Close
Welcome to Green Books India
Oushadhasasyangal

Oushadhasasyangal

Author: Dr. K.S. Rajithan

star

ഔഷധസസ്യങ്ങൾ

Add to Basket

A book by Dr. K.S. Rajithan

ഔഷധസസ്യങ്ങളുടെ കൃത്യമായ രാസഘടകങ്ങൾ, ഔഷധപ്രയോഗങ്ങൾ പ്രയോഗങ്ങള്‍, കൃഷിരീതികള്‍ എന്നിവയോടൊപ്പം ഔഷധവിഭവങ്ങളുടെ നാനാതരം പാചകവിധികളും അടങ്ങുന്ന ഗ്രന്ഥം. കാപ്പി, ചായ, സൂപ്പ്, ദാഹശമിനി, വൈന്‍, കറിവേപ്പില റൈസ്, കറിവേപ്പില രസം, കുടംപുളി അവല്‍ ഉപ്പുമാവ്, മുരിങ്ങാക്കായ സൂപ്പ്, തുളസി സൂപ്പ്, തുളസി സര്‍ബ്ബത്ത്, ആടലോടക കാപ്പി, ആടലോടക സൂപ്പ് എന്നിങ്ങനെ ഔഷധ വിഭവങ്ങള്‍ കൊണ്ടുള്ള വ്യത്യസ്തമായ പാചകവിധികളാണ് ഈ പുസ്തകത്തിന്റെ സവിശേഷത.

No reviews found

ഔഷധസസ്യങ്ങള്‍

ഔഷധസസ്യങ്ങള്‍

ഔഷധസസ്യങ്ങള്‍, ഉപയോഗക്രമങ്ങള്‍, ചികിത്സ, കൃഷിരീതികള്‍
ഔഷധസസ്യവിഭവങ്ങളുടെ വിവിധതരം പാചകവിധികള്‍, നാട്ടുചികിത്സാരീതികള്‍, ഗുണമേന്മകള്‍, രാസഘടകങ്ങള്‍, ചായ, കാപ്പി, ദാഹശമിനി, സൂപ്പ് തുടങ്ങിയവ


  നമ്മുടെ ചികിത്സാരീതികളുടെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പഴയ കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന പല ഔഷധസസ്യങ്ങളും  കണ്‍വെട്ടത്ത് ഇന്ന് അധികം കാണാനില്ലാത്ത അവസ്ഥയിലാണ്. സാധാരണ രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ മുന്‍കാലത്ത് ഉപയോഗിച്ചിരുന്നത് തൊടിയിലും പറമ്പുകളിലും നാട്ടിടവഴികളിലും പടര്‍ന്നുനിന്നിരുന്ന സസ്യങ്ങളായിരുന്നു. കറുകയും തുളസിയും മുക്കുറ്റിയും കയ്യോന്നിയും ചെറൂളയും പോലുള്ള ചെറുസസ്യങ്ങള്‍ സമൂലമായും നീര്‍മരുത്, ഉങ്ങ്, താന്നി, പലകപ്പയ്യാനി, കൂവളം, കുമ്പിള്‍, മുഞ്ഞ തുടങ്ങിയ മരങ്ങളുടെ തൊലി, ഫലങ്ങള്‍ എന്നിവയും നാം അതിസാധാരണമെന്നോണം ഉപയോഗിച്ചിരുന്ന ഔഷധ സസ്യങ്ങളായിരുന്നു. ഉഷ്ണകാലത്ത് ശരീരത്തിന് തണുപ്പേകുന്നതിനായി നാട്ടിന്‍പുറങ്ങളില്‍ ഉണ്ടായിരുന്ന നന്നാറിയുടെ കിഴങ്ങ് ശേഖരിച്ച് കാച്ചിയെടുത്ത് സൂക്ഷിച്ചിരുന്ന നന്നാറി സത്ത് ദാഹശമിനികളിലെ പ്രധാന ചേരുവയായിരുന്നു.


  നാട്ടൗഷധസസ്യങ്ങളോടൊപ്പം മണ്‍മറഞ്ഞുപോയ നാട്ടുചികിത്സാരീതികളും മുത്തശ്ശിമാരുടെ തിരോധാനത്തോടൊപ്പം ഇല്ലാതായിക്കൊണ്ടിരിക്കുന്ന മുത്തശ്ശിവൈദ്യവും ഇന്നത്തെ തലമുറയ്ക്ക് അന്യമായിരിക്കുന്നു.


