Close
Welcome to Green Books India
APUVINOTOTHULLA ENTE DINANGAL

APUVINOTOTHULLA ENTE DINANGAL

Author: Emil Madhavi

star

അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര

Out of stock.

A book by Emil Madhavi

മരവും പുഴയും ആകാശവും മണ്ണും അന്യമാകുന്ന വർത്തമാനകാലം. അതീവ ശ്രദ്ധയോടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കാൻ ഉത്ബോധിപ്പിക്കുന്ന രണ്ടു ലഘുനാടകങ്ങൾ. പുഴമരവും അപ്പക്കൂട്ടങ്ങളും ഈ കൃതിയിൽ ഒന്ന് ചേരുന്നു.

No reviews found

അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര

അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര

എമില്‍ മാധവിയുടെ 'അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര' പുതുമയാര്‍ന്ന നാടകാവിഷ്‌കാരമാണ്. എമില്‍ മാധവി എഴുത്തുകാരന്‍ എന്ന നിലയിലും നടന്‍, സംവിധായകന്‍, തിയേറ്റര്‍ പ്രാക്ടീഷണര്‍ എന്ന നിലയിലും പ്രശസ്തനാണ്. പരിസ്ഥിതി സംബന്ധമായ വിഷയങ്ങള്‍ അസാധാരണമായ കല്പനകള്‍. പ്രകൃതിയുടെ ഭാവപ്പൊലിമകള്‍, രാഗലയങ്ങള്‍, രംഗാവതരണങ്ങളില്‍ കരവിരുതോടെ അലിയിച്ചു ചേര്‍ത്തിരിക്കുന്നു.
''കാട്ടുമരപ്പൊന്തയില് കതിരു
                         വീശുംകാലം
കാട് പോയി, പുഴയും പോയി
പവിഴമല്ലി പോയി.
പൂവിറങ്ങി, പുഴയുറങ്ങി
പാട്ടുറങ്ങിപ്പോയി.''
പാട്ടും താളവും ആട്ടവുമായി വ്യത്യസ്തമായ ഒരു നാടകാവതരണം. ഹൃദയസ്പര്‍ശിയായ ഒരു കഥയും.
ഇതിലെ ഒന്നാമത്തെ നാടകം 'പുഴമരം' അവസാനിക്കുന്നത് 'കാട്ടിലേക്ക് മനുഷ്യര്‍ക്കു പ്രവേശനമില്ല' എന്ന് മൃഗങ്ങളും മരങ്ങളും പുഴക്കരയില്‍ ഒരു ബോര്‍ഡ് സ്ഥാപിക്കുന്നതോടെയാണ്. പ്രകൃതിയെ നശിപ്പിക്കുന്ന നീചവര്‍ഗമായ മനുഷ്യനാണ് ഇക്കഥയില്‍ ക്രൂരതയുടെ പര്യായമായിരിക്കുന്നത്.
'അപ്പക്കുഞ്ഞുങ്ങളുടെ ആകാശം' വിശേഷപ്പെട്ട ഒരു നാടകാവിഷ്‌കാരമാണ്. അപ്പച്ചട്ടിയിലെ വെളിച്ചെണ്ണയില്‍നിന്ന് സുന്ദരികളും സുന്ദരന്മാരുമായ അപ്പക്കുഞ്ഞുങ്ങള്‍ ചിരിച്ചുകൊണ്ട് പുറത്തേക്ക് വരുന്നു. എല്ലാവരും ചേര്‍ന്ന് അപ്പപ്പാട്ട് പാടുന്നു: ''കൊതിയൂറും മണം വീശി കുതിയാടിവരുന്നിതാ അപ്പക്കുഞ്ഞുങ്ങള്‍, നമ്മുടെ സ്വപ്നക്കുഞ്ഞുങ്ങള്‍...'' 
അസാധാരണമായ ഒരു നാടകാവിഷ്‌കാരം.


About Author

Emil Madhavi

Emil Madhavi

About Emil Madhavi