Close
Welcome to Green Books India
Malayalathinte Priyakavithakal - P. Kunhiraman Nair

Malayalathinte Priyakavithakal - P. Kunhiraman Nair

Author: P. Kunhiraman Nair

star

മലയാളത്തിന്റെ പ്രിയകവിതകൾ പി.കുഞ്ഞിരാമൻ നായർ

Add to Basket

Poems of P. Kunhiraman Nair

മലയാളത്തിന്റെ കാല്പനിക സൂര്യൻ. ഭ്രഷ്ടകാമുകനായി അലഞ്ഞുനടന്ന, നിത്യകന്യകയായ കവിതാകാമിനിയെ ഒപ്പം കൂട്ടിയവൻ. മലയാളമണ്ണിന്റെ ഗന്ധം നുകർന്ന അവധൂതൻ. ഈ വലിയ കവി സഹ്യനോളം ഉയർന്നു നിൽക്കുന്നു. കവിതയെ നെഞ്ചോടു ചേർക്കുന്നവർക്കു ഒരു പി. കുഞ്ഞിരാമൻ നായർ കാവ്യസമാഹാരം.

No reviews found

ഒരു മഹാസിംഫണിയിലെ സ്വരകണികകള്‍ പോലെ

ഒരു മഹാസിംഫണിയിലെ സ്വരകണികകള്‍ പോലെ


മഹാകവി പി. കുഞ്ഞിരാമന്‍നായരെ ഒരു ലേബലിലും ഒതുക്കാനാവില്ല. അത്രയെളുപ്പം വിശകലനം ചെയ്യാനും കഴിയില്ല. കഥയിലും ജീവിതത്തിലും അദ്ദേഹത്തെ നിര്‍വചിക്കാനും എളുപ്പമല്ല. അശാന്തിതീരങ്ങളിലൂടെയുള്ള ജീവിതയാത്രയില്‍ അദ്ദേഹം എവിടെയൊക്കെയോ സ്വന്തം പാദമുദ്രകള്‍ പതിപ്പിച്ചു. കവി തേടിയ നിത്യകന്യക ആരായിരുന്നു? അശാന്തി, സഞ്ചാരം എന്നീ രണ്ടവസ്ഥകളില്‍നിന്ന് കവി ഒരിക്കലും മോചിതനായില്ല. യാത്രയ്ക്ക് പ്രേരകമായ അശാന്തിക്ക് കാരണമെന്താണ്? പരമാര്‍ത്ഥം അറിയാനുള്ള അഭിവാഞ്ഛയാണ് സമസ്ത അശാന്തിയുടേയും അടിസ്ഥാനം. വാക്കുകള്‍ക്കപ്പുറത്താണ് ആ അഭിവാഞ്ഛയുടെ ഉറവ. വാക്കുകളില്‍ അതിനെ ആവിഷ്‌ക്കരിക്കുന്ന സാധനയായി മാറുന്നു കവിത. അത് സര്‍വ ജീവിതാനുഭവങ്ങളിലൂടെയും കവിയുടെ വാഴ്‌വിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു.
ഒരു മഹാസിംഫണിയിലെ സ്വരകണികകള്‍പോലെ, ഉണ്മയെ അന്വേഷിക്കലാണ് കവിയെ കാമുകനാക്കിയത്. വാങ്മയങ്ങള്‍ പി. കവിതയില്‍ തോരാമഴപോലെ പെയ്തിറങ്ങുന്നതിന് കാരണവും ഈ അന്വേഷണത്തിന്റെ സമഗ്രതയും തീക്ഷ്ണതയും വ്യത്യസ്തതയും ആത്മീയതയുമാകുന്നു. എങ്ങുതിരിഞ്ഞാലും വിരഹത്തിന്റേയും സൗന്ദര്യത്തിന്റേയും ആഹ്ലാദങ്ങളായി ഓര്‍മ്മകളും ചിത്രങ്ങളും തിങ്ങിവിങ്ങുമ്പോള്‍, വാങ്മയധാരാളിത്തം സ്വാഭാവികമായിത്തീരുന്നു. ഇവയെല്ലാം പരമമായ സത്യം തിരയുന്ന തീര്‍ത്ഥാടകന്റെ സഞ്ചാരാനുഭവങ്ങള്‍ മാത്രം. സത്യമറിയാനുള്ള യാത്രയില്‍ കവിക്ക് ആകെയുള്ള വഴിയും വഴികാട്ടിയുമാണ് കവിത. നിത്യകന്യകയായ കവിത. സത്യശിവ സൗന്ദര്യങ്ങളെ ഉപാസിക്കുന്ന കവിത.



About Author

P. Kunhiraman Nair

P. Kunhiraman Nair

About P. Kunhiraman Nair