Close
Welcome to Green Books India
Randu Eleppamar

Randu Eleppamar

Author: Shihabuddin Poythumkadavu

star

രണ്ട് എളേപ്പമാർ

Out of stock.

A book by Shihabuddin Poythumkadavu

തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ വ്യാകുലതകൾ, യാഥാർഥ്യങ്ങൾ. മനുഷ്യബന്ധത്തിന്റെ ഊഷ്മളത ഗാഢമായി അനുഭവപ്പെടുത്തുന്ന രചന. ദുരൂഹതയോ ദുർഗ്രാഹ്യതയോ ഇല്ലാത്ത ആഖ്യാനചാരുത. ആത്മാന്വേഷണത്തിന്റെ നിറവും സുഗന്ധവും നിറഞ്ഞ ഒൻപതു കഥകൾ.

No reviews found

മനുഷ്യബന്ധങ്ങളുടെ ഊഷ്മളത അനുഭവപ്പെടുത്തുന്ന രചന

മനുഷ്യബന്ധങ്ങളുടെ ഊഷ്മളത അനുഭവപ്പെടുത്തുന്ന രചന

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ''രണ്ട് എളേപ്പമാര്‍''

'ഗള്‍ഫ് പ്രവാസികളുടെ ഹൃദയനൊമ്പരങ്ങള്‍ എഴുത്തില്‍ കൊണ്ടുവന്ന കഥാകൃത്ത്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ഒമ്പത് കഥകള്‍. മലയാളി ഭാവുകത്വത്തിന്റെ സൂക്ഷ്മസ്ഥലങ്ങളിലേക്ക് കണ്ണെത്തിക്കാന്‍ കഴിവുള്ള ശിഹാബുദ്ദീന്റെ മനുഷ്യബന്ധങ്ങളുടെ ഊഷ്മളത അനുഭവപ്പെടുത്തുന്ന നാടിന്റെയും വീടിന്റെയും കഥകള്‍.


About Author

Shihabuddin Poythumkadavu

Shihabuddin Poythumkadavu

About Shihabuddin Poythumkadavu

കഥാകൃത്ത്, തിരക്കഥാകൃത്ത്, ലേഖകന്‍, സംവിധായകന്‍. 1963 ഒക്‌ടോബര്‍ 29ന് കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തിനടുത്തുള്ള പൊയ്ത്തുംകടവ് ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: ഹിദായത്തുല്‍ ഇസ്ലാം എല്‍.പി. സ്‌കൂള്‍, വളപട്ടണം ഗവ. സ്‌കൂള്‍, ഗവ. ബ്രണ്ണന്‍ കോളേജ്. ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്, മഞ്ഞുകാലം, തല, കത്തുന്ന തലയിണ (കഥാസമാഹാരം), കടല്‍മരുഭൂമിയിലെ വീട് (കവിതാസമാഹാരം) തുടങ്ങിയ രചനകള്‍. പുരസ്‌കാരങ്ങള്‍: 1992ലെ വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, അബുദാബി മലയാളി സമാജം, അരങ്ങ് സാംസ്‌കാരികവേദി. ഇപ്പോള്‍ ചന്ദ്രിക ആഴ്പ്പതിപ്പിന്റെ എഡിറ്റര്‍.