Close
Welcome to Green Books India
Saddaminte Nattil

Saddaminte Nattil

Author: Psycho Mohmed

star

സദ്ദാമിന്റെ നാട്ടിൽ

Add to Basket

Book by Psycho Mohamed

ഓർമ്മകളുടെ ഭൂതകാലമാണ് ഈ കൃതി . മുസുൾ നഗരത്തിൽ വർഷങ്ങൾ നീണ്ട അധ്യാപനജീവിതമായിരുന്നു ലേഖകന്റേത് . മെസൊപ്പൊട്ടാമിയ സംസ്കാരത്തിന്റെ കലവറയായ യൂഫ്രട്ടിസ് - ടൈഗ്രിസ് എന്ന ചരിത്ര നദി ഈ പുസ്തകത്താളിലൂടെ ഒരു മോഹനദിയായി ഒഴുകി പരക്കുന്നുണ്ട് . ചരിത്രഗതിയിൽ മുസുൾ പാലത്തിനടിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപോയി .രക്തപ്പുഴയായി ശവങ്ങൾ അടിഞ്ഞുകൂടി ഒഴുക്കു നിലച്ചു .മുസുൾ നഗരം കത്തികരിഞ്ഞു. പഴയ ഓർമകളിൽ തന്റെ നേത്രങ്ങളിൽ നിന്ന് ഒരു ടൈഗ്രിസ് നദിയൊഴുകി എന്ന് ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു . ഹൃദയസ്പർശിയായ എഴുത്താണ് ഈ പുസ്തകത്തിന്റെ മികവ് . "സരസവും ലളിതവുമാണ് സൈക്കോവിന്റെ ഭാഷ. ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും എപ്പോഴും ഒരു നോട്ടമുണ്ട് .മുന്നിൽ നീണ്ടു പരന്നു കിടക്കുന്ന ബാഗ്‌ദാദ്‌ നഗരത്തിലെ തെരുവുകളിൽ ഹാറൂൺ അൽ റഷീദിന്റെ രുചിയും ആയിരത്തൊന്നു രാവുകളുടെ ഗന്ധങ്ങളും തിരിഞ്ഞു ചെല്ലുന്നത് ഉദാഹരണം ."

No reviews found

About Author

Psycho Mohmed

Psycho Mohmed

About Psycho Mohmed

മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ 1935 ൽ ജനനം . മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനദര ബിരുദമെടുത്തത് ( MA ) 1958 ൽ . തുടർന്ന് ബാംഗ്ലൂരിലെ NIMHANS ൽ നിന്ന് കേരളത്തിൽനിന്നുള്ള ആദ്യ വിദ്യാർത്ഥിയായി ക്ലിനിക്കൽ സൈക്കോളജിയിൽ 1962 ൽ ഉന്നത ബിരുദം ( DM & SP ) നേടി പൂനയിലെ കമാൻഡ് സൈനികാശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും അനുബന്ധ AFMC യിൽ അധ്യാപകനുമായി. ഇറാഖിലെ മുസൂൾ സർവകലാശാല മെഡിക്കൽ കോളേജിൽ മൂന്ന് വർഷവും ലിബിയയിൽ ബങ്കാസിയിലെ അൽ അറബ് മെഡിക്കൽ സർവകലാശാലയിൽ 14 വർഷം മനഃശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ . കഴിഞ്ഞ 60 വർഷമായി സൈക്കോ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ( IACP ) സ്ഥാപകാംഗവും പൂർവ ദേശീയ അധ്യക്ഷനും കേരള സ്റ്റേറ്റ് മെന്റൽ ഹെൽത് അതോറിറ്റിയുടെ മുൻ മെമ്പറുമായിരുന്നു . നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇന്ത്യയിലും വിദേശത്തുമായി മനോരോഗ സംബന്ധമായ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുകയും അന്താരാഷ്ട്ര ശാസ്ത്ര ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദീകരിക്കുകയും ചെയ്‌തിട്ടുണ്ട് . എഴുത്തുകാരന്റെ ക്ലിനിക്കൽ അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് " സ്വപനടനം " എന്ന സിനിമയായി പുറത്തുവന്നത് . 22 വർഷമായി പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിൽ ഡയറക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു .