Close
Welcome to Green Books India
Chinese Recipe

Chinese Recipe

Author: Lilly Babu Jose

star

ചൈനീസ് റെസിപ്പി

Add to Basket

A book by Lilly Babu Jose

ചൈനയുടെ പ്രാദേശിക ഭക്ഷണക്രമതത്തെയും പാചകവിധികളെയും മലയാളികള്‍ക്ക് പരിച്ചയപെടുതുന്ന കൃതി. കേരളീയ കാലാവസ്ഥ, ചേരുവകളുടെ ലഭ്യത എന്നിവയനുസരിച്ച് തയ്യാറാക്കിയ വ്യതസ്ത വിഭവങ്ങള്‍. പീകിംഗ് സ്റ്റൈല്‍(നോര്‍തെണ്‍) കന്റൊനീസ് സ്റ്റൈല്‍(സതെണ്‍) ഷാന്‍ഹായി സ്റ്റൈല്‍(ഈസ്റെണ്‍), സിയാചിന്‍ സ്റ്റൈല്‍ (വെസ്റ്റേണ്‍) തുടങ്ങിയ പാചകവിധികള്‍.

No reviews found

ചൈനീസ് റെസിപ്പി

ചൈനീസ് റെസിപ്പി


  ചൈന ഒരു വലിയ രാജ്യമായതിനാല്‍ ജീവിതരീതിയും ഭക്ഷണക്രമവും ഓരോ ഭാഗത്തും വ്യത്യസ്തമായിരിക്കും. കാലാവസ്ഥ, ചേരുവകളുടെ ലഭ്യത എന്നിവ അനുസരിച്ച് വ്യത്യസ്ത വിഭവങ്ങളാണ് അവര്‍ തയ്യാറാക്കുന്നത്. 


  എങ്കിലും ചൈനയുടെ പ്രാദേശിക ഭക്ഷണക്രമത്തെ പ്രധാനമായും നാലായി തരംതിരിക്കാം: നോര്‍ത്തേണ്‍ (പീക്കിംഗ് സ്റ്റൈല്‍), സതേണ്‍ (കന്റോണീസ് സ്റ്റൈല്‍), ഈസ്റ്റേണ്‍ (ഷങ്ഹായി സ്റ്റൈല്‍), വെസ്റ്റേണ്‍ (സിയാച്ചിന്‍ സ്റ്റൈല്‍). 


  പീക്കിംഗ് സ്റ്റൈല്‍: മുസ്ലീങ്ങള്‍ കൂടുതലുള്ള സ്ഥലമായതിനാല്‍ പോര്‍ക്കിനു പകരം മട്ടണ്‍ ആണ് ഉപയോഗിക്കുന്നത്. മുഖ്യാഹാരം ചോറിനു പകരമായി ഗോതമ്പ്, കോണ്‍ മുതലായവകൊണ്ട് തയ്യാറാക്കുന്ന ബ്രഡ്, ന്യൂഡില്‍സ്, പാന്‍കേക്ക്, ആവിയില്‍ വേവിക്കുന്ന ഡംപ്ലിങ് എന്നിവയാണ്. 


  ഇവിടത്തെ കാലാവസ്ഥ വളരെ കടുപ്പമായതിനാല്‍ മഷ്‌റൂം, വെജിറ്റബിള്‍സ്, ഫ്രൂട്‌സ്, ഇറച്ചി എന്നിവ പ്രിസേര്‍വ് ചെയ്താണ് ഉപയോഗിക്കുന്നത്. കറിക്കൂട്ടുകളായി വെളുത്തുള്ളി, സവാള, മല്ലിയില, ലീക്‌സ്, സെസമിസീഡ്‌സ്, വിനാഗിരി എന്നിവ ധാരാളം ലഭ്യമാണ്. 


  കന്റോണീസ് സ്റ്റൈല്‍: വെളുത്തുള്ളിപോലുള്ള ചേരുവകള്‍ വളരെ കുറച്ചേ ഉപയോഗിക്കാറുള്ളൂ. പകരം കടല്‍ വിഭവങ്ങള്‍. ഇവര്‍ പച്ചക്കറികളുടെ കളറ് പോകാതെ ലൈറ്റായിട്ട് വേവിക്കുന്നു. കഴിവതും സ്റ്റിര്‍ ഫ്രൈ ചെയ്യാതെ ആവിയില്‍ വേവിച്ച്. അരിയാണിവരുടെ മുഖ്യാഹാരം. 


 ഷങ്ഹായി സ്റ്റൈല്‍: ഉയര്‍ന്ന സ്വാദും രുചിയുമുള്ള വിഭവങ്ങളാണിത്. ഇവര്‍ സ്റ്റോക്ക് നിര്‍മ്മിക്കുന്നതിലും ചേരുവകള്‍ മുറിക്കുന്നതിലും ഭക്ഷണം പാകം ചെയ്ത് വിളമ്പുന്നതിലും കൂടുതല്‍ ശ്രദ്ധിക്കുന്നു. പലവിധത്തിലുള്ള പച്ചക്കറികള്‍ ഇവിടെ ലഭിക്കുന്നുണ്ട്. കൂടുതല്‍ ഓയില്‍ ഉപയോഗിച്ച് സ്വാദുള്ള ഭക്ഷണമായി അവയെ മാറ്റുന്നു. 


  സിയാച്ചിന്‍ സ്റ്റൈല്‍: മുഖ്യാഹാരം ചോറും പച്ചക്കറികളുമാണ്. ചിക്കന്‍, പോര്‍ക്ക് എന്നിവ ധാരാളമായും ബീഫ്, ഡക്ക് എന്നിവ വല്ലപ്പോഴും ഉപയോഗിക്കുന്നു. ഇവര്‍ സീ ഫുഡ് ഉപയോഗിക്കുന്നത് കുറവാണ്. 
ചെമ്മീന്‍ ഉപയോഗിക്കാറുണ്ട്. കാശ്മീരി ചില്ലി, സിയാച്ചിന്‍, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, സവാള, സെസ്മി സീഡ്‌സ് എന്നിവ ചേര്‍ത്ത് എരിവുള്ള ഭക്ഷണമാണ് തയ്യാറാക്കുന്നത്.


ലില്ലി ബാബു ജോസ്.





About Author

Lilly Babu Jose

Lilly Babu Jose

About Lilly Babu Jose