Close
Welcome to Green Books India
Kathanavakam - Malayalathinte Ishta Kathakal Pack

Kathanavakam - Malayalathinte Ishta Kathakal Pack

Author: Various Authors

star

കഥാനവകം - മലയാളത്തിന്റെ ഇഷ്ട കഥകൾ

Out of stock.

Malayalathinte Ishta Kathakal

1. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
2. ഇ. സന്തോഷ് കുമാർ
3. ഗൗതമൻ
4. സുസ്‌മേഷ് ചന്ത്രോത്ത്‌
5. അഷ്ടമൂർത്തി
6. സി.വി. ബാലകൃഷ്ണൻ
7. അശോകൻ ചരുവിൽ
8. ചന്ദ്രമതി
9. ശത്രുഘ്‌നന്‍

No reviews found

കഥയെഴുത്തിന്റെ മാറുന്ന കാലം

കഥയെഴുത്തിന്റെ മാറുന്ന കാലം

പ്രശസ്തരായ ഒമ്പത് കഥാകൃത്തുക്കളുടെ ഒമ്പത് കഥാപുസ്തകങ്ങള്‍. ഓരോ സമാഹാരത്തിലും ഒമ്പത് ഇഷ്ടകഥകള്‍. തെരഞ്ഞെടുത്തിരിക്കുന്നത് പ്രശസ്ത എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തി.
മലയാളത്തിന്റെ കഥയെഴുത്തുമായി ചേര്‍ത്തുവായിക്കുമ്പോള്‍ സ്ഥിരമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചര്‍ച്ചയില്‍ കഥയുടെ ഭാവിയില്‍ ആശങ്കപ്പെടുന്നവര്‍ അനേകരുണ്ട്. വാസ്തവത്തില്‍ കഥയെഴുത്തിന്റെ വഴിയില്‍ ഇന്ന് എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ്. ലോകനിലവാരത്തിനൊപ്പം കിടനില്‍ക്കുന്ന മികച്ച കഥകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, തകഴിയും ഉറൂബും കാരൂരും ബഷീറും എം.ടിയും വെട്ടിത്തെളിച്ച കഥാവഴികളില്‍ നിന്ന് നമ്മള്‍ ഏറെ പിറകോട്ട് വ്യതിചലിച്ചുവെന്നു പറയുന്നതാവില്ലേ സത്യം? കാഴ്ചപ്പാടുകളുടെ കരുത്തോ ചിന്തകളുടെ വിസ്‌ഫോടനമോ ദാര്‍ശനികതയുടെ സങ്കീര്‍ണതകളോ നമ്മുടെ കാലഘട്ടത്തിന്റെ എഴുത്തുലോകത്തില്‍ ഇന്ന് ഭൂകമ്പങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നു പറഞ്ഞാല്‍ അതല്ലേ സത്യം? 
ഇന്നത്തെ എഴുത്ത് വായനക്കാരെ തുരത്തുന്ന വിധത്തില്‍ അധഃപതിച്ചിട്ടില്ലേ എന്ന് സംശയമുണ്ട്. എഴുത്ത് കാപട്യത്തിന്റെ ഒരു കസര്‍ത്ത് ആയി മാറുകയും പൊള്ളത്തരത്തെ മറച്ചുകൊണ്ട് അത് ഭയങ്കരമായി കൊട്ടിഘോഷിക്കപ്പെടുകയും ചെയ്യുന്ന ഒരു വര്‍ത്തമാനകാലപരിസരം ഇപ്പോഴിവിടെയുണ്ട്. ഈ ഒരു ചരിത്രസന്ധിയിലാണ് 'കഥാനവക'ത്തിന്റെ പേരിലുള്ള ഒമ്പത് കഥാസമാഹാരങ്ങള്‍ കഥാവഴികളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും അതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത്.
കഥയ്ക്ക് ഒരു സാര്‍വദേശീയഭാഷയുണ്ട്. എവിടെയുമുള്ള മനുഷ്യനോടും അത് ദേശാതിരുകള്‍ക്കപ്പുറത്ത് സംസാരിക്കുന്നുണ്ട്. സ്വന്തം ദേശകഥകള്‍, പ്രകൃതി, ജീവിത സംഘര്‍ഷങ്ങള്‍, കാലാവസ്ഥ, പരിസരക്കാഴ്ചകള്‍, രാഷ്ട്രീയസാഹചര്യങ്ങള്‍, അങ്ങനെ എഴുത്തുകാരന്‍ ജനിച്ചുവളര്‍ന്ന മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായാണ് അയാള്‍ ചിന്തിക്കുന്നതും എഴുതുന്നതും. ഈ ചിന്തകളെ കലാപരമായി ക്രമപ്പെടുത്തുക എന്ന അറിവാണ് കഥയെഴുത്തിന്റെ രസതന്ത്രം. നല്ല കഥകള്‍ കണ്ടെത്താന്‍ തിയറിയും പ്രാക്ടീസും വേണ്ട. സാമാന്യബുദ്ധി മതിയാകും. നല്ല കൃതികളില്‍ സ്പഷ്ടമായ വിധം തെളിഞ്ഞ ചിന്തയുണ്ടാകും. ഏകാഗ്രതയോടെ ഒരു സുഹൃത്തിനോടെന്നപോലെ സംവദിക്കുന്നതും മനസ്സ് തുറന്നുവെക്കുന്നതുമായ ഒരു പ്രവൃത്തിയാണ് കഥാരചനയില്‍ നിര്‍വഹിക്കപ്പെടുന്നത്. എഴുത്തുകാരന് ഒരു പക്ഷം ഉണ്ടാകും. അയാള്‍ ഇരകള്‍ക്കൊപ്പമായിരിക്കും. പുതിയ കാലം ചിത്രീകരിക്കാന്‍ പഴയ മുഷിഞ്ഞുകെട്ടിയ രൂപമാതൃകകള്‍ പോരാതെ വരും. രചനയുടെ പൊളിച്ചെഴുത്ത് ആവശ്യമായി വരും. എഴുത്തുകാരന്‍ തീര്‍ച്ചയായും ഏറ്റവും വിപ്ലവകരമായ വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. അയാള്‍ നല്ലതിന്റേയും ചീത്തയുടേയുമിടയ്ക്ക് വ്യക്തമായ ഒരു തെരഞ്ഞെടുപ്പ് നടത്തുകയാണ്. ഒരു നിശ്ചിതസ്വാധീനം ഉണ്ടാകുന്നവിധത്തില്‍ വായനക്കാരനെ സൃഷ്ടിപരമായി ഉണര്‍ത്തുകയും ചെയ്യുന്നു. 
അതുകൊണ്ട്, എഴുത്തിന്റെ ഉള്ളടക്കം കൂടുതല്‍ അഗാധവും കൃത്യതയും ഉള്ളതായിരിക്കാന്‍ പ്രതിജ്ഞാബദ്ധനും ആകുന്നു. ആശയപ്രകടനങ്ങള്‍ക്ക് വഴങ്ങുന്ന രൂപവും ഉള്ളടക്കവും കഥയുടെ ആവശ്യമാകുന്നു. ഏറ്റവും ആന്തരികമായ ആഴങ്ങളിലേക്ക് യാഥാര്‍ത്ഥ്യങ്ങളെ പകര്‍ത്താനാണ് കഥയുടെ രൂപമാതൃകകള്‍ ഉപയോഗപ്പെടുത്തുന്നത്. 
എഴുത്ത് ഒരേസമയം ശുദ്ധീകരണവും ആവിഷ്‌കരണവും ആക്ടിവിസവും കൂടിയാണ്. അത് സ്വയം സാമൂഹികമായ ഒരിടപെടല്‍ കൂടിയാണ്.


