Close
Welcome to Green Books India
Mararikkulam Models

Mararikkulam Models

Author: Gauthaman

star

മാരാരിക്കുളം മോഡൽസ്‌

Add to Basket

A Book By Gauthaman

സമൂഹം, രാഷ്ട്രീയം എന്നീ മേഖലകളെ തഴുകുന്ന കഥാപരിസരങ്ങൾ. മൂല്യശോഷണം ഒരു ചടച്ച ശരീരം പോലെ കഥകളിലെമ്പാടും പ്രത്യക്ഷമാകുന്നുണ്ട്. പരിഹാസവും കാപട്യവും അവിടെ നിറയുന്നുണ്ട്. പലപ്പോഴും അത് ആത്മദുഃഖമായും പതിക്കുന്നു. ജീവിതത്തെ ഒരു സിനിക്കായി കാണുന്ന നർമ്മബോധം ഗൗതമൻറെ മികച്ച കഥകളുടെ സമാഹാരം.

No reviews found

മാരാരിക്കുളം മോഡല്‍സ്‌

മാരാരിക്കുളം മോഡല്‍സ്‌

ദീര്‍ഘകാലം കേരളത്തിനു വെളിയില്‍ ജീവിച്ച എഴുത്തുകാരന്റെ കഥാസമാഹാരമാണ് മാരാരിക്കുളം മോഡല്‍സ്. ഉള്ളില്‍ തട്ടിയ കാര്യങ്ങള്‍ ഉള്ളലിവോടെ പറയുന്നു എന്നത് ഗൗതമന്‍കഥകള്‍ക്ക് സവിശേഷമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു. എല്ലാ കഥകള്‍ക്കും ഹൃദയസ്പര്‍ശിയായ ഒരവസാനമുണ്ട്. 
കഥാകൃത്ത് പറയാതെ ബാക്കിവെച്ച നൊമ്പരക്കൂടുകള്‍ കഥകളില്‍ നിശ്ശബ്ദമായി പതിഞ്ഞുകിടക്കുന്നു. ഓരോ കഥയും മൗനമൂകമായി എന്തൊക്കെയോ പറയുന്നുണ്ടെന്ന് തോന്നും.
തനിക്ക് എന്തോ പറയാനുണ്ട്. അത് എങ്ങനെ പറഞ്ഞു ഫലിപ്പിക്കും എന്ന ചിന്തയില്‍ വാര്‍ന്നുവീഴുന്നതാണ് ഗൗതമന്റെ കഥാശില്പങ്ങള്‍. ഇതിലെ 'സുഭദ്രമാര്‍' എന്ന കഥ ഓര്‍മ്മയില്‍നിന്ന് മായ്ച്ചുകളയുക എളുപ്പമല്ല. 'പാളങ്ങള്‍' എന്ന കഥ അരക്ഷിതമായ ജീവിതയാത്രകളെ ഓര്‍മ്മപ്പെടുത്തുന്നു. ഇന്ത്യയ്ക്ക് വെളിയിലുള്ള റൂര്‍ക്കലപോലുള്ള വ്യവസായ നഗരങ്ങളുടെ പശ്ചാത്തലത്തിലാണ് അധികം കഥകളും രചിക്കപ്പെട്ടിരിക്കുന്നത്.
സാമൂഹികമാറ്റങ്ങള്‍ക്കൊപ്പം കുടുംബവ്യവസ്ഥകള്‍ക്ക് നേരിടേണ്ടിവരുന്ന അപചയങ്ങള്‍, യാഥാര്‍ത്ഥ്യങ്ങളോട് ഇടപഴകുമ്പോള്‍ സംഭവിക്കുന്ന വ്യക്തിജീവിതത്തിന്റെ സംഘര്‍ഷാനുഭവങ്ങള്‍, അവിചാരിതമായി വന്നുചേരുന്ന അത്യാഹിതങ്ങള്‍, സ്‌നേഹനിരാസങ്ങള്‍, മൂല്യശോഷണങ്ങള്‍ ഗൗതമന്‍കഥകളുടെ പ്രമേയങ്ങളാണ്.
മാരാരിക്കുളം കഥകള്‍ നെല്‍കൃഷിയും തെങ്ങുകളും പരിരക്ഷിക്കാന്‍ കഴിയാത്ത ഭൂമി ഉടമകളായ കര്‍ഷകരുടെ നിസ്സഹായാവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്നു.
സമൂഹത്തില്‍ തനിക്ക് നേരിടേണ്ടിവന്ന തിക്താനുഭവങ്ങള്‍, അല്ലെങ്കില്‍ തനിക്ക് സാക്ഷിയാകേണ്ടിവന്ന അനുഭവസാക്ഷ്യങ്ങള്‍ ഗൗതമന്‍ ചെത്തിമിനുക്കി കഥകളാക്കി മാറ്റുന്നു. വ്യത്യസ്തമായ കഥാവഴികളില്‍ സഞ്ചരിക്കുന്ന ഒരു കഥാകൃത്തിന്റെ പ്രഥമകഥാസമാഹാരം നല്ലൊരു വായനാനുഭവം പകര്‍ന്നുതരുന്നു.


About Author

Gauthaman

Gauthaman

About Gauthaman