Close
Welcome to Green Books India
yakshiyum Cycleyathrakkaranum

yakshiyum Cycleyathrakkaranum

Author: Karunakaran

star

യക്ഷിയും സൈക്കിൾയാത്രക്കാരനും

Add to Basket

Poems by Karunakaran

ഭാഷയുടെ ശീലിച്ച ഉച്ചമയക്കത്തിലേക്ക് സൈക്കിൾ കുന്നിറങ്ങിവന്നുരുണ്ടു കയറുന്നു. കാടിറങ്ങുന്ന മൃഗമോ നാടളക്കുന്ന യന്ത്രമോ പോലെ. അതിനു ലോഹവും റബ്ബറും മണ്ണും കല്ലും ഇടയുന്ന ഒച്ച. താണ്ടി വന്ന നാട്ടിൻപുറവും നഗരവും മരുവും കൊടുത്ത നട. ഒരു സ്വപ്നം, ഒരോർമ്മ, ഒരു പേടി, ഒരു പ്രേമം, ഒരസംബന്ധവ്യാകരണം, ഉറക്കത്തിലേക്കു പകർന്ന് അത് ഉരുണ്ടിറങ്ങി പോകുന്നു. ഉണർച്ചയിൽ മുളയ്ക്കാനുള്ള വിത്തുകൾ, വളർന്നാൽ യക്ഷികൾക്കു പാർക്കാനുളളിടങ്ങൾ.

No reviews found

യക്ഷിയും സൈക്കിള്‍ യാത്രക്കാരനും

യക്ഷിയും സൈക്കിള്‍ യാത്രക്കാരനും


 
    വിമൂകമായ ആരവങ്ങളായി എവിടെനിന്നോ പുറപ്പെട്ടുവരുന്ന ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ നിറയുന്ന ദീര്‍ഘനിശ്വാസങ്ങള്‍, വീര്‍പ്പുമുട്ടല്‍, നിശ്ശബ്ദയാമങ്ങള്‍. ഒരൊറ്റ ചിത്രത്തിനുമേല്‍ പതിയുന്ന പല അടരുകളുള്ള ചിത്രങ്ങളുടെ മായികക്കാഴ്ചകള്‍. പുറംലോകം അകംലോകത്തേക്കും അകംലോകം പുറംലോകത്തേക്കും പരിവര്‍ത്തനം ചെയ്യുന്ന നിഗൂഢ സ്പര്‍ശനങ്ങളുടെയും ഗന്ധങ്ങളുടെയും രാസക്രിയ. കരുണാകരന്റെ കവിതയിലെ ഭൂപ്രദേശം, സ്ഥലങ്ങള്‍ എല്ലാം വ്യത്യസ്തമായ വിഭൂതികളുടെ അടയാളങ്ങളാണ്.


  ''നീ എന്റെ കൂടെ വരുമോ?
യേശു മറിയത്തോട് ചോദിച്ചു.
അവള്‍ യേശുവിന്റെ നെറ്റിയില്‍ ഉമ്മ വെച്ചു
ഒരു കുഞ്ഞിനെയെന്നവണ്ണം
അവളുടെ മടിയില്‍ കിടത്തി
കണ്ണുകള്‍ അടച്ച് നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു
ഈശോയേ?
നീ വീണ്ടും അവനെ അവന് കാണിച്ചു കൊടുക്കണമേ.''


   യക്ഷിയും സൈക്കിള്‍ യാത്രക്കാരനും കരുണാകരന്റെ ആദ്യകവിതാസമാഹാരമാണ്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയ്ക്ക് എഴുതിയതും സൂക്ഷിച്ചതുമായ കവിതകളുടെ ആദ്യകവിതാസമാഹാരം. അജയ് പി.മങ്ങാട്ടിന്റെ ആമുഖം: ''നല്ല എഴുത്തുകാരില്‍ പലരും സ്വന്തം വായനയോടുള്ള പ്രതികരണമായിട്ടാണ് എഴുതുന്നത്. പ്രിയ പുസ്തകങ്ങള്‍ക്കുള്ള നന്ദിവാക്കുകളായി എഴുത്ത് മാറ ുന്നു. ഇല്ലാത്ത ഒരു പുസ്തകം ഭാവനചെയ്ത് അതേപ്പറ്റി എഴുതുക. സ്മരണകളുടെ വായനയായി, വായിച്ച പുസ്തകങ്ങളുടെ ഓര്‍മ്മകളായി കവിത മാറുന്നത് നാം കരുണാകരനില്‍ കാണുന്നു. ഭൂതകാലത്തെ തിരയുകയല്ല, ഭൂതകാലത്തിന്റെ അരങ്ങാണത്. അങ്ങനെ ഒരു അരങ്ങില്‍ നില്‍ക്കുമ്പോള്‍ തോന്നും, 'നിന്നെപ്പറ്റി ഓര്‍ത്തതൊന്നും അധികമായില്ല' എന്ന്. 'അതുകൊണ്ട് നീ പോയപ്പോള്‍ പഴക്കമുള്ള ഒരാഴത്തില്‍ ഒരു തെരുവ് ന്തിയുറങ്ങുന്നു എന്ന് ഞാന്‍ അപ്പോള്‍തന്നെ ഓര്‍ത്തത്.'


    ഓര്‍മ്മ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ചുറ്റിപ്പിടിക്കുകയാണ് ചെയ്യുന്നത്. ചില ഓര്‍മ്മകള്‍ അന്ധരെപ്പോലെ കൃത്യമായി നടന്നുവരുന്നു. ഒച്ചയ്ക്ക് ചെവികൊടുത്തോ, സ്പര്‍ശനത്തിന് കൈ നീട്ടിയോ ദൂരെനിന്നുതന്നെ കാണാന്‍ കിട്ടുന്നു.
കവിതയുടെ അസാധാരണമായ 
വിളനിലങ്ങള്‍


കവിതയുടെ അസാധാരണമായ വിളനിലങ്ങള്‍
    ഭാഷയുടെ ശീലിച്ച ഉച്ചമയക്കത്തിലേക്ക് സൈക്കിള്‍ കുന്നിറങ്ങിവന്നുരുണ്ടു കയറുന്നു. കാടിറങ്ങുന്ന മൃഗമോ നാടളക്കുന്ന യന്ത്രമോ പോലെ. അതിന് ലോഹവും റബ്ബറും മണ്ണും കല്ലും ഇടയുന്ന ഒച്ച. താണ്ടിവന്ന നാട്ടിന്‍പുറവും നഗരവും മരുവും കൊടുത്ത നട. ഒരു സ്വപ്‌നം, ഒരോര്‍മ്മ, ഒരു പേടി, ഒരു പ്രേമം, ഒരസംബന്ധവ്യാകരണം, ഉറക്കത്തിലേക്കു പകര്‍ന്ന് അത് ഉരുണ്ടിറങ്ങി പോകുന്നു. ഉണര്‍ച്ചയില്‍ മുളയ്ക്കാനുള്ള വിത്തുകള്‍, വളര്‍ന്നാല്‍ യക്ഷികള്‍ക്ക് പാര്‍ക്കാനുള്ളിടങ്ങള്‍. 
അനിത തമ്പി





About Author

Karunakaran

Karunakaran

About Karunakaran