Close
Welcome to Green Books India
Gaddaffiyude Libiya

Gaddaffiyude Libiya

Author: Psycho Mohmed

star

ഗദ്ദാഫിയുടെ ലിബിയ

Add to Basket

Book by Psycho Mohamed

സംഘർഷഭരിതമായ അറബ് ഭൂപടങ്ങളിൽ ലിബിയയും വെടിമരുന്നുകളുടെ ഗന്ധങ്ങളിൽ അലിഞ്ഞുപോയിരുന്നു. .ഗദ്ദാഫിയുടെ ലിബിയയിൽ 14 വർഷം കുടുംബസമേതം ജീവിച്ച സൈക്കോയുടെ കുറിപ്പുകൾക്ക് ചരിത്രപ്രാധാന്യമുണ്ട്. "ലിബിയയെപ്പറ്റി മലയാളത്തിൽ മറ്റൊരു ഗ്രൻഥം ഉണ്ടോ എന്ന്തന്നെ സംശയമാണ് .ഒരു മനഃശാസ്ത്ര വിദഗ്ദ്ധന്റെ കാഴ്ചപാടുകളിലൂടെയാണ് അദ്ദേഹം സംഭവങ്ങൾ വിശകലനം ചെയ്‌തിട്ടുള്ളത്‌ . കൂടാതെ ലിബിയയിലെ വിചിത്രമായ ജീവിതരീതിയും ഭക്ഷണരീതിയും വിവാഹച്ചടങ്ങുകളും എല്ലാം അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഗദ്ദാഫിയുടെ നാടിനെപ്പറ്റി വിശദമായ വിജ്ഞാനം നൽകുന്ന ഈ കൃതി നമ്മുടെ അറിവിന്റെ ലോകത്തിന് ഒരു മുതൽക്കൂട്ടാണ് "

No reviews found

About Author

Psycho Mohmed

Psycho Mohmed

About Psycho Mohmed

മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ 1935 ൽ ജനനം . മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനദര ബിരുദമെടുത്തത് ( MA ) 1958 ൽ . തുടർന്ന് ബാംഗ്ലൂരിലെ NIMHANS ൽ നിന്ന് കേരളത്തിൽനിന്നുള്ള ആദ്യ വിദ്യാർത്ഥിയായി ക്ലിനിക്കൽ സൈക്കോളജിയിൽ 1962 ൽ ഉന്നത ബിരുദം ( DM & SP ) നേടി പൂനയിലെ കമാൻഡ് സൈനികാശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും അനുബന്ധ AFMC യിൽ അധ്യാപകനുമായി. ഇറാഖിലെ മുസൂൾ സർവകലാശാല മെഡിക്കൽ കോളേജിൽ മൂന്ന് വർഷവും ലിബിയയിൽ ബങ്കാസിയിലെ അൽ അറബ് മെഡിക്കൽ സർവകലാശാലയിൽ 14 വർഷം മനഃശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ . കഴിഞ്ഞ 60 വർഷമായി സൈക്കോ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ( IACP ) സ്ഥാപകാംഗവും പൂർവ ദേശീയ അധ്യക്ഷനും കേരള സ്റ്റേറ്റ് മെന്റൽ ഹെൽത് അതോറിറ്റിയുടെ മുൻ മെമ്പറുമായിരുന്നു . നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇന്ത്യയിലും വിദേശത്തുമായി മനോരോഗ സംബന്ധമായ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുകയും അന്താരാഷ്ട്ര ശാസ്ത്ര ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദീകരിക്കുകയും ചെയ്‌തിട്ടുണ്ട് . എഴുത്തുകാരന്റെ ക്ലിനിക്കൽ അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് " സ്വപനടനം " എന്ന സിനിമയായി പുറത്തുവന്നത് . 22 വർഷമായി പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിൽ ഡയറക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു .