Close
Welcome to Green Books India
New Gen Pachakam

New Gen Pachakam

Author: Toshma Biju Varghese

star

ന്യൂ ജെൻ പാചകം

Add to Basket

A book by Toshma Biju Varghese

പുതുതലമുറയുടെ എല്ലാത്തരം അഭിരുചികള്‍ക്കും ഇഷ്ടപ്പെട്ട വിധത്തില്‍ തയ്യാറാക്കിയ പരിഷ്‌കൃത വിഭവങ്ങള്‍. ഫ്രൈഡ് മക്രോണി ചീസ് ബെറ്റ്‌സ്, ട്രൈ കളര്‍ ഇഡ്ഡലി, ഡെവിള്‍ഡ് എഗ്ഗ്, ഹങ്കേറിയന്‍ ചിക്കന്‍, പിനാകൊളാഡോ സ്മൂത്തി തുടങ്ങിയ ന്യൂജെന്‍ പാചകവിധികളാണ് ഇതിലെ ഉള്ളടക്കം. സൂര്യ ടിവിയിലെ രുചിയിടം എന്ന പരിപാടിയിലൂടെ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്തിരുന്ന വിഭവങ്ങള്‍.

No reviews found

എന്റെ പതിമൂന്നാമത്തെ ഗ്രന്ഥം

എന്റെ പതിമൂന്നാമത്തെ ഗ്രന്ഥം

ന്യൂജെന്‍ പാചകം

  ചെറിയൊരിടവേളയ്ക്കുശേഷമാണ് സൂര്യ ടിവിയില്‍ രുചിയിടം എന്ന പരിപാടിയിലൂടെ കുക്കറി സെഗ്‌മെന്റ് ചെയ്തു തുടങ്ങിയത്. ഒരു കള്ളിവരച്ച് അതിനുള്ളില്‍ നിന്നുകൊണ്ടുള്ള വിഭവങ്ങളായിരുന്നില്ല ആ ഷോയില്‍ ഞാന്‍ അവതരിപ്പിച്ചത്. അതതു കാലത്തു ലഭ്യമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചുകൊണ്ട് ഉത്സവകാലങ്ങളോടും മറ്റും നീതിപുലര്‍ത്തുമ്പോഴും നാടനും അല്ലാത്തതുമായ വിഭവങ്ങള്‍ ഇടകലര്‍ത്തി എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടമുള്ള വിധത്തിലായിരുന്നു അതിന്റെ അവതരണം. രുചിയിടത്തില്‍ അവതരിപ്പിച്ച വിഭവങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത ചിലതുള്‍പ്പെടുത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ചാനല്‍ ഷോ കാണാനാവാത്തവര്‍ക്കും വിഭവങ്ങളുടെ രസക്കൂട്ടറിയാനാവണമല്ലോ. പുസ്തകമാക്കുമ്പോള്‍ അതു സാധ്യമാവും. ഇനി ടിവിയില്‍ ഈ ഷോ കണ്ടവര്‍ക്കാവട്ടെ കുറച്ചുകൂടി സ്വസ്ഥമായി ചേരുവകളെപ്പറ്റിയെല്ലാം നന്നായി അറിഞ്ഞ് വിഭവങ്ങളുണ്ടാക്കാനുമാവും.


  ഇതെന്റെ പതിമൂന്നാമത്തെ പാചകഗ്രന്ഥമാണ്. എല്ലാ വായനക്കാര്‍ക്കും രുചികരമായ പാചകം ആശംസിച്ചുകൊണ്ട് എന്റെ ഈ എളിയ സംരംഭം ഞാന്‍ സമര്‍പ്പിക്കുന്നു. സദയം സ്വീകരിക്കുക, അനുഗ്രഹിക്കുക.



About Author

Toshma Biju Varghese

Toshma Biju Varghese

About Toshma Biju Varghese

കാളാംപറമ്പില്‍ കെ.പി. വര്‍ക്കിയുടെയും ആനിയുടെയും മൂന്നാമത്തെ മകളായി കാലടിയില്‍ ജനനം. കാലടി അനിത വിദ്യാലയം, എറണാകുളം സെന്റ് തെരേസാസ് കോളേജ്, കോയമ്പത്തൂര്‍ അവിനാശ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കന്യക ദ്വൈവാരികയുടെ മാനേജിങ് എഡിറ്റര്‍. മംഗളം വാരിക, കന്യക ദ്വൈവാരിക എന്നിവയില്‍ പാചകപംക്തി ചെയ്യുന്നു. സൂര്യ, കൈരളി എന്നീ ചാനലുകളില്‍ പാചകപരിപാടി അവതരിപ്പിക്കാറുണ്ട്. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍ കേരളീയ പാചകം മത്സ്യമാംസ വിഭവങ്ങള്‍ പ്രഷര്‍ കുക്കര്‍ പാചകം