ആത്മനിന്ദയും അനുഭൂതിയും തീവ്രമായ വേദനയും പീഡനവും അനുഭവിപ്പിക്കുന്ന രചനകൾ. മരണവും സംത്രാസവും ഉന്മാദവും ഈ കഥകളെ വേറിട്ടൊരു വായനയിലേക്ക് നയിക്കുന്നു.

" />
Close
Welcome to Green Books India
V B Jyothirajinte Kathakal

V B Jyothirajinte Kathakal

Author: V.B. Jyothiraj

star

വി. ബി. ജ്യോതിരാജിൻറ്റെ കഥകൾ

Add to Basket

A book by V.B. Jyothiraj

"ഒരാൾക്കൂട്ടം മുഴുവനും എന്നെ നോക്കികൊണ്ട്‌ കൈകൾ വീശിക്കാണിക്കുന്നു. ഇല്ല, എന്നെയാവില്ല!സംശയപൂർവ്വം ഞാൻ കൈയുയർത്തിക്കാണിച്ചതും ഒരാരവത്തോടെ ഏതാണ്ട് എല്ലാവരും ഒരേ പോലെ ഒരേ താളത്തിലെങ്ങനെ കൈകൾ വീശുകയാണ്. എന്റെ മുൻപിൽ നടന്നു പോകുന്നത് ലെനിൻ ആണെന്ന് അപ്പോഴാണ് അറിയുന്നത്. അവർ കൈ വീശുന്നതും അയാൾക്കാണോ? അതോ അതിനും മുൻപ് നടന്നു പോകുന്ന അഡോൾഫ് ഹിറ്റ്ലർക്കൊ? ആർക്കറിയാം"

ആത്മനിന്ദയും അനുഭൂതിയും തീവ്രമായ വേദനയും പീഡനവും അനുഭവിപ്പിക്കുന്ന രചനകൾ. മരണവും സംത്രാസവും ഉന്മാദവും ഈ കഥകളെ വേറിട്ടൊരു വായനയിലേക്ക് നയിക്കുന്നു.

No reviews found

ആത്മനിന്ദയുടെ കഥാകാരന്‍

ആത്മനിന്ദയുടെ കഥാകാരന്‍

കഥയുടെ ചരിത്രചിന്തയില്‍നിന്ന് മാറ്റിനിര്‍ത്താനാവാത്ത എഴുത്തുകാരന്‍ - വി.ബി. ജ്യോതിരാജ്‌

  വി.ബി. ജ്യോതിരാജിനെ നാം മറന്നുപോയിരിക്കുന്നു. ഈ കഥാകാരന്‍ 'അവഗണിക്ക'പ്പെട്ടു എന്ന സ്വരത്തിലല്ല ഈ പ്രയോഗം. നമ്മുടെ കഥാചര്‍ച്ചകളിലൊന്നും ഈ കഥാകാരന്‍ പരാമര്‍ശിക്കപ്പെടാറില്ല എന്നതാണ് വാസ്തവം. രണ്ടു തലമുറയെങ്കിലും മലയാളകഥയില്‍ ഇവരുടെ തലമുറയ്ക്കുശേഷം പിറന്നു എന്ന സത്യവും ഇവിടെ വിസ്മരിക്കുന്നില്ല. പുതിയവര്‍ വരുമ്പോള്‍ മുന്‍തലമുറഎഴുത്തുകാരെ പതുക്കെ അരികിലേക്കു മാറ്റുന്ന ഒരു രീതി നമ്മുടെ സാഹിത്യനിരൂപണവും പുലര്‍ത്തിപ്പോരുന്നുണ്ട്. അതൊന്നും വി.ബി.ജ്യോതിരാജിനെ തീര്‍ത്തും മാറ്റിനിര്‍ത്താനുള്ള കാരണങ്ങളാവണമെന്നില്ല. എന്നാല്‍ എഴുത്തുജീവിതത്തില്‍ ഇടയ്ക്കിടെ ഇടവേളകള്‍ സൃഷ്ടിക്കുന്നതില്‍ ഈ കഥാകാരന്‍ മുമ്പിലാണ് എന്ന് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. 


