Close
Welcome to Green Books India
Valmeeki Ramayanam

Valmeeki Ramayanam

Author: Prof.S.Ambikadevi

star

വാല്മീകി രാമായണം

Add to Basket

Book by Prof.S.Ambikadevi ഭാരതത്തിന്‍റെ ഇതിഹാസഗ്രന്ഥമായ വാല്മീകിരാമായണത്തിലെ കഥകള്‍ ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന കൃതി. സാധാരണ ആസ്വാദകര്‍ക്കുവേണ്ടി ഗദ്യരൂപത്തില്‍ സംഗ്രഹിക്കപ്പെട്ട രാമായണകഥകള്‍. ലക്ഷ്യബോധം വളര്‍ത്തുന്ന ഉദാത്തചിന്തകള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വിശ്വോത്തരകൃതി. ധര്‍മ്മാര്‍ത്ഥകാമമോക്ഷം പ്രചരിപ്പിച്ച ഇതിഹാസഗ്രന്ഥത്തിന്‍റെ ഗദ്യരൂപം.

No reviews found

About Author

Prof.S.Ambikadevi

Prof.S.Ambikadevi

About Prof.S.Ambikadevi

സ്വാതന്ത്ര്യസമരസേനാനിയും ശ്രീനാരായണഗുരുവിന്റെ ജീവചരിത്ര രചയിതാവും ഗുരുവിന്റെ ശിഷ്യപ്രധാനിയുമായിരുന്ന കോട്ടുക്കോയിക്കല്‍ വേലായുധന്റെ മകളായി കരുനാഗപ്പള്ളി താലൂക്കില്‍ തഴവ ശാരദാലയത്തില്‍ ജനിച്ചു. കോട്ടുക്കോയിക്കല്‍ പത്മനാഭന്റെ പുത്രി വി. ശാരദാമ്മയാണ് അമ്മ. തഴവ കറുത്തേരില്‍ സ്‌കൂള്‍, തിരുവല്ല ബാലികാമഠം ഗേള്‍സ് ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍. വനിതാ കോളേജ്, കൊല്ലം എസ്.എന്‍. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1972ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപികയായി ഔദ്യോഗികജീവിതം ആരംഭിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് വനിതാ കോളേജ്, ചിറ്റൂര്‍ വണ്‍മെന്റ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മലയാള വിഭാഗം മേധാവിയായി 2000-ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു.