Close
Welcome to Green Books India
Balsakkum chinayile kochu thayyalkkariyum

Balsakkum chinayile kochu thayyalkkariyum

Author: Dhai Siji

star

ബൽസാക്കും ചൈനയിലെ കൊച്ചുതയ്യൽക്കാരിയും

Add to Basket

ചൈനയിലെ സാംസ്കാരിക വിപ്ലവമാണ് നോവലിന് ആധാരം. ദായ് സിജി എന്ന എഴുത്തുകാരന്റെ തിക്തമായ അനുഭവങ്ങളിൽ തീർത്ത ഒരു സാക്ഷ്യപത്രമാണിത്. രണ്ട് സതീർത്ഥ്യരുടെ പ്രണയത്തിൽ പൊതിഞ്ഞ ഭിക്ഷാടനം എന്നും ഇതിനെ വിശേഷിപ്പിക്കാം. അതിലുപരി, രണ്ട് യുവമനസ്സുകൾ നേരിടുന്ന ആത്മസംഘർഷങ്ങളും ധർമ്മസങ്കടങ്ങളുമാണ് ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഈ പുസ്തകം. ചൈനയുടെ ഒരു സവിശേഷ രാഷ്ട്രീയ കാലഘട്ടത്തിൽ അധികാരം ദുഷിച്ചതെങ്ങനെയെന്ന് ഈ നോവൽ കാണിച്ചു തരുന്നു. അതുതന്നെയാണ് പുസ്തകത്തിന്റെ സന്ദേശവും. ദായ് സിജി വിവ. രാജൻ തുവ്വാര

No reviews found

സാംസ്കാരിക വിപ്ലവകാലത്തെ ധര്‍മ്മസങ്കടങ

സാംസ്കാരിക വിപ്ലവകാലത്തെ  ധര്‍മ്മസങ്കടങ

ബല്‍സാക്കും ചൈനയിലെ കൊച്ചുതയ്യല്‍കാരിയും- ദായ് സിജ

    ചൈനയുടെ  ഒരു രാഷ്ട്രീയ കാലഘട്ടത്തിന്‍റെ അധികാരം ദുഷിച്ചതെങ്ങനെയെന്ന് ഈ നോവല്‍ കാണിച്ചുതരുന്നു. അതുതന്നെയാണ് ഈ പുസ്തകത്തിന്‍റെ സന്ദേശവും. അധികാരം ഭരണാധിപന്മാരെയും രാഷ്ട്രീയകമ്മീസര്‍മാരെയും തിരുവായ്ക്കെതിര്‍വായ് ഇല്ലാത്ത ഏകാധിപതികളാക്കി മാറ്റുന്നു. അധികാരം സ്തുതിപാഠകരുടെയും ആശ്രിതരുടെയും പ്രവേശനകവാടങ്ങളായി മാറുന്നു. ചിന്താസ്വാതന്ത്ര്യം ഉന്മൂലനം ചെയ്യപ്പെടുന്നു. എതിര്‍ത്തവരൊക്കെ നിശ്ശബ്ദരാക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യുന്നു. ഈയൊരു സ്ഥിതിവിശേഷം ദീര്‍ഘകാലം നിലനില്ക്കുന്നതല്ല എന്ന സരളമായൊരു പാഠം നാം പഠിച്ചുകഴിഞ്ഞു. ഇരുമ്പുമറകളുടെയും ചിലന്തിവലകളുടെയും കാലത്തിന് ചരിത്രത്തെഅതിജീവിക്കാനാവില്ല. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ ഉള്‍ക്കൊണ്ട്, അതില്‍നിന്ന് നല്ല പാഠങ്ങള്‍ പഠിച്ച് ചരിത്രഗതിയിലൂടെ മുന്നോട്ടു നീങ്ങണമെന്നുതന്നെയാണ് ദായ് സിജി എന്ന എഴുത്തുകാരന്‍ ശഠിക്കുന്നത്.
വിവ: രാജന്‍ തുവ്വാര

About Author

Dhai Siji

Dhai Siji

About Dhai Siji

Dhai Siji