Close
Welcome to Green Books India
Vishamavrutham

Vishamavrutham

Author: Valsalan Vathussery

star

വിഷമവൃത്തം

Out of stock.

ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ കഥ. അതിൽ സാധാരണക്കാരനും ജയിൽപുള്ളിയും രോഗിയും ഉൾപ്പെടുന്നു. രക്ഷപെടേണ്ടതെങ്ങനെ എന്ന് ചിന്തിക്കുന്നവർ തന്നെ അവരറിയാതെ ഒരു മതിൽക്കെട്ടിനകത്തു എത്തി ചേരുന്നു .വിചിത്രമായ വർത്തമാനകാലത്തിന്റെ കാഴ്ച പരിസരങ്ങളാണ് ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്.

No reviews found

വായനയുടെ പ്രഹേളികാനുഭവം

വായനയുടെ പ്രഹേളികാനുഭവം

ദാര്‍ശനികമാനങ്ങളിലൂടെ മനുഷ്യാവസ്ഥയുടെ യാഥാര്‍ത്ഥ്യങ്ങള്‍ ആവിഷ്‌കരിക്കുന്ന നോവല്‍. രസകരവും ഉദ്വേഗജനകവുമായ വായന. പ്രശ്‌നാധിഷ്ഠിതമായ ഒരു വൃത്തത്തിനുള്ളില്‍ അകപ്പെട്ട ഒരുകൂട്ടം മനുഷ്യര്‍. ഒരു സമൂഹം മുഴുക്കെ പരീക്ഷണശാലയുടെ കൂട്ടിലടയ്ക്കപ്പെട്ടതുപോലെ, ഗിനിപ്പന്നികളാകുന്ന വര്‍ത്തമാനകാലഘട്ടം.
മനുഷ്യരുടെ ശരീരഭാഷ, ഒരു സന്നിഗ്ദ്ധാവസ്ഥയില്‍ മനുഷ്യര്‍ പ്രകടിപ്പിക്കുന്ന വ്യത്യസ്തമായ ഭാഷ, അനിശ്ചിതാവസ്ഥയില്‍ അപ്പോള്‍ മാത്രം സംഭവിക്കുന്ന മനുഷ്യരുടെ പലവിധ രൂപമാറ്റങ്ങള്‍, ക്രോധങ്ങള്‍...
ഓര്‍ക്കാപ്പുറത്ത് എത്തിപ്പെട്ട ചില അവിചാരിതസംഭവങ്ങളിലൂടെ, ജീവിതത്തിന്റെ വിഷമവൃത്തങ്ങള്‍ വ്യാഖ്യാനിക്കുന്നു.
ഒരു ദുരന്തം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ, മനുഷ്യര്‍ അതിന് സജ്ജരും ശാന്തശീലരും ആയിത്തീരുന്നു. പകുതി മരണത്തിലും പകുതി ജീവിതത്തിലും കാല്‍ വെച്ചുനില്‍ക്കുന്ന ഘട്ടത്തില്‍ മനുഷ്യര്‍ സംയമികളും ജ്ഞാനികളുമായി മാറുന്നു. ജീവിതത്തിലേക്ക് വലിഞ്ഞുകയറാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം അപ്പോഴും പരിഭ്രാന്തരായി തുടരുന്നു. അവര്‍ ജീവിതത്തിലേക്ക് നോക്കി നിലവിളിക്കുന്നു.



About Author

Valsalan Vathussery

Valsalan Vathussery

About Valsalan Vathussery

എഴുത്തുകാരന്‍, നോവലിസ്റ്റ്, നിരൂപകന്‍. 1963 മാര്‍ച്ച് 18 എറണാകുളം ജില്ലയില്‍ ജനനം. വിദ്യാഭ്യാസം. മലയാളം ബി.എ., എം.എ., കേരള സര്‍വകലാശാലയില്‍ നിന്നും എം.ഫില്‍, പിഎച്ച്.ഡി. ജേണലിസത്തില്‍ പി.ജി.ഡിപ്ലോമ. നോവല്‍, കഥാസമാഹാരം, യാത്രാവിവരണം, സാഹിത്യചരിത്രം എന്നീ മേഖലകളില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍: ഇടശ്ശേരി അവാര്‍ഡ്, എസ്.ബി.ടി അവാര്‍ഡ്, മലയാറ്റൂര്‍ നവാഗത നോവല്‍ അവാര്‍ഡ്, വി.ടി.കുമാരന്‍ കവിത അവാര്‍ഡ്. ഇപ്പോള്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ മലയാളം പ്രൊഫസര്‍.