Close
Welcome to Green Books India
Marujeevitham

Marujeevitham

Author: Shihabuddin Poythumkadavu

star

മറുജീവിതം

Add to Basket

A book by Shihabuddin Poythumkadavu

ഗള്‍ഫ് ജീവിതം ആത്മബലിയോളം സമര്‍പ്പിതമാണെന്നും നാടിന്റെ ഭൂപ്രകൃതിയില്‍ നിന്ന് ജീവിതം മരുഭൂമിയിലേക്ക് പറിച്ചു നടുന്ന പ്രവാസി, ഓര്‍മ്മകളേയും സങ്കല്പങ്ങളെയും നാട് കടത്തുകയാണെന്നും; ലാകത്തിലെ മറ്റൊരു പ്രവാസിസമൂഹത്തിനും ഇത്രത്തോളം വലിയ നൊമ്പരങ്ങള്‍ സഹിക്കേണ്ടി വന്നിട്ടില്ലെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു. ഓര്‍മ്മകളുടെ സ്തംഭനം മരണമാണ്. മനസ്സ് നാട്ടിലും ശരീരം മറ്റൊരിടത്തും മറന്നുവെച്ചുള്ള പ്രവാസത്തിന്റെ നിലനില്പ് സമരം.

No reviews found

മറുജീവിതത്തിന്റെ കണ്ണുകള്‍

മറുജീവിതത്തിന്റെ കണ്ണുകള്‍


വേദനകള്‍ മറക്കാന്‍ അടച്ചുവെച്ച കണ്ണുകളുടെ പ്രവാസജന്മങ്ങള്‍


    ഗള്‍ഫുകാരന്റെ പലവിധ നഷ്ടങ്ങളെക്കുറിച്ച് പറയുന്നവരാരും കാലത്തിന്റെ കാര്യത്തില്‍ അയാള്‍ക്കു വന്നുപെടുന്ന സ്തംഭനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. തുടര്‍ച്ചകള്‍ അറ്റുപോകുന്ന കാലമാണ് ഗള്‍ഫുകാരന്റെ ഏറ്റവും വലിയ നഷ്ടം. 
ഗള്‍ഫ് മലയാളി ശരീരംകൊണ്ട് ഗള്‍ഫിലും മനസ്സുകൊണ്ട് കേരളത്തിലുമാണ് ജീവിക്കുന്നത്. ഒരാളിന്റെ ശരീരംപോലെതന്നെ പ്രധാനപ്പെട്ടതാണ് ഓര്‍മ്മയും. ഓര്‍മ്മകളുടെ സ്തംഭനം ഒരുതരം മരണമാണ്. അതല്ലെങ്കില്‍ കൂട് വിട്ട് കൂട് മാറലാണ്. നാട്ടില്‍ സ്തംഭിച്ചുനില്‍ക്കുന്ന മനസ്സിനെ മറന്നുള്ള ശരീരത്തിന്റെ നിലനില്പുമത്സരം തീര്‍ച്ചയായും ഒരു യുദ്ധം തന്നെയാണ്, ദാരിദ്ര്യം എന്ന ശത്രുവിനെതിരെയുള്ള സാമ്പത്തികയുദ്ധമല്ലാതെ ഗള്‍ഫ് കുടിയേറ്റത്തിന് വേറെ ഉപമകളില്ല. ഈ ന്യൂനതയില്‍ ഏറെക്കാലം ഗള്‍ഫില്‍ കഴിഞ്ഞ പ്രവാസി നാട്ടില്‍ തിരിച്ചെത്തി ഒന്ന് 'സെറ്റില്‍' ചെയ്യുമ്പോള്‍ നഷ്ടപ്പെട്ട ഓര്‍മ്മകളുടെ കാലസ്തംഭനം അവനെ എല്ലാവിധത്തിലും ശ്വാസംമുട്ടിക്കുന്നു.


    മരുഭൂമിയിലെ ചുട്ട വെയിലിനെ നോക്കി ഞാറ്റുവേലയെപ്പറ്റി പറയുന്നു. ഇളംബ്രൗണ്‍ നിറത്തിലുള്ള മരുഭൂമിയിലെ വരണ്ട മണ്ണിനെനോക്കി നാട്ടിലെ പച്ചവെയിലിനെപ്പറ്റി വാചാലനാകുന്നു.  മരുഭൂമിയിലെ മരീചികപോലെ അവസാനിക്കുന്ന ഒരു മറുജീവിതം!




About Author

Shihabuddin Poythumkadavu

Shihabuddin Poythumkadavu

About Shihabuddin Poythumkadavu

കഥാകൃത്ത്, തിരക്കഥാകൃത്ത്, ലേഖകന്‍, സംവിധായകന്‍. 1963 ഒക്‌ടോബര്‍ 29ന് കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തിനടുത്തുള്ള പൊയ്ത്തുംകടവ് ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: ഹിദായത്തുല്‍ ഇസ്ലാം എല്‍.പി. സ്‌കൂള്‍, വളപട്ടണം ഗവ. സ്‌കൂള്‍, ഗവ. ബ്രണ്ണന്‍ കോളേജ്. ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്, മഞ്ഞുകാലം, തല, കത്തുന്ന തലയിണ (കഥാസമാഹാരം), കടല്‍മരുഭൂമിയിലെ വീട് (കവിതാസമാഹാരം) തുടങ്ങിയ രചനകള്‍. പുരസ്‌കാരങ്ങള്‍: 1992ലെ വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, അബുദാബി മലയാളി സമാജം, അരങ്ങ് സാംസ്‌കാരികവേദി. ഇപ്പോള്‍ ചന്ദ്രിക ആഴ്പ്പതിപ്പിന്റെ എഡിറ്റര്‍.