Close
Welcome to Green Books India
Anubhoothikalude lokam

Anubhoothikalude lokam

Author: Nandanar

star

Out of stock.

Author:Nanthanar

തനിക്കിഷ്ടപ്പെട്ട വര്‍ഷകാലത്ത്, അവധിക്കു നാട്ടിലെത്തുന്ന ബാലചന്ദ്രന്‍ എന്ന പട്ടാളക്കാരന്‍റെ മനസ്സിലെ സന്തോഷവും സങ്കടവും സൌമ്യവും മധുരവും ദീപ്തവുമായ വര്‍ണ്ണങ്ങളില്‍ ആവിഷ്കരിക്കുകയാണ് നന്തനാര്‍. ജീവിതത്തിലെ മൃദുലഭാവങ്ങളെ ഹൃദയസ്പര്‍ശകമായി നന്തനാര്‍ അവതരിപ്പിക്കുന്നു. മധുര വിഷാദത്തിന്‍റെ സ്പര്‍ശമുള്ള ശൈലിയില്‍ മനുഷ്യപ്പറ്റുള്ള ഒരു ലോകം, സ്നേഹാനുഭൂതികളാല്‍ സന്പന്നമായ ഒരു ലോകം ഇവിടെ ഉന്മീലിതമാകുന്നു. കിടമത്സരങ്ങള്‍ നിറഞ്ഞ വര്‍ത്തമാനകാലത്ത് ഈ സ്നേഹത്തിന്‍റെ ലോകം നമുക്കു നഷ്ടമായിരിക്കുന്നുവെന്നും അത് തിരിച്ചു പിടിക്കേണ്ടതാണെന്നുമുള്ള തിരിച്ചറിവ് നന്തനാര്‍ നമുക്കു പകരുന്നു.

No reviews found

About Author

Nandanar

Nandanar

About Nandanar

1926ല്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനനം. യഥാര്‍ത്ഥ പേര് പി.സി. ഗോപാലന്‍. ജീവിതക്ലേശങ്ങള്‍ മൂലം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയില്ല. 1942ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. പിന്നീട്, 1965 മുതല്‍ 1967 വരെ മൈസൂരില്‍ എന്‍.സി.സി. ഇന്‍സ്ട്രക്ടറായും തുടര്‍ന്ന് ഫാക്ടില്‍ പബ്ലിസിറ്റി വിഭാഗത്തിലും ജോലി ചെയ്തു. 1974ല്‍ അന്തരിച്ചു. ഭാര്യ: പി. രാധ. ആത്മാവിന്റെ നോവുകള്‍, അറിയപ്പെടാത്ത മനുഷ്യജീവികള്‍, ഉണ്ണിക്കുട്ടന്റെ ലോകം, മഞ്ഞക്കെട്ടിടം, ആയിരവല്ലിക്കുന്നിന്റെ താഴ്‌വരയില്‍, അനുഭവങ്ങള്‍, അനുഭൂതികളുടെ ലോകം തുടങ്ങിയ നോവലുകളും പത്തോളം കഥാസമാഹാരങ്ങളും ഒരു നാടകവും രചിച്ചു. തിരഞ്ഞെടുത്ത കഥകളുടെ സമാഹാരവും സമ്പൂര്‍ണ്ണ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആത്മാവിന്റെ നോവുകള്‍ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. കഥകളും നോവലുകളും മറ്റു ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.