  കഥാരചനയിലെ 'മുറിഞ്ഞുപോക്കു'കളെ സംബന്ധിച്ച് ചില കഥകളില്‍ വേവലാതിയോടെ എഴുതുന്നതും എന്റെ ശ്രദ്ധയില്‍ വന്ന കാര്യമാണ്. ഇടയ്ക്കിടെ മരിക്കുകയും ഇടയ്ക്കിടെ പുനര്‍ജനിക്കുകയും ചെയ്യുക എന്നത് സര്‍ഗാത്മകതയുടെ ഒരു സ്വഭാവമാണ് എന്ന് എനിക്കു തോന്നുന്നു. ഇത് ഒരു റൈറ്റേഴ്‌സ് ബ്ലോക്കല്ല. മറിച്ച് സര്‍ഗാത്മകത സ്വയം അതിന്റെ വിപുലീകരണം ഏറ്റെടുക്കുന്ന പ്രതീതിയാണ് ആ ഇടവേളകള്‍ എന്നെ അനുഭവിപ്പിച്ചത്. താന്‍ സൂക്ഷിച്ചു കൊണ്ടുനടക്കുന്ന രാഷ്ട്രീയ മനോഭാവങ്ങള്‍ തകിടം മറിയുന്നതും ജീവിതകാലുഷ്യങ്ങള്‍ ഇടയ്ക്കിടെ അലട്ടുന്നതും ജീവിതത്തെ മാത്രമല്ല എഴുത്തിനേയും ബാധിക്കാവുന്ന പ്രശ്‌നങ്ങളാണ്. ജ്യോതിരാജിന്റെ എഴുത്തുജീവിതത്തില്‍ ആ അന്തരീക്ഷമാണ് രചനയിലെ 'മുറിഞ്ഞുപോക്കുകള്‍' സൃഷ്ടിച്ചത് എന്ന് നമുക്കു കാണാം. കഥയും ജീവിതവും വ്യത്യസ്തമല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തിയ കഥാകാരനാണ് വി.ബി. ജ്യോതിരാജ്. എന്നുവെച്ച് തന്റെ രചനാ ജീവിതത്തില്‍ സംഭവിച്ച ഈ ഇടവേളകളെ മുന്‍നിര്‍ത്തി എഴുത്തുകാരനെ ഒറ്റപ്പെടുത്തുന്നതിലെ സാംഗത്യം പരിശോധിക്കപ്പെടാതിരിക്കരുത്. കഥയുടെ ചരിത്രചിന്തയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയാത്ത എഴുത്തുകാരന്‍ കൂടിയാണ് വി.ബി. ജ്യോതിരാജ്.


