Close
Welcome to Green Books India
Dooram Vilikkumpol

Dooram Vilikkumpol

Author: Benyamin

star

ദൂരം വിളിക്കുമ്പോൾ

Add to Basket

Benyamin
Shihabuddin Poythumkadavu
V. Musafar Ahamed

പ്രവാസകാലത്തിന്റെ നാൾവഴികൾ ചർച്ച ചെയ്യുന്ന കൃതി. ലോകമെമ്പാടും മനുഷ്യകുലത്തിന്റെ ചരിത്രം സഞ്ചാരത്തിന്റെയും കുടിയേറ്റത്തിന്റെയുമാണ്. കേരളചരിത്രം യാത്ര പോയവന്റെ മാത്രമല്ല, കേരളത്തിലേക്ക് യാത്ര ചെയ്തു വന്നവന്റെ ചരിത്രം കൂടിയാണ്. കുടിയേറ്റ സമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍, വിവിധ ഭൂഖണ്ഡങ്ങളില്‍ കുടിയേറിയ നേഴ്‌സുമാരടക്കമുള്ളവരുടെ ജീവിതാവസ്ഥകള്‍, ജീവിതസഞ്ചാരത്തിനായിപ്പോയ മലയാളി സമൂഹങ്ങളുടെ കഥ. പ്രവാസത്തെക്കുറിച്ചു അനുബന്ധലേഖനങ്ങൾ, കത്തുകൾ, കത്തുപാട്ടുകൾ, സംഭാഷണങ്ങൾ, സാർത്ഥകമായ ചർച്ചകൾ ഉൾകൊള്ളുന്ന പുസ്തകം.

No reviews found

ദൂരം വിളിക്കുമ്പോള്‍

ദൂരം വിളിക്കുമ്പോള്‍

പ്രവാസകാലത്തിന്റെ നാള്‍വഴികള്‍ ചര്‍ച്ച ചെയ്യുന്ന പുസ്തകം

ബെന്യാമിനും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും വി. മുസഫിര്‍ അഹമ്മദും ഒന്നിച്ചിരുന്ന് പ്രവാസകാലത്തിന്റെ നാള്‍വഴികള്‍ ചര്‍ച്ച ചെയ്യുന്നു. കേരളത്തില്‍നിന്ന് ആദ്യമായി പുറത്തേക്ക് പോയ മലയാളി ആരായിരിക്കാം എന്ന ചിന്തയില്‍നിന്ന് പ്രവാസകാലത്തിന്റേയും അധിനിവേശത്തിന്റെയും ചരിത്രങ്ങള്‍ ഒന്നൊന്നായി വിചിന്തനം ചെയ്യപ്പെടുന്നു. മലയാളികളുടെ കുടിയേറ്റചരിത്രങ്ങളുടെ പുരാവൃത്തങ്ങള്‍ പറയുന്നു. കേരളീയന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് യാത്രകള്‍. 
കേരളചരിത്രം യാത്ര പോയവന്റെ മാത്രമല്ല, കേരളത്തിലേക്ക് യാത്ര ചെയ്തുവന്നവന്റെ ചരിത്രംകൂടിയാണ്. ഒന്നാം നൂറ്റാണ്ടില്‍ യഹൂദര്‍ വന്നതുമുതല്‍ ഇന്ന് ബംഗാളികള്‍ വന്നുകൊണ്ടിരിക്കുന്നതുവരെയുള്ള അതിദീര്‍ഘചരിത്രം. ഗള്‍ഫ് പ്രവാസമടക്കം വിവിധ രാജ്യങ്ങളിലേക്ക് ജീവിതസഞ്ചാരത്തിനായിപ്പോയ മലയാളി സമൂഹങ്ങളുടെ കഥ. യുദ്ധഭൂമിയില്‍ ഇപ്പോഴും അകപ്പെട്ടു കഴിയുന്ന മലയാളി നേഴ്‌സുമാര്‍.
ലോകമെമ്പാടും പഴയകാലം മുതല്‍ മനുഷ്യകുലത്തിന്റെ ചരിത്രം സഞ്ചാരത്തിന്റേയും കുടിയേറ്റത്തിന്റേതുമാണ്. ലോകത്തില്‍തന്നെ അതില്‍ ഏറ്റവും അധികം ഇന്ത്യക്കാരാണ്. നമ്മുടെ ജന്മദേശം, നമ്മുടെ ഭൂഖണ്ഡം എന്നൊക്കെയുള്ള മനുഷ്യന്റെ വാദം യഥാര്‍ത്ഥത്തില്‍ നിരര്‍ത്ഥകമായ ഒരു വിശ്വാസമാണ്. സാര്‍ത്ഥകമായ ചര്‍ച്ചയ്ക്കും സംവാദത്തിനും ഈ കൊച്ചുപുസ്തകം വഴിയൊരുക്കുന്നു. പ്രവാസത്തെക്കുറിച്ച് അനുബന്ധ ലേഖനങ്ങള്‍, കത്തുകള്‍, കത്തുപാട്ടുകള്‍, വായനക്കാരുടെ കത്തുകള്‍...


About Author

Benyamin

Benyamin

About Benyamin

ബെന്യാമിൻ കഥാകൃത്ത് , നോവലിസ്റ്റ് . പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി . കെ . എ . കൊടുങ്ങലൂർ അവാർഡ് (2008), അബുദാബി ശക്തി അവാർഡ് (2008), കേരള സാഹിത്യ അക്കാദമി അവാർഡ് (2009), നോർക്ക റൂട്ട്സ് പ്രവാസി അവാർഡ് (2010), കേന്ദ്ര പ്രവാസകാര്യവകുപ്പിന്റെ പ്രത്യേക പുരസ്‌കാരം (2011), കണ്ണൂർ മലയാള പാഠശാലയുടെ പ്രവാസി സംസ്‌കൃതി പുരസ്‌കാരം (2011), ദുബായ് പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ് (2011), കുവൈറ്റ് യൂത്ത് ഇന്ത്യ അവാർഡ് (2011), ഒമാൻ കേരള സാഹിത്യ പുരസ്‌കാരം (2011), മസ്‌ക്കറ്റ് ഇന്ത്യൻ സോഷ്യൽ സെന്റർ പ്രത്യേക സാഹിത്യ പുരസ്‌കാരം (2011). കഴിഞ്ഞ ദശകത്തിലെ ഏറ്റവും നല്ല എഴുത്തുകാരനുള്ള പട്ടത്തുവിള കരുണാകരൻ ബഹുമതി, ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ് വകുപ്പിന്റെ പ്രശംസാപത്രം, Long Listed For Man Asian Literary Prize 2012 , Short Listed For DSC Prize 2014 എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ വിവിധ സർവ്വകലാശാലകളിലും ആടുജീവിതം പാഠ്യവിഷയമാണ് . തമിഴ്, കന്നഡ, അറബി എന്നീ ഭാഷകൾക്കു പുറമെ പെൻഗ്വിൻന്റെ ഇംഗ്ലീഷ് പതിപ്പും പുറത്തു വന്നു . 2014ൽ "ഒറ്റമരത്തണൽ"എന്ന കൃതി ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ചു. നോവൽ , കഥ, അനുഭവം തുടങ്ങിയ എഴുത്തിന്റെ വിവിധ മേഖലകളിൽ ബെന്യാമിൻ വ്യാപൃതനാണ് . വിലാസം : മണ്ണിൽപുത്തൻവീട് , കുളനട തപാൽ, ഞെട്ടൂർ, പന്തളം, പത്തനംതിട്ട - 689 503