Close
Welcome to Green Books India
Akalangalil Alinjupoyavar

Akalangalil Alinjupoyavar

Author: Dr. N. Subrahmanian

star

അകലങ്ങളിൽ അലിഞ്ഞു പോയവർ

Add to Basket

A book by Dr. N. Subrahmanian

മനോരോഗങ്ങളുടെ നിഗൂഢതകളിലേക്കു നടന്നു പോയ അജ്ഞാത മനുഷ്യരുടെ എഴുതപ്പെടാത്ത കഥകൾ. എല്ലാവരും മരണത്തിന്റെ തണുപ്പിലേക്കാണ് നടന്നു പോയത്. അവരുടെ ഉള്ളകങ്ങൾ നീറുന്ന ചൂളകളായിരുന്നു. ഇതിലെ ഓരോ കഥയും അസ്വാരസ്യതയുടെ കൊടുങ്കാറ്റായി മാറുന്നു. വായനക്കാരന്റെ മനോനിലകളിലേക്കു ഒരു നെരിപ്പോട് പോലെ അവ നീറി പടരുന്നു. പാരനോയിഡ് സ്കിസോഫ്രീനിയ, ഫോബിയ, സംഘർഷാവ്യാധി തുടങ്ങിയ മനോരോഗ വിശകലനങ്ങളെ അർത്ഥ പൂർണ്ണമായി വ്യാഖ്യാനിക്കുന്ന, അമ്പരിപ്പിക്കുന്ന ആത്മഹത്യാകഥകൾ.ഇത്രയും അർത്ഥപൂർണവും ഹൃദയസ്പർശിയുമായ സൈകാട്രി രചനകൾ മലയാളത്തിൽ അപൂർവമാണ്. ഇതിലെ പല കഥകളും നമ്മെ ജീവിതാവസാനം വരെ വേട്ടയാടിക്കൊണ്ടിരിക്കും.

No reviews found

അകലങ്ങളില്‍ അലിഞ്ഞുപോയവര്‍

അകലങ്ങളില്‍  അലിഞ്ഞുപോയവര്‍


സൈക്യാട്രിക് കഥകള്‍ - ഇതുപോലൊരു  പുസ്തകം മലയാളത്തില്‍ ഉണ്ടായിട്ടില്ല.


    ആത്മഹത്യാശ്രമങ്ങള്‍ പലപ്പോഴും ഒരു കൈസഹായത്തിനു വേണ്ടിയുള്ള മൗനരോദനങ്ങളുടെ അതിദാരുണമായ കരച്ചിലായിരിക്കും. ആ നിലവിളി കേള്‍ക്കാതിരുന്നാല്‍, കേള്‍ക്കാന്‍ വൈകിയാല്‍, മരിക്കാനൊരാള്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗം അതീവമാരകവുമാകാം. ജീവിച്ചു കൊതി തീരാത്ത ഒരാളുടെ വേദനാജനകമായ അന്ത്യത്തിനാകും നമ്മള്‍ സാക്ഷിയാവുക. ഇതിലെ ആറ് കഥകളിലും വ്യത്യസ്തപ്രായത്തിലുള്ള വ്യത്യസ്ത സാഹചര്യത്തില്‍ ജീവിച്ച മനുഷ്യരുടെ, നെരിപ്പോടില്‍ എരിയുന്ന ചിന്തകളുടെ പ്രത്യക്ഷ സാക്ഷ്യങ്ങളാണ്. കഥാവസാനത്തില്‍ അവരെല്ലാം വിമൂകമായി നമ്മോട് വിട പറയുന്നു. താളംതെറ്റിയ മനുഷ്യാവസ്ഥയുടെ ജീവിതസംഘര്‍ഷങ്ങള്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കാന്‍ അസാധാരണമായ രചനാവൈഭവമാണ് ഈയെഴുത്തുകാരന്‍ പ്രകടിപ്പിച്ചിട്ടുള്ളത്. കഥാപാത്രങ്ങളുടെ വ്യഥകളുമായുള്ള എഴുത്തിന്റെ താദാത്മ്യം അതിശയിപ്പിക്കുന്നതും വായനയെ അമ്പരപ്പിക്കുന്നതുമാണ്.


അകലങ്ങളില്‍ അലിഞ്ഞുപോയവര്‍ 
ഡോ.എന്‍.സുബ്രഹ്മണ്യന്‍
ആരോഗ്യം വില: 125.00



About Author

Dr. N. Subrahmanian

Dr. N. Subrahmanian

About Dr. N. Subrahmanian