Close
Welcome to Green Books India
Pavizhamallikal Pookkumpol

Pavizhamallikal Pookkumpol

Author: Taslima Nasrin

star

പവിഴമല്ലികൾ പൂക്കുമ്പോൾ

Add to Basket

Book by Taslima Nasrin, അമ്മയ്ക്ക് പാരിജാതം വളരെ ഇഷ്ടമായിരുന്നു. പാരിജാത പൂക്കള്‍ കണ്ടാല്‍ അമ്മയെ ഓര്‍ക്കും. ആ പൂക്കള്‍ മണ്ണില്‍ വീണു കിടക്കുന്നതു കാണുമ്പോള്‍ കണ്ണ് നിറയും. ചുട്ടു പഴുത്ത വേദനയുടെ നെരിപ്പോടായി മാറുന്ന അക്ഷരങ്ങള്‍. പശ്ചാത്താപത്തിന്‍റെ കണ്ണീര്‍ച്ചാലുകളില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍. തസ്ലീമ സ്വന്തം അനുഭവങ്ങള്‍ തുറന്നുപറയുമ്പോള്‍, ഓര്‍മ്മയില്‍ എത്രയോ അമ്മമാര്‍ പ്രത്യക്ഷപ്പെടുന്നു. തസ്ലീമയുടെ അമ്മ എല്ലാവരുടെയും അമ്മയാകുന്നു. "അമ്മയെ സ്നേഹിക്കാന്‍ ഒരു വിധത്തിലും സാധിച്ചില്ല. ഞാന്‍ അമ്മയെ ഒരു വേലക്കാരിയായി മാത്രം കണ്ടു." തസ്ലിമയുടെ കുടുംബചരിത്രം ഒരു ഉള്‍ക്കരച്ചിലായി മാറുന്നു.

No reviews found

About Author

Taslima Nasrin

Taslima Nasrin

About Taslima Nasrin

1962 ഓഗസ്റ്റ് 25ന് ബംഗ്ലാദേശിലെ മെയ്‌മൊന്‍സിംഗില്‍ ജനനം. മെയ്‌മൊന്‍സിംഗ് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. ബിരുദം. കവിതകളും ലേഖനങ്ങളുമെഴുതി സാഹിത്യരംഗത്തു പ്രവേശിച്ചു. തസ്ലീമയുടെ നോവലുകള്‍ വിവിധ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ലജ്ജ, അന്തസ്സുള്ള നുണകള്‍, ഫ്രഞ്ച് ലവര്‍, എന്റെ പെണ്‍കുട്ടിക്കാലം, കല്യാണി, ദ്വിഖണ്ഡിത - പൂച്ചെണ്ടുകളുടെ കാലം, ദ്വിഖണ്ഡിത - നിഷ്‌ക്കാസിത, സ്ത്രീയേയും പ്രണയത്തെയും കുറിച്ച്, യൗവനത്തിന്റെ മുറിവുകള്‍, വീണ്ടും ലജ്ജിക്കുന്നു, വീട് നഷ്ടപ്പെട്ടവള്‍ എന്നിവ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലജ്ജ ബംഗ്ലാദേശ് ഗവണ്‍മെന്റ് നിരോധിച്ചു. ആനന്ദ് പുരസ്‌കാരം, സ്വീഡിഷ് പെന്‍ ക്ലബ്, കുട്തു ഖോലാസ്‌കി പുരസ്‌കാരം, ഫ്രാന്‍സിലെ എഡിക്ക് നാനത് പുരസ്‌കാരം എന്നിവ ലഭിച്ചു. ഇന്റര്‍നാഷണല്‍ ഹ്യൂമനിസ്റ്റ് ആന്റ് എത്തിക്കല്‍ യൂണിയന്‍ 1995ലെ സന്മാനിത ഹ്യൂമനിസ്റ്റ് പുരസ്‌കാരം നല്‍കി ആദരിച്ചു. ബെല്‍ജിയത്തിലെ ഗേന്റു സര്‍വകലാശാലയില്‍നിന്ന് ഓണററി ഡോക്ടറേറ്റ്.