Close
Welcome to Green Books India
Karingalpoovu

Karingalpoovu

Author: N. Abdul Gafoor

star

കരിങ്കൽപ്പൂവ്

Out of stock.

A book by N. Abdul Gafoor

"ഞാൻ പൊട്ടിക്കരയും. അത് കണ്ടു ലോകം മുഴുവനും ചിരിക്കും. ഇക്കാലത്തും ഇങ്ങനെ കരയണ കുട്ട്യോളോ! എന്നെയും കൊണ്ട് കാറ്, ഒരു വിജയഭാവത്തോടെ ഏതോ ഇരുണ്ട വഴികളിലൂടെ പറന്നു പോകും." മനുഷ്യസ്‌നേഹത്തിന്റെ തീവ്രതയിൽ നിന്ന് ഊറ്റിയെടുത്ത പതിനാറു കഥകൾ.

No reviews found

കരിങ്കല്‍പ്പൂവ്‌

കരിങ്കല്‍പ്പൂവ്‌


ജീവിതം എന്ന സമസ്യയെ അറിയാനും അന്വേഷിക്കാനും കഥയെഴുത്തിന്റെ വഴികള്‍ തേടുന്ന എഴുത്തുകാരന്‍.
കണ്ണുകള്‍ തുറന്ന് ജാലകച്ചില്ലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ നിലാവില്‍ നനഞ്ഞ് ഇളകിയാടുന്ന തെങ്ങോലകള്‍ക്കിടയിലൂടെ ഒളിച്ചുകളിക്കുന്ന രണ്ട് നക്ഷത്രങ്ങള്‍! സൂക്ഷിച്ചുനോക്കിയപ്പോള്‍ ചാഞ്ഞുകിടക്കുന്ന തെങ്ങോലയുടെ തുമ്പില്‍ ഒരു മാലാഖയായി അതിയ്യാബീഗം ഇരിക്കുന്നു! മനു ഒന്നുകൂടി കണ്ണ് ചിമ്മി തുറന്നു. ഇപ്പോള്‍ അതിയ്യായുടെ കൈയില്‍ ഒരു ചോരക്കുഞ്ഞുമുണ്ട്. പിന്നെ മനു അങ്ങോട്ട് നോക്കിയില്ല. ചുവന്നതും വെളുത്തതും കറുത്തതുമായ ഓരോ വിചാരങ്ങളിലൂടെ മനു ഉറക്കത്തിലേക്ക് വീഴുകയായിരുന്നു. പുറത്തെവിടെയോ ഒരു പൂച്ചയുടെ കരച്ചില്‍ അവനെ ഉണര്‍ത്തി. ജാലകത്തിലൂടെ നിശ്ശബ്ദമായ ചിരി തൂവുന്ന നേര്‍ത്ത നിലാവ്.  ഇപ്പോള്‍ പൂച്ചയുടെ കരച്ചില്‍ കേള്‍ക്കുന്നില്ല. പുറത്തെ വിജനമായ ഏകാന്തതയില്‍ നിന്ന് ഒരു ഭയം മനുവിന്റെ നെഞ്ചിലേക്ക് ചേക്കേറി. അവന്‍ നെഞ്ചിടിപ്പോടെ എന്തിനോ കാതോര്‍ത്തു. ചേച്ചിയുടെ മുറിയുടെ ഭാഗത്തുനിന്ന് എന്തോ ശബ്ദം കേട്ടുവോ? ഒരു മന്ത്രം ഉരുവിട്ടപോലെ? വാതിലിന്റെ സാക്ഷ നീങ്ങുന്നപോലെ?



About Author

N. Abdul Gafoor

N. Abdul Gafoor

About N. Abdul Gafoor