവഴികള്‍ തീവ്രവാദരാഷ്ട്രീയം, സാമൂഹികജീവിതത്തിന്റെ അപചയങ്ങള്‍, ശിഥിലമായ കുടുംബബന്ധങ്ങള്‍, പൊലീസ് വാഴ്ച, ഇടതുപക്ഷത്തിന്റെ വ്യതിചലനം, നിരാശിതരായ യുവനേതൃത്വങ്ങള്‍, സ്ത്രീ സ്വാതന്ത്ര്യം, വിസ്തൃതമായ ഒരു ക്യാന്‍വാസില്‍ മൂന്നു ഭാഗങ്ങളായി എഴുതപ്പെട്ട ബസുധാര എന്ന നോവല്‍ ബംഗാളിന്റെ സാമൂഹ്യസാഹചര്യങ്ങള്‍ക്കെതിരെ പിടിച്ച കണ്ണാടിയാണ്.


    നക്‌സല്‍ പ്രസ്ഥാനത്തിന്റെ ജ്വാലാമുഖിയില്‍ ആകൃഷ്ടരായി എത്രയെത്ര ഇളംജീവിതങ്ങള്‍ അതിലേക്ക് കുതിച്ചുചാടി! ലഹരിയുടെ ചുകന്ന തെരുവുകളില്‍ കാലിടറിവീണു പലരും. വാഗ്ദത്ത ഭൂമിയിലെ വര്‍ഗരഹിതസമുദായം മാത്രം എവിടെയും ഉയര്‍ന്നുപൊങ്ങിയില്ല.


    യുവപ്രതിഭകള്‍ ദയാദാക്ഷിണ്യമില്ലാതെ അടിച്ചമര്‍ത്തപ്പെട്ടു. സാമൂഹികജീവിതത്തിന്റെ വിവിധ കോണുകളില്‍നിന്ന് പകര്‍ത്തിയെടുത്ത ബംഗാളിന്റെ സമീപകാലകഥകള്‍. വൈവിധ്യവും വൈരുധ്യങ്ങളും നിറഞ്ഞ ജീവിതപ്പകര്‍ച്ചകളുടെ പ്രേമവും കാമവും സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ആവിഷ്‌കാരങ്ങള്‍. പഴമയും പുതുമയും തമ്മിലുള്ള ഏറ്റുമുട്ടല്‍.
ജനങ്ങള്‍ ഒരു മാറ്റത്തിനുവേണ്ടി ദാഹിക്കുകയാണ്. ഇന്ന് സുനാമി, നാളെ മറ്റൊന്ന്. ഇന്ന് ഇര നീയെങ്കില്‍ നാളെ ഞാന്‍, മറ്റന്നാള്‍ നമ്മുടെ സന്താനങ്ങള്‍... ജീവിതമെന്ന പ്രതിഭാസം കാലത്തിനൊപ്പം നിലയ്ക്കാത്ത ധാരയായി ഒഴുകിക്കൊണ്ടേയിരിക്കും. ബംഗാളിന്റെ 1967 മുതല്‍ 1977 വരെയുള്ള കാലഘട്ടത്തിന്റെ സാമൂഹികരാഷ്ട്രീയ ചരിത്രത്തിന്റെ സാംസ്‌കാരികരേഖയാണ് ബസുധര എന്ന നോവല്‍.


ഒരിക്കല്‍ ഒരിടത്ത് തിലോത്തമ മജുംദാര്‍, വില - 200.00
തിരിച്ചറിവിന്റെ സ്‌നേഹവഴികള്‍
തിലോത്തമ മജുംദാര്‍, വില - 255.00
മനസ്സിലെ മുള്‍വേലികള്‍
തിലോത്തമ മജുംദാര്‍, വില - 240.00



About Author

Tilottama Majumdar

Tilottama Majumdar

About Tilottama Majumdar