Close
Welcome to Green Books India
Hridayanilavu

Hridayanilavu

Author: P.N. Das

star

ഹൃദയനിലാവ്

Add to Basket

A book by P.N. Das

ദർശനം, ധ്യാനം, ആരോഗ്യം. മൂന്നു ഖണ്ഡങ്ങൾ, വായനയെ ധ്യാനാത്മക നിമിഷങ്ങളാക്കി മാറ്റുന്ന വെളിപാടുകൾ. അറിവ് അറിവില്ലായ്മയും അറിവില്ലായ്മ അറിവുമായിത്തീർന്ന അജ്ഞതയുടെ ഇരുട്ടിൽ വെളിച്ചം തേടുന്ന കാലത്തിന്റെ ബോധ്യങ്ങൾ. സ്വയം മാറാതെ പുറമെ നാറ്റമുണ്ടാക്കുക അസാധ്യം. അവബോധത്തിന്റെ വളർച്ചയിൽ തേടുന്ന കാലത്തിന്റെ ബോധ്യങ്ങൾ. സ്വയം മാറാതെ പുറമെ മാറ്റമുണ്ടാക്കുക അസാധ്യം. അവബോധത്തിന്റെ വളർച്ചയിൽ നാം തിരിച്ചറിയേണ്ട മഹത്തായ ഒരു നന്ദിയുടെ ബോധ്യമാണ് ഈ പുസ്തകം.

No reviews found

ഹൃദയനിലാവിന്റെ ലാവണ്യം

ഹൃദയനിലാവിന്റെ ലാവണ്യം

മനുഷ്യനെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പുസ്തകം

  നിലനില്‍ക്കുന്ന ഭീഷണികളെ നാം ഭയത്തോടെ കാണണം. ലോകമെങ്ങും ഹിംസാത്മകത പെരുകിവരികയാണ്. പരിസ്ഥിതിക്ക് നേരെയും ആഴക്കടലിന്റെയും ആകാശങ്ങളിലെയും മലിനീകരണത്തിനു നേരെയും പുതിയൊരവബോധത്തോടെ കാണാനുള്ള അവസാനത്തെ സമയമാണിത്.


  മനുഷ്യന്റെ അബോധത്തിലാണ് അക്രമരാഹിത്യത്തിന്റെ വേരുകളുള്ളത്. ധ്യാനത്തില്‍ ഒരാളുടെ ഇന്ദ്രിയങ്ങള്‍ ഉണരുന്നു. അയാളുടെ സംവേദനം അഗാധമാകുന്നു. നിശ്ശബ്ദത അഗാധമാകുന്നു. അതുകൊണ്ട് ചുറ്റുമുള്ള ഓരോന്നിനുനേരെയും കൂടുതല്‍ ആഴത്തില്‍ അയാള്‍ നോക്കുന്നു. കേള്‍ക്കുന്നു. 
ഒരാളുടെ നിശ്ശബ്ദത അഗാധമാകുന്നതിനനുസരിച്ച് ശബ്ദങ്ങള്‍ കൂടുതല്‍ തെളിമയാര്‍ന്നതായി മാറുന്നു. രാത്രി ഒന്നായിരുന്ന് മൂളാന്‍ തുടങ്ങുന്നു. നമ്മുടെ ചുറ്റുമുള്ള പ്രാണികളെല്ലാം ഇരുന്ന് ശബ്ദിക്കാനാരംഭിക്കുന്നു. ധ്യാനത്തില്‍ ഉണര്‍ന്ന ഇന്ദ്രിയങ്ങളോടെയിരിക്കുമ്പോള്‍ അയാളില്‍ സ്‌നേഹവും കരുണയും ഉണരുന്നു. അയാള്‍ കൂടുതല്‍ വ്യക്തതയോടെ പ്രവര്‍ത്തിക്കുന്നു.


  ദര്‍ശനം, ധ്യാനം, ആരോഗ്യം മൂന്ന് ഖണ്ഡങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. വായനയെ ധ്യാനാത്മക നിമിഷങ്ങളാക്കി മാറ്റുന്ന വെളിപാടുകള്‍ എന്നുതന്നെ ഈ പുസ്തകത്തെ വിശേഷിപ്പിക്കാം. അറിവ് അറിവില്ലായ്മയും അറിവില്ലായ്മ അറിവുമായിത്തീര്‍ന്ന അജ്ഞതയുടെ ഇരുട്ടില്‍ വെളിച്ചം തേടുന്ന കാലത്തിന്റെ ബോധ്യങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ജീവിതമോ മരണമോ വേണ്ടത്? യുദ്ധമോ സമാധാനമോ? സമാധാനമാണെങ്കില്‍ സ്‌നേഹം വേണം. ജീവിക്കാന്‍ ജീവിതമൂല്യങ്ങള്‍ വേണം. വിതയ്ക്കുന്നതാണ് കൊയ്യുന്നത്. സ്വയം മാറാതെ പുറമെ മാറ്റമുണ്ടാക്കുക അസാധ്യം. അവബോധത്തിന്റെ വളര്‍ച്ചയില്‍ നാം തിരിച്ചറിയേണ്ട മഹത്തായ ഒരു നന്ദിയുടെ ബോധ്യമാണ് പി.എന്‍.ദാസിന്റെ 'ഹൃദയനിലാവ്' എന്ന ഈ പുസ്തകം.
മനുഷ്യന്‍ കേവലം പദാര്‍ത്ഥം മാത്രമാണെന്ന ചിന്തയില്‍ നിന്നാണ് മനുഷ്യന്റെ എന്നെന്നേക്കുമുള്ള പതനം ആരംഭിക്കുന്നത്, ഹിരോഷിമയും നാഗസാക്കിയും വരെ ഉണ്ടാകുന്നത്. 'ഗുജറാത്ത്' ഉണ്ടാകുന്നത്. മനുഷ്യന് ശരീരം മാത്രമായി പുലരാനാവില്ല. പടിഞ്ഞാറന്‍ സംസ്‌കൃതി മനുഷ്യന്റെ ശരീരത്തെ മാത്രം കേട്ടു. അവബോധത്തിനു നേരെ അത് ബധിരമായിരുന്നു. ഇതിന്റെ ആത്യന്തികഫലങ്ങളെന്ന നിലയ്ക്ക് ടെക്‌നോളജിയും സുഖം തേടുന്ന ഒരു സമൂഹവും ഉണ്ടായി. ഇവയ്‌ക്കൊക്കെയും നടുവില്‍ ഉള്ള് പൊള്ളയായ ആത്മാവില്ലാത്ത മനുഷ്യന്‍ പ്രകൃതിയിലെ യാദൃച്ഛികതപോലെ പിറവിയെടുത്തു.



About Author

P.N. Das

P.N. Das

About P.N. Das