  വി.ബി. ജ്യോതിരാജിന്റെ കഥകളിലുടനീളം നീറിപ്പടരുന്ന ആത്മാംശം കലര്‍ന്ന ഭാവം ആത്മനിന്ദയുടേതുമാണ്. ഒരു തിക്തവികാരത്തിന്റെ അനുഭൂതിയും രചനാപരമായ വേദനയും കൂടിക്കലര്‍ന്ന് ഒരു ആഖ്യാനതന്ത്രം ഈ കഥാകാരന്‍ പരീക്ഷിച്ചറിയുന്നു. തന്റെ ആദ്യകാലകഥകള്‍ സമാഹരിച്ചപ്പോള്‍ ആ പുസ്തകത്തിന് നല്‍കിയ നാമധേയം 'ക്രൂശ്' എന്നാണെന്നും ഓര്‍മ്മിക്കുക. തന്നിലെ ആത്മരോഷത്തിന്റെ ഒരു അടയാളപ്പെടുത്തല്‍കൂടിയാണത്. 
വി.ബി.ജ്യോതിരാജ് എഴുതിത്തുടങ്ങുന്നത് എഴുപതുകളിലാണ്. റിയലിസത്തിനെതിരായ ഒരു നിലപാട് സ്വീകരിച്ച  ഒരുപറ്റം എഴുത്തുകാര്‍ കഥയിലും കവിതയിലുമായി പ്രത്യക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. അവരാണ് പില്‍ക്കാലത്ത് ആധുനികര്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്.  എന്നാല്‍ എം.ടിയുടേയും ഇതരകാലത്തെ കലാകാരന്മാരുടെയും സ്വാധീനം മലയാളത്തില്‍നിന്ന് കുറഞ്ഞുതുടങ്ങിയിട്ടുമില്ല. ഈയൊരു പരിണാമസന്ധിയില്‍ നിന്ന് ഒരു പുതിയ തലമുറ ആകൃതിപ്പെട്ട് തുടങ്ങിയിരുന്നു. വി.ബി. ജ്യോതിരാജ് വാസ്തവത്തില്‍ അടയാളപ്പെടുത്തിയത് ഈയൊരു പ്രതിസന്ധിയെയാണ്. കാല്പനികതയില്‍ ഒതുങ്ങുമെന്നോ അസ്തിത്വത്തിന്റെ സ്വാധീനതാംശങ്ങളിലേക്ക് പരിണമിക്കുമെന്നോ ഉള്ള ഒരു സന്ദേശം സൃഷ്ടിച്ചതാണ് ഈ പ്രതിസന്ധി. അത് ഭംഗിയായി ഉള്‍ക്കൊണ്ട ഒരു കഥാകാരനായിട്ടാണ് ഞാന്‍ വി.ബി. ജ്യോതിരാജിനെ വായിക്കുന്നത്. 


  ക്രൂശ് എന്ന സമാഹാരത്തിന്റെ ആദ്യത്തെ താളുകളിലൊന്നില്‍ ഇപ്രകാരം കാണുന്നു. ''തന്റെ മുന്‍തലമുറയിലെ എഴുത്തുകാരില്‍ ഈ എഴുത്തുകാരനെ ഏറെ സ്വാധീനിച്ചിട്ടുള്ളത് എം.ടി. വാസുദേവന്‍നായരാണ്.'' കഥാകാരനുവേണ്ടി പ്രസാധകര്‍ നല്‍കുന്ന ഒരു സത്യവാങ്മൂലമാണിത്. എഴുത്തിന്റെ ആദ്യഘട്ടങ്ങളില്‍ കഥാകാരന് കാല്പനികതയോടുള്ള അടുപ്പം അത് വെളിപ്പെടുത്തുന്നു. വി.ബി. ജ്യോതിരാജിന് കാല്പനികതയോടൊപ്പം വിപ്ലവാഭിമുഖ്യവും ഉണ്ട് എന്ന് കഥകള്‍ എടുത്തുപറയുന്നു. ആഖ്യാനതലത്തില്‍ കാല്പനികതയും ആശയതലത്തില്‍ വിപ്ലവവും എന്നത് ഒരു ചേരുവയായി മാറുന്ന തന്ത്രമാണ് രചനയില്‍ കാണുക. സൂക്ഷ്മമായി ചിന്തിച്ചാല്‍ വിപ്ലവവും ഒരു കാല്പനിക ആശയമാകുന്നു. മലയാളത്തിലെ മിക്കവാറും റൊമാന്റിക്കുകള്‍ കമ്മ്യൂണിസ്റ്റുകളോട് പ്രകടിപ്പിച്ച പ്രണയം ആ തലത്തില്‍ വിലയിരുത്തപ്പെടേണ്ടതുമാണ്.
(ബാലചന്ദ്രന്‍ വടക്കേടത്ത് ജ്യോതിരാജിന്റെ കഥകള്‍ക്കുവേണ്ടി എഴുതിയ ആമുഖത്തില്‍നിന്ന് ചില ഭാഗങ്ങള്‍.)About Author

V.B. Jyothiraj

V.B. Jyothiraj

About V.B. Jyothiraj