Close
Welcome to Green Books India
Samudrasila

Samudrasila

Author: Subhash Chandran

star

സമുദ്രശില

Add to Basket

Book by Subash Chandran

എന്റെ പ്രിയപ്പെട്ടവനുമൊത്ത് ഞാൻ സമുദ്രമധ്യത്തിലുള്ള വെള്ളിയാങ്കല്ലിൽ ശയിച്ചത് നുണക്കഥയാണെന്ന് നീയെങ്കിലും വിശ്വസിക്കരുതേ! അത്തരമൊരു സങ്കല്പം ഓരോ സ്ത്രീയുടെയും അതിജീവനരഹസ്യമാണ്. മീൻവെട്ടുന്നതായും കറിയുണ്ടാക്കുന്നതായും ക്ലാസെടുക്കുന്നതായുമൊക്കെ കാണപ്പെടുന്ന ഒരുവൾ യഥാർഥത്തിൽ ആ സങ്കല്പ്പത്തിനു മീതേ അടയിരിക്കുകയാണ്. പരമമായ ഏകാന്തതയിൽ തന്നെ സ്നേഹിക്കുന്ന ഒരു യഥാർഥ പുരുഷനുമൊത്ത് ഒരിത്തിരി നേരം. ആ നേരംതന്നെയാണ് അവളുടെ ഇടം. ആ സങ്കല്പം മാത്രമാണ് അവളുടെ സത്യം… പ്രഹേളികാസ്വഭാവമുള്ള സ്ത്രീജീവിതത്തെ ഭാഷയുടേയും ഭാവനയുടേയും ഉളിയും ചിന്തേരും കൊണ്ട് ശില്പഭദ്രമായ ഒരാഖ്യാനമാക്കുന്ന വിസ്മയം. മനുഷ്യൻ എന്ന മഹാസത്യത്തെയും ഉപാധികളില്ലാത്ത സ്നേഹത്തേയും കുറിച്ചുള്ള ഒരു സർഗാന്വേഷണം. സങ്കല്പത്തിന്റേയും യാഥാർഥ്യത്തിന്റേയും അതിരുകൾ മായ്ച്ചുകൊണ്ട് ഇതുവരെയുള്ള മലയാള നോവൽരീതികളെ അട്ടിമറിക്കുന്ന രചനാവൈഭവം. മനുഷ്യന് ഒരു ആമുഖത്തിന്റെ സ്രഷ്ടാവിൽനിന്ന് മറ്റൊരു ക്ളാസിക് നോവൽ

No reviews found

About Author

Subhash Chandran

Subhash Chandran

About Subhash Chandran

കഥാകൃത്ത്, നോവലിസ്റ്റ്. 1972ല്‍ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരില്‍ ജനനം. എറണാകുളം സെന്റ് ആല്‍ബേര്‍ട്‌സ്, മഹാരാജാസ് കോളേജ്, ലോ കോളേജ്, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1994ല്‍ മലയാളത്തില്‍ ഒന്നാം റാങ്കോടെ മാസ്റ്റര്‍ ബിരുദം. ഇപ്പോള്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ചീഫ് സബ് എഡിറ്റര്‍. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗമാണ്. പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, ക്രോസ്‌വേഡ് പുരസ്‌കാരം, ഫൊക്കാന അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്.