 ആയുര്‍വേദത്തിലും നാട്ടുചികിത്സയിലും മുത്തശ്ശിവൈദ്യത്തിലും ഉപയോഗിച്ചുവരുന്ന ഏതാനും ചില സാധാരണ സസ്യങ്ങളുടെ പ്രാധാന്യവും ഉപയോഗരീതികളും വിവരിക്കുന്നതോടൊപ്പം അവയുടെ പ്രജനനരീതികളെക്കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഔഷധ സസ്യങ്ങള്‍ കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങളെക്കുറിച്ചും ആഹാരങ്ങളെക്കുറിച്ചും ഇതില്‍ വിശദീകരിക്കുന്നുണ്ട്.


  ഔഷധസസ്യങ്ങളെ ഏതെല്ലാം പ്രകാരത്തില്‍ ജൈവകീടനാശിനിയായും ഇലക്കറികളായും ഉപയോഗിക്കാമെന്ന കാര്യവും ഇതില്‍ എടുത്തുപറയുന്നുണ്ട്. ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുന്നതില്‍ ഈ പുസ്തകം ഏറെ പ്രയോജനപ്പെടുമെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഏറെ നാളത്തെ ചികിത്സാനുഭവസമ്പത്തും പാണ്ഡിത്യവുമുള്ള ഗ്രന്ഥകാരന്‍ നടത്തുന്ന ശ്രമങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണ്.


  ഈ പുസ്തകത്തില്‍ ഔഷധമൂല്യങ്ങളുള്ള സസ്യങ്ങളുടെ, വിഭവങ്ങളുടെ ഉപയോഗക്രമങ്ങളും ഗുണമേന്മയും വെളിപ്പെടുത്തുന്നു. ഔഷധ സസ്യങ്ങളുടെ കൃത്യമായ രാസഘടകങ്ങള്‍, ഔഷധപ്രയോഗങ്ങള്‍, കൃഷിരീതികള്‍ തുടങ്ങിയവയോടൊപ്പം, ഔഷധസസ്യവിഭവങ്ങളുടെ പാചകവിധികളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കിരിയാത്ത ഉപയോഗിച്ച് ചായ, കാപ്പി, ദാഹശമിനി, സൂപ്പ് ഉണ്ടാക്കാമെന്നത് പലര്‍ക്കും ഒരു പുതിയ അറിവാണ്. അതേപോലെ മഞ്ഞള്‍ ചായ, മഞ്ഞള്‍ ഗോള്‍ഡന്‍ മില്‍ക്ക്, മഞ്ഞള്‍ ഹെല്‍ത്ത് ഡ്രിങ്ക്, കറിവേപ്പിലക്കട്ടി, കറിവേപ്പില റൈസ്, കറിവേപ്പില രസം, കറ്റാര്‍വാഴ സോപ്പ്, കുടംപുളി അവല്‍ ഉപ്പുമാവ്, മുരിങ്ങാക്കായ സൂപ്പ്, തുളസി സൂപ്പ്, തുളസി സര്‍ബ്ബത്ത്, ആടലോടക കാപ്പി, ആടലോടക സൂപ്പ് എന്നിങ്ങനെ ധാരാളം വിവിധതരം പാചകവിധികള്‍. മാങ്ങ, നെല്ലിക്ക, ചെമ്പരത്തിപ്പൂവ് കൊണ്ടുപോലും രസികന്‍ വിഭവങ്ങളുണ്ട്. ചെമ്പരത്തി ഇല തോരനുണ്ട്. ഫാഷന്‍ ഫ്രൂട്ട് സ്‌ക്വാഷ്, അശോകപ്പൂവുകൊണ്ടുള്ള വൈന്‍, സവിശേഷ പ്രാധാന്യമുള്ള പലതരം പാചകവിധികളോടൊപ്പം പലതരം ഔഷധപ്രയോഗങ്ങളും അക്കമിട്ട് പറഞ്ഞുതരുന്ന വിശേഷപ്പെട്ട കൃതിയാണ് ഡോ. കെ.എസ്. രജിതന്‍ രചിച്ച ''ഔഷധസസ്യങ്ങള്‍.''





About Author

Dr. K.S. Rajithan

Dr. K.S. Rajithan

About Dr. K.S. Rajithan