Close
Welcome to Green Books India
Aa Maram Ee Maram Kadalas Maram

Aa Maram Ee Maram Kadalas Maram

Author: Kabani C.

star

ആ മരം ഈ മരം കടലാസ് മരം

Out of stock.

A book by Kabani C.

പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൃതി. പ്രകൃതിയുടെ താളത്തിൽ മാലിന്യങ്ങളില്ല. മനുഷ്യനിർമ്മിത വികസിതലോകത്ത് മാലിന്യങ്ങൾക്കാണ് മുഖ്യസ്ഥാനം. ഉപയോഗിക്കുന്നതിന്റെ എത്രയോ ഇരട്ടി മനുഷ്യൻ എച്ചിലാക്കുന്നു. പരിഹാരമാർഗങ്ങൾ, ആരോഗ്യം, ആഹാരം, പരിസ്ഥിതിസൗഹാർദ്ദത്തിന്റെ പുതിയ ജീവിതാവബോധം എന്നിവ നിർവഹിക്കുന്ന കൃതി.

No reviews found

ആ മരം, ഈ മരം, കടലാസ് മരം

ആ മരം, ഈ മരം, കടലാസ് മരം

പ്രകൃതിയുടെ താളത്തില്‍ മാലിന്യങ്ങളില്ല. മനുഷ്യനിര്‍മ്മിത വികസിതലോകത്ത് മാലിന്യങ്ങള്‍ മുഖ്യസ്ഥാനം വഹിക്കുന്നു. ഉപയോഗിക്കുന്നതിന്റെ എത്രയോ ഇരട്ടി മനുഷ്യന്‍ എച്ചിലാക്കുന്നു. മനുഷ്യര്‍ മാലിന്യങ്ങള്‍ വലിച്ചെറിയാത്ത ഒരൊറ്റ ഇടംപോലുമില്ല. വെളിമ്പ്രദേശങ്ങള്‍, പുഴകള്‍, സമുദ്രങ്ങള്‍, അന്തരീക്ഷം - മനുഷ്യര്‍ പുറന്തള്ളുന്ന അഴുക്കുകള്‍കൊണ്ട് ആകാശംപോലും വിഷമയമാണ്. ഒരാളുടെ അഴുക്കുകളും വിസര്‍ജ്യങ്ങളും മറ്റൊരാളിന്റെ ഉമ്മറത്തോ പുരയിടത്തിലോ നിക്ഷേപിക്കുകയെന്നത് സംസ്‌കാരത്തിന്റെകൂടി പ്രശ്‌നമാണ്. ഒന്നാംലോകത്തിന്റെ അഴുക്കുകള്‍ ഏറ്റുവാങ്ങുന്നത് മൂന്നാംലോകമാണ്. മൂന്നാംലോകത്തിലെ ഒന്നാംലോകമായ നഗരങ്ങള്‍, അഴുക്കുകള്‍ അടിച്ചേല്പിക്കുന്നത് ഗ്രാമങ്ങളിലാണ്.
ലോകം വിഷമയമായ മാലിന്യക്കൂടായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങള്‍. രാസവസ്തുക്കളുടെ അവശിഷ്ടങ്ങള്‍, കീടനാശിനികള്‍, ചായങ്ങള്‍, ട്യൂബ്‌ലൈറ്റ്, ബാറ്ററി, മരുന്നുകള്‍, ജലമാലിന്യങ്ങള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പലവക മാരകമലിനീകരണങ്ങള്‍. 400 മുതല്‍ 500 വരെ വര്‍ഷമാണ് ഒരു പ്ലാസ്റ്റിക് കൂടിന്റെ ആയുസ്സ്. ഇപ്പോള്‍ എവിടെ നോക്കിയാലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരങ്ങളാണ്. എത്രയും വേഗം ഇവയൊക്കെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഒരു പുതിയ ലോകക്രമം പടുത്തുയര്‍ത്തേണ്ടതുണ്ട്. പരിസ്ഥിതി വിഷയസംബന്ധമായ പതിനഞ്ച് ലേഖനങ്ങളും പഠനങ്ങളും ഉള്‍ക്കൊള്ളിച്ച പുസ്തകം.
പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന കൃതി.


About Author

Kabani C.

Kabani C.

About Kabani C.