ഒമ്പത് എഴുത്തുകാര്‍, ഒമ്പത് കഥാസമാഹാരങ്ങള്‍
ഇവിടെ ഞങ്ങള്‍ 9 കഥാകൃത്തുക്കളെ പരിചയപ്പെടുത്തുന്നു
$ വിഭൂതികളുടെ രാഗവിസ്താരങ്ങള്‍ മീട്ടുന്ന ശത്രുഘ്‌നന്‍.
$ മറുനാടന്‍ മലയാളിത്തത്തിന്റെ ചെത്തവും ചൂരും കഥകളാക്കിമാറ്റിയ ഗൗതമന്‍
$ സ്ത്രീജീവിതത്തിന്റെ ആഗോളപ്രതിസന്ധിയില്‍ നൂതനമായ ഉള്‍ക്കാഴ്ചയുടെ കഥാകൃത്ത്, ചന്ദ്രമതി.
$ എഴുത്തിന്റെ സന്ധിബന്ധങ്ങളില്‍ ഓരോ വാക്കിനും ഒരു ശരീരമുണ്ടെന്നും ആത്മാവുണ്ടെന്നും വെളിപ്പെടുത്തുന്ന സി.വി. ബാലകൃഷ്ണന്‍
$ എഴുത്തിനെ രാഷ്ട്രീയവായനയാക്കുന്ന അശോകന്‍ ചരുവില്‍.
$ കഥയുടെ വിസ്മയലയങ്ങള്‍ സൃഷ്ടിക്കുന്ന അഷ്ടമൂര്‍ത്തി.
$ കഥകളുടെ മാന്ത്രികച്ചെപ്പുകള്‍ തുറക്കുന്ന ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.
$ പ്രമേയത്തിന്റെ ഭാവാത്മകതയില്‍, തന്റേതു മാത്രമായ ആഖ്യാനമികവിന്റെ തലയെടുപ്പോടെ, ഇ. സന്തോഷ്‌കുമാര്‍.
$ ജീവിതത്തിന്റെ അഗാധതലങ്ങളിലുള്ള പൊരുളുകള്‍ കഥയുടെ ഭാഷയിലേക്ക് പരിവര്‍ത്തനപ്പെടുത്തുവാന്‍ മൗലികവും സ്വതന്ത്രവുമായ രചനാതന്ത്രങ്ങള്‍ പരീക്ഷിച്ചറിഞ്ഞ എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ത്രോത്ത്.About Author

Various Authors

Various Authors

About Various Authors