Close
Welcome to Green Books India
Sambookan

Sambookan

Author: Gangadharan Chengalur

star

ശംബൂകൻ

Add to Basket

ശുക്രനീതിയിലെ തത്ത്വങ്ങളും രാജധർമങ്ങളും ഭരണസങ്കൽപ്പങ്ങളും സമത്വബോധവും: വേദജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ രചിച്ച നോവൽ. ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാനവർഗമായ പ്രജകൾക്കുവേണ്ടി തലകീഴായി തപസ്സു ചെയ്ത ഇതിഹാസ കഥാപാത്രം. ശംബൂകന്റെ കഥ.

No reviews found

വേദജ്ഞാനിയായ കീഴ്ജാതിക്കാരന്‍ - ശംബൂകന്‍

വേദജ്ഞാനിയായ കീഴ്ജാതിക്കാരന്‍ - ശംബൂകന്‍

ഇതിഹാസകഥകള്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ അതീവപ്രാഗദ്ഭ്യമുള്ള എഴുത്തുകാരനാണ് ഗംഗാധരന്‍ ചെങ്ങാലൂര്‍. 'ശുക്രനീതി' എന്ന ഒരപൂര്‍വഗ്രന്ഥത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ശംബൂകന്‍. കീഴ്ജാതിക്കാരന് നിഷിദ്ധമായ അഥര്‍വവും ഋഗും ഹൃദിസ്ഥമാക്കിയവന്‍, വേദജ്ഞാനിയ ശംബൂകന്‍, മനുസ്മൃതിക്ക് കടകവിരുദ്ധമായ ആശയങ്ങള്‍ കൊണ്ടുവന്നവന്‍. രാജ്യത്തിന്റെ അടിസ്ഥാനവര്‍ഗമായ പ്രജകളുടെ ക്ഷേമത്തില്‍ ഊന്നിക്കൊണ്ട് പ്രജായത്തഭരണസങ്കല്പങ്ങള്‍ എന്തായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു. സമത്വസുന്ദരമായ ഒരു ലോകക്രമം എങ്ങനെ അവതരിപ്പിക്കാം എന്ന ആശയമാണ്, ഇതിഹാസ കഥനശൈലിയില്‍ ചിട്ടപ്പെടുത്തിയ നോവലിന്റെ ഇതിവൃത്തം. ഒരു പുതിയ കാലത്തിന്റെ ഗണിതശാസ്ത്രം അവതരിപ്പിക്കുകയാണ്. കാലമെത്ര ചെന്നാലും തകര്‍ന്നടിയാത്ത സമത്വത്തിന്റെ നഗരം പടുത്തുയര്‍ത്തുക എന്ന ആഹ്വാനം. 
അജ്ഞാനമെന്ന മൃതി, അസമത്വമെന്ന മൃതി, ഉച്ചനീചത്വമെന്ന മൃതി, പലവിധ രൂപഭാവങ്ങളില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ ചിറക് വിരിച്ച് പറന്നുകളിക്കുകയാണ്. രാജനീതി എപ്രകാരമായിരിക്കണം എന്ന സങ്കല്പമാണ് കഥാനായകന്‍ സ്വന്തം ജീവിതംകൊണ്ട് പറഞ്ഞുവെക്കുന്നത്. ശൂദ്രജാതിയില്‍ പിറന്നവന്‍ എത്ര ജ്ഞാനിയായാലും ഗളച്ഛേദം ചെയ്യപ്പെടും എന്ന വൈരുധ്യവും! വേദപഠനം നിഷിദ്ധമായ ശൂദ്രജാതിയില്‍ പിറന്നവന്‍ വേദജ്ഞാനിയാകുന്നതിന്റെ പരിണിതഫലങ്ങളാണ് കഥാതന്തു. 
ശ്രീരാമചക്രവര്‍ത്തിയുടെ വാളിനാല്‍ ശംബൂകന് മോക്ഷം കിട്ടുന്നതാണ് കഥാന്ത്യം. സമത്വഭാവന എന്ന ആശയം ഭാരതീയപാരമ്പര്യങ്ങളില്‍ അന്തര്‍ലീനമാണ് എന്ന തത്ത്വത്തെ മുന്നൂറിലേറെ പേജുകളുള്ള ഈ നോവല്‍ വെളിപ്പെടുത്തുന്നു.


About Author

Gangadharan Chengalur

Gangadharan Chengalur

About Gangadharan Chengalur

തൃശ്ശൂര്‍ ജില്ലയിലെ പെരുമ്പിള്ളിശ്ശേരിയില്‍ ജനനം. ചേര്‍പ്പ് ഗ്രാമോദ്ധാരണം സ്‌കൂള്‍, സി.എന്‍.എന്‍. ബോയ്‌സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം എം.ജി. കോളേജ്, തൃശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ ബിരുദ ബിരുദാനന്തരപഠനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് അസി. രജിസ്ട്രാറായി റിട്ടയര്‍മെന്റ്. കഥ, നോവല്‍, ബാലസാഹിത്യം, വൈജ്ഞാനിക സാഹിത്യം എന്നീ വിവിധ മേഖലകളിലായി പത്തോളം കൃതികള്‍. പുരസ്‌കാരങ്ങള്‍: സര്‍ഗ്ഗസ്വരം അവാര്‍ഡ്, ചന്ദ്രിക ആഴ്ചപ്പതിപ്പ് പുരസ്‌കാരം, പി.ടി.ബി. പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ്.