Close
Welcome to Green Books India
Gandhiji Classmuriyil

Gandhiji Classmuriyil

Author: Jaison Kochuveedan

star

ഗാന്ധിജി ക്ലാസ്സ് മുറിയില്‍

Add to Basket

A book by Jaison Kochuveedan

നാടകത്തിന്റെ ചില സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു ക്ലാസ്സ് മുറിയിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇറങ്ങിവരുന്ന ഗാന്ധിജിയുടെ സാരോപദേശങ്ങളും ജീവിതകഥയും. കുട്ടികളുടെ സ്വാശ്രയ ശീലമുള്ളവരാക്കി മാറ്റുന്ന ബോധവല്‍ക്കരണസന്ദേശമാണ് ഈ നാടകത്തിന്റെ സത്ത.

No reviews found

ഗാന്ധിജി ക്ലാസ്മുറിയില്‍

ഗാന്ധിജി ക്ലാസ്മുറിയില്‍

    അലസനായ മനുഷ്യന്റെ മനസ്സ് പിശാചിന്റെ പണിപ്പുരയാണ്. ജനിച്ചുവീണ പരിസരങ്ങളുടെ ചരിത്രബോധമില്ലാത്ത ജീവിതം അനര്‍ത്ഥകാരിയാണ്. 
നാടിന് പുരോഗതി ഉണ്ടാകണമെങ്കില്‍ കഠിനമായി അധ്വാനിക്കാനുള്ള മനസ്സ് ഉണ്ടാകണം. ഓരോ നിമിഷവും വളരെ അര്‍ത്ഥവത്തായി ഉപയോഗിക്കണം. പരമാവധി അറിവ് നേടണം. ആ അറിവ് നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കണം. പഠനത്തോടൊപ്പം തൊഴില്‍ പ്രാവീണ്യം നേടുകയെന്നതും പ്രധാനമാണ്. കുട്ടികളെ സ്വാശ്രയശീലമുള്ളവരാക്കാനും സ്വയം പ്രാപ്തരാക്കാനും വേണ്ടിയുള്ള ബോധവത്ക്കരണമാണീ നാടകം: ''ഗാന്ധിജി ക്ലാസ്മുറിയില്‍.''

    നിരവധി സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നേരിടുന്ന ആധുനിക വിദ്യാര്‍ത്ഥിസമൂഹമാണിവിടെ കഥാപ്രമേയം. അവര്‍ക്കിടയിലേക്ക് മഹാത്മാഗാന്ധി ഇറങ്ങിവന്നാലോ! കേരളത്തിലെ അധ്യാപക വിദ്യാര്‍ത്ഥി-രക്ഷാകര്‍തൃസമൂഹം അറിഞ്ഞിരിക്കേണ്ട ഒരുപിടി കാര്യങ്ങള്‍ പൊട്ടിച്ചിരിയുടെ സുഗന്ധവും പേറി ഈ നാടകത്തിലെത്തുന്നു. ''എല്ലാവരേയും സ്‌നേഹിച്ചാല്‍ നമ്മേയും എല്ലാവരും സ്‌നേഹിക്കും.'' വളരെ അര്‍ത്ഥവത്തായ പ്രമേയം കൈകാര്യം ചെയ്യുന്ന കുട്ടികളുടെ നാടകം.


About Author

Jaison Kochuveedan

Jaison Kochuveedan

About Jaison Kochuveedan