Close
Welcome to Green Books India
Malayalathinte Suvarnakathakal- UA Khader

Malayalathinte Suvarnakathakal- UA Khader

Author: U.A.Khadar

star

മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - യു. ഏ. ഖാദര്‍

Add to Basket

Author:U.A.Khader

നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും യക്ഷിക്കഥകളുടെയും വര്‍ണ്ണമേഘങ്ങള്‍ നിറഞ്ഞതാണ് ഖാദര്‍ കഥകളുടെ നീലാകാശം. അത്ഭുതപ്പെടുത്തുന്നതാണ് അതിന്റെ വിസ് തൃതി. കഥകളുടെ ഒരു മഹാകോശം തന്നെ ഖാദറിന്റേതായുണ്ട്.. ദേശത്തിന്റെ ചൂടും ചൂരും ഉള്‍ക്കൊള്ളുന്ന ഖാദര്‍മൊഴികള്‍ ഇത:പര്യന്തം നാം ശീലിച്ചുപോന്ന സാഹിത്യഭാഷയുടെ ഫ്രയിമുകളെ തകര്‍ക്കുന്നവയാണ്. ദേശത്തിന്റെ സമസ്ത ഭാവങ്ങളെയും ഒപ്പിയെടുക്കാന്‍ സമര്‍ത്ഥമാണ് ഈ മൊഴിവിശേഷം. സമകാല രാഷ്ട്രീയ സാമൂഹ്യ സദാചാരവ്യവസ്ഥകള്‍ സുന്ദരമായ ഈ മൊഴിയിലൂടെ വാര്‍ന്നു വിഴുന്നു, കഥകളായി രൂപംകൊള്ളുന്നു. ഈ കഥകളെല്ലം നമ്മെ രസിപ്പിക്കുമെന്നതില്‍ പക്ഷാന്തരമില്ല. കാരണം ഈ കഥകള്‍ക്ക് യു.ഏ.ഖാദര്‍ സാക്ഷിയാണ്.

No reviews found

About Author

U.A.Khadar

U.A.Khadar

About U.A.Khadar

നോവലിസ്റ്റ് , കഥാകൃത് , പത്രാധിപർ . 1935 ൽ ബർമ്മയിൽ ജനനം. നോവലുകളും കഥാസമാഹാരങ്ങളും ലേഖന സമാഹാരങ്ങളുമായി 45 ലേറെ കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ്, മലയാറ്റൂർ അവാർഡ്, അബുദാബി ശക്തി അവാർഡ്, സി. എച്ച്. മുഹമ്മദ് കോയ അവാർഡ് , എസ്. കെ . പൊറ്റെക്കാട്ട് അവാർഡ് എന്നിവ ലഭിച്ചു .