Close
Welcome to Green Books India
Ezhuthukaranu Parayanullathu

Ezhuthukaranu Parayanullathu

Author: Zacharia

star

എഴുത്തുകാരന് പറയാനുള്ളത്

Add to Basket

A book by Paul Zacharia

നാം ജീവിക്കുന്ന ഈ ലോകത്തിന്റെ പ്രതിലോമപരമായ വ്യതിചലനങ്ങൾക്കും ജീർണ്ണതകൾക്കും മുന്നിൽ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും മുനവെച്ച ചോദ്യങ്ങൾ ഉയർത്തുന്ന അപൂർവ്വവ്യക്തിത്വമുള്ള ഒരെഴുത്തുകാരൻ. സാഹിത്യം, സംസ്കാരം, മതം, രാഷ്ട്രീയം, മാധ്യമങ്ങൾ എന്നിവയിൽ പിടിമുറുക്കുന്ന ജനാതിപത്യവിരുദ്ധ ശക്തികളെക്കുറിച് സ്വന്തമായ കാഴ്ച്ചപാടുകളുള്ള സക്കറിയ, അഴിമതിക്കും വർഗീയതക്കും ഫാസിസത്തിനുമെതിരെ പ്രതികരിക്കുന്നു.

No reviews found

കഥയിലെ ആധുനികന്മാര്‍ ജീവിതത്തില്‍ പിന്ത

കഥയിലെ ആധുനികന്മാര്‍ ജീവിതത്തില്‍ പിന്ത


സക്കറിയ പ്രതികരിച്ചതുപോലെ പ്രതികരിക്കാന്‍ ആധുനിക എഴുത്തുകാരില്‍ ഇന്ന് എത്രപേര്‍ ധൈര്യപ്പെടുന്നുണ്ട്?


    നമ്മള്‍ ജീവിക്കുന്ന ഈ ലോകത്തിന്റെ പ്രതിലോമപരമായ വ്യതിചലനങ്ങള്‍ക്കും ജീര്‍ണതകള്‍ക്കും മുന്നില്‍ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും മുനവച്ച ചോദ്യങ്ങള്‍ ചോദിച്ച അപൂര്‍വ്വ വ്യക്തിത്വമുള്ള ഒരെഴുത്തുകാരന്‍. ആധുനികത അതിന്റെ സകലവിധത്തിലുള്ള സ്വാതന്ത്ര്യവും ആഘോഷിച്ച ഒരു കാലഘട്ടത്തില്‍, പുതിയ ടെക്‌നിക്കുകളും ഭാഷയും ഉപയോഗിച്ച് ഭാഷയ്ക്കുള്ളില്‍ ഒരു ഭാഷ സൃഷ്ടിക്കാന്‍ കഴിഞ്ഞതിലൂടെ, സക്കറിയ ആധുനികഭാവുകത്വത്തിന്റെ വക്താവായി അറിയപ്പെട്ടു. 


    കല, സംസ്‌കാരം, സാഹിത്യം, മതം, രാഷ്ട്രീയം എന്നിവയില്‍ പിടിമുറുക്കിയ കമ്പോളസ്വാധീനത്തെക്കുറിച്ച് സ്വന്തമായ കാഴ്ചപ്പാടുകളുള്ള സക്കറിയ, അഴിമതിക്കും വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ നിര്‍ഭയം പ്രതികരിക്കുന്നു. വ്യക്തികള്‍ക്ക് മാറ്റം ഉണ്ടാക്കുന്ന ആധുനികത ഇവിടെ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും മലയാളിയുടെ മനസ്സ് ഇപ്പോഴും ഫ്യൂഡലും പുരുഷമേധാവിത്വാധിഷ്ഠിതവും ലൈംഗിക മനോരോഗാവൃതവുമാണെന്നും കഥയിലെ ആധുനികത ഇനിയും നമ്മുടെ ജീവിതത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം ഖേദിക്കുന്നു. ശരിയായ ചരിത്രബോധം, പരിസ്ഥിതിബോധം ഇവയൊന്നുമില്ലെങ്കില്‍ ആധുനികനാകാന്‍ കഴിയില്ലെന്നും മതപരമായ സങ്കീര്‍ണതകളും വിക്ഷോഭങ്ങളുമുള്ള നമ്മുടെ സമൂഹത്തില്‍ സര്‍ഗ്ഗാത്മക വിമര്‍ശനവും പ്രതികരണവും വേണ്ടത്ര ഉണ്ടാവുന്നില്ലെന്നും സക്കറിയ ഖേദം കൊള്ളുന്നു. സക്കറിയ പ്രതികരിച്ചതുപോലെ പ്രതികരിക്കാന്‍ ആധുനിക എഴുത്തുകാരില്‍ ഇന്ന് എത്രപേര്‍ ധൈര്യപ്പെടുന്നുണ്ട്?


    മുനവെച്ച ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'എഴുത്തുകാരന് പറയാനുള്ളത്' എന്ന സക്കറിയയുടെ പുസ്തകം നിശിതമായ സാമൂഹികവിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
എഴുത്തുകാരന് പറയാനുള്ളത്, സക്കറിയ
അഭിമുഖം വില: 145.00



About Author

Zacharia

Zacharia

About Zacharia

കോട്ടയം ജില്ലയിലെ ഉരുളികുന്നത്ത് ജനനം. രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളടക്കം അമ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹിയില്‍ പ്രസാധന-മാധ്യമരംഗങ്ങളില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലിവിഷന്റെ സ്ഥാപകപ്രവര്‍ത്തകന്‍. താമസം തിരുവനന്തപുരത്ത്.