Close
Welcome to Green Books India
Kaivariyude Thekkeyattam

Kaivariyude Thekkeyattam

Author: P.Padmarajan

star

കൈവരിയുടെ തെക്കേയറ്റം

Add to Basket

A book by P.Padmarajan

സൂക്ഷ്മവും ഋജുവുമായ മനുഷ്യാവസ്ഥയുടെ ജീവിതസത്യങ്ങൾ. വിഹ്വലമായ വർത്തമാനകാലത്തിന്റെ ഗന്ധപരിസരങ്ങൾ. മലയാള കഥയുടെ ഭാവുകത്വപരിണാമത്തിന്റെ നിർണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി ഇതിലെ ഓരോ കഥകളും തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. ഏകാഗ്രവും ധ്വനിസാന്ദ്രവുമായ ആഖ്യാനശൈലി.

No reviews found

കൈവരിയുടെ തെക്കേയറ്റം

കൈവരിയുടെ തെക്കേയറ്റം

ഹൃദയത്തെ മയില്‍പ്പീലികൊണ്ട് തഴുകി കടന്നുപോകുന്ന കഥകള്‍. ചില കഥകള്‍ അസ്ത്രം പോലെ ആഞ്ഞുതറയ്ക്കുന്നു. വര്‍ത്തമാന സാമൂഹിക പരിതസ്ഥിതിയില്‍ പ്രസക്തമായ ഭാവസാന്ദ്രമായ ചാരുതയോടെ പകര്‍ത്തിയിരിക്കുന്നു. സ്ഥലകാലങ്ങളുടെ പ്രഹേളികാനുഭവങ്ങളാണ് പത്മരാജന്‍ കഥകള്‍ എന്നുപോലും വിശേഷിപ്പിക്കാം. വാസ്തവികതയേയും ഭ്രമാത്മകതയേയും ബന്ധിപ്പിക്കുന്ന സൗന്ദര്യശില്പങ്ങളാണവ. മലയാള കഥയില്‍ നവീനമായ ഒരു ഭാവമണ്ഡലം സൃഷ്ടിച്ച പതിനഞ്ച് കഥകളുടെ സമാഹാരം. ഗ്രീന്‍ബുക്‌സ് അഭിമാനപൂര്‍വ്വം 'കൈവരിയുടെ തെക്കേയറ്റം' വായനക്കാര്‍ക്ക് സമര്‍പ്പി
ക്കുന്നു.
ജീവിതചര്യ, പാമ്പ് തുടങ്ങിയ കഥകള്‍ കഥാവായനയുടെ വസന്തകാലമാണ് നല്‍കുന്നത്.


About Author

P.Padmarajan

P.Padmarajan

About P.Padmarajan

എഴുത്തുകാരൻ , തിരക്കഥാകൃത്, സിനിമാ സംവിധയകാൻ . 1945 ൽ ആലപ്പുഴയിലെ മുതുകുളത് ജനനം. ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നു. സ്വന്തമായി ചിത്രങ്ങൾ സംവിധാനം ചെയ്തു മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. സംവിധാനം ചെയ്ത ചിത്രങ്ങൾക്ക് ദേശീയവും അന്തർദേശീയവുമായ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട് . 1991 ജനുവരി 23 ന് അന്തരിച്ചു. പ്രധാന കൃതികൾ : നന്മയുള്ള സൂര്യൻ ,നക്ഷത്രങ്ങളെ കാവൽ , ഋതുഭേദങ്ങളുടെ പാരിതോഷികം ,ഇതാ ഇവിടെ വരെ , വാടകയ്‌ക്കൊരു ഹൃദയം ,പെരുവഴിയമ്പലം , ഉദകപ്പോള, കള്ളൻ പവിത്രൻ , മഞ്ഞുകാലം നോറ്റ കുതിര , പ്രതിമയും രാജകുമാരിയും ( നോവൽ ). പ്രഹേളിക, ജലജ്വാല , രതിനിർവേദം , മറ്റുള്ളവരുടെ വേനൽ, അപരൻ, പത്മരാജന്റെ കഥകൾ , കരിയിലക്കാറ്റുപോലെ, പുകകണ്ണട (കഥകൾ).