Close
Welcome to Green Books India
Neermathalam Vadiya Kaalam

Neermathalam Vadiya Kaalam

Author: Ashtamoorthy

star

നീര്‍മാതളം വാടിയ കാലം

Add to Basket

A book by Ashtamoorthy

കളങ്കമില്ലാത്ത നേരറിവിന്റെ ഭാഷ്യങ്ങള്‍, ബാഹ്യമായ കേവലവിഷയങ്ങളില്‍പോലും ദാര്‍ശനിക കമാനങ്ങളുടെ വിശകലനങ്ങള്‍. പറയേണ്ടത് പറയേണ്ട സമയത്ത് പറയാന്‍ കഴിഞ്ഞതിന്റെ ചാരുത നിറഞ്ഞ ആലേഖനങ്ങള്‍ കരടുകളില്ലാത്ത സ്നേഹാര്‍ദ്രമായ മനസ്സിന്റെ വിശുദ്ധി പോലെ, വളച്ചുകെട്ടലുകളില്ലാത്ത നേരിന്റെ നോട്ടപ്പാടുകള്‍.

No reviews found

ജീവിതദര്‍ശനങ്ങളുടെ വിശകലനങ്ങള്‍

ജീവിതദര്‍ശനങ്ങളുടെ വിശകലനങ്ങള്‍

അഷ്ടമൂര്‍ത്തിയുടെ നീര്‍മാതളം വാടിയ കാലം


    ''ഒരെഴുത്തുകാരിയുടെ മരണത്തിന് ഇത്രയും വാര്‍ത്താപ്രാധാന്യം കിട്ടുന്നത് ആദ്യമായിരിക്കാം. നീര്‍മാതളവും നീലാംബരിയും പത്രങ്ങളില്‍ പൂത്തുലഞ്ഞ ദിവസമായിരുന്നു അന്ന്. മൃതദേഹം കൊണ്ടുവരാന്‍ സാംസ്‌കാരികമന്ത്രി നേരിട്ട് പൂനയിലേക്കു പോയി. നെടുമ്പാശ്ശേരിയില്‍ കൊണ്ടുവന്ന എഴുത്തുകാരിയെ അവസാനമായി കാണാന്‍ വഴിനീളെ ആരാധകര്‍ കാത്തുനിന്നു. ഞാന്‍ അപ്പോള്‍ മറ്റൊരു മരണയാത്രയെക്കുറിച്ച് ആലോചിക്കുകയായിരുന്നു. വി.കെ.എന്‍-ന്റെ വീട്ടില്‍ വലിയ ആള്‍ക്കൂട്ടമൊന്നുമുണ്ടായിരുന്നില്ല. നാട്ടുകാര്‍ക്ക് വി.കെ.എന്‍-നെ അറിയില്ല. ചാനലുകളാരും പിന്തുടര്‍ന്നില്ല. മഹാന്മാര്‍ തിരിഞ്ഞുനോക്കിയില്ല. പൊതുശ്മശാനത്തില്‍ ശീട്ടെഴുതുന്നവര്‍ക്ക് എന്ത് വി.കെ.എന്‍, ഏത് വി.കെ.എന്‍? മന്ത്രിമാര്‍ വന്നില്ല. പുഷ്പചക്രങ്ങള്‍ എന്‍.വി. കൃഷ്ണവാരിയരുടെ ഭാഷയില്‍ ''പ്യൂണ്‍ താങ്ങി ഞാന്‍'' വെച്ചില്ല. കാക്കിവേഷക്കാരുടെ സല്യൂട്ട് ഉണ്ടായില്ല. ആചാരവെടികളുമുണ്ടായില്ല. ചിത കത്തിപ്പിടിച്ചതോടെ എല്ലാവരും മടങ്ങി. പിറ്റേന്ന് പത്രമില്ലാത്തതുകൊണ്ട് 'വി.കെ.എന്‍'ന് ''കണ്ണീരോടെ വിട'' എന്ന വാര്‍ത്തയുമില്ല. മാധവിക്കുട്ടിക്കു കൊടുത്ത ആദരം അധികമായി എന്ന അര്‍ത്ഥത്തിലല്ല ഞാനിത് പറയുന്നത്. അത്രതന്നെ ഉന്നതശീര്‍ഷനായ മറ്റൊരെഴുത്തുകാരനോട് നമ്മള്‍ കാണിച്ച നന്ദികേട് ഓര്‍മ്മിപ്പിക്കാനാണ്.


    ''ആര്‍ക്കുവേണം എഴുത്തുകാരനെ?'' എന്ന കൃതിയുടെ സ്വഭാവഗുണവും നിലവാരവും തുടര്‍ച്ചയും കാണിക്കുന്ന മറ്റൊരു കൃതി. ബാഹ്യമായ കേവലവിഷയങ്ങളില്‍പോലും ജീവിതദര്‍ശനങ്ങളുടെ വിശകലനങ്ങള്‍.
തൃശൂരിലെ കറന്റ് ബുക്‌സിനെക്കുറിച്ച് ഇതില്‍ പ്രത്യേകമായ ഓര്‍മ്മശകലങ്ങളുണ്ട്. ഞങ്ങള്‍ കുറെപേര്‍ പതിവായി കണ്ടുമുട്ടുന്നത് കറന്റ് ബുക്‌സില്‍ വെച്ചായിരുന്നു. പുതിയ ഏതെങ്കിലും മാസികയും ചുരുട്ടിപ്പിടിച്ച് സിവിക് ചന്ദ്രന്‍, കോളേജ് വിട്ടുപോവുംവഴി ഗീതാഹിരണ്യന്‍, മഹാരാജാസില്‍നിന്ന് വരുന്നവഴി കെ.ജി.എസ്, കൂട്ടുകാരെ തട്ടിത്തടഞ്ഞു നടക്കാന്‍ പറ്റാതെ എന്‍. രാജന്‍, സാഹിത്യത്തെപ്പറ്റിയുള്ള സഞ്ചരിക്കുന്ന നിഘണ്ടുവായി കെ.കെ. ഹിരണ്യന്‍, മടക്കിവെച്ച ഇടത്തെ കൈയില്‍ തൂക്കിയിട്ട കാലന്‍കുടയുമായി കെ.സി.ഫ്രാന്‍സിസ്, ചലച്ചിത്രസ്വപ്നങ്ങളുമായി കെ.ജി. അമര്‍നാഥ്, ''സുകൃത''മായി കെ.ജി.രഘുനാഥ്, വി.എസ്.വസന്തന്‍, രാവുണ്ണി, അശോകന്‍ ചെരുവില്‍, കെ.രഘുനാഥന്‍, വി.ജി. തമ്പി, കെ.അരവിന്ദാക്ഷന്‍, മുല്ലനേഴി, സി.ആര്‍. പരമേശ്വരന്‍.. അങ്ങനെയങ്ങനെ എത്രയോ പേര്‍. About Author

Ashtamoorthy

Ashtamoorthy

About Ashtamoorthy