Close
Welcome to Green Books India
Phantom Bath

Phantom Bath

Author: Shahina E.K.

star

ഫാൻറ്റം ബാത്ത്

Add to Basket

A Book by Shahina E.K.

അഗ്നിയിൽ ഊതിക്കാച്ചിയെടുത്ത അക്ഷരങ്ങളുടെ കൈവിരുത് പ്രകടമാക്കുന്ന കഥകൾ. ഭാവാംശത്തിലും കഥയുടെ അവതരണത്തിലും മികച്ചു നിൽക്കുന്ന സ്ത്രീപക്ഷരചനകൾ. ആത്മാവിൽ നിന്ന് ഉയിരെടുക്കുന്ന അക്ഷരങ്ങളുടെ ശക്തി ഈ കഥാസമാഹാരത്തിൻറെ പ്രെത്യേകതയാണ്.

No reviews found

സ്‌ത്രൈണ ലാവണ്യത്തിന്റെ ആത്മാംശങ്ങള്‍

സ്‌ത്രൈണ ലാവണ്യത്തിന്റെ ആത്മാംശങ്ങള്‍

നവീനാശയങ്ങള്‍ അടങ്ങിയ സ്ത്രീപക്ഷ ചിന്തകളാണ് ഷാഹിനയുടെ കഥകളുടെ പ്രത്യേകത. കാമുകി, യുവതി, അമ്മ, ന്യൂജനറേഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കഥാവിചാരങ്ങള്‍. ഒരു സാക്ഷിയായി, ദൃക്‌സാക്ഷിയായി കഥകളെഴുതുന്ന ഷാഹിനയ്ക്ക് കഥ എങ്ങനെ തുടങ്ങണമെന്നും എവിടെവെച്ച് അവസാനിപ്പിക്കണമെന്നും അറിയാം. ഏതാനും ഏടുകളില്‍ ഒതുങ്ങുന്നവയാണ് മിക്ക കഥകളും. ഒരിക്കലും മടുപ്പിക്കാത്ത വായനാനുഭവം പകര്‍ന്നുതരുന്നു. ആഴത്തില്‍ ചിന്തിപ്പിക്കുന്നു. ഹൃദയബന്ധങ്ങളെ അമൂല്യമാക്കിത്തീര്‍ക്കുന്ന വ്യക്തിബന്ധങ്ങളെ സൂക്ഷ്മതയോടെ ഉള്‍ക്കൊള്ളുന്നു. അപ്രതീക്ഷിതവും സമര്‍ത്ഥവുമായ ഒരവസാനത്തില്‍ മിക്ക കഥകളും വായനയെ ഞെട്ടിക്കുന്നു. ഇതിലെ 'കനി' എന്ന കഥ മികച്ച വായനാനുഭവമാണ്. ഫാന്റം ബാത്ത്, സ്റ്റാറ്റസ്, സമുദ്രം, റിയാലിറ്റി ഷോ, ശില്പചാതുര്യം നിറഞ്ഞ കഥകള്‍; ലാളിത്യംകൊണ്ടും സുതാര്യതകൊണ്ടും പ്രത്യേകം വേറിട്ടുനില്‍ക്കുന്നു.


About Author

Shahina E.K.

Shahina E.K.

About Shahina E.K.