Close
Welcome to Green Books India
Kadaksham

Kadaksham

Author: Yusafali Kecheri

star

Out of stock.

Author:Yusafali Kecheri

ഭാരതത്തിന്റെ പൌരാണിക സംസ്കാ‍രത്തിലുന്നിന്നുകൊണ്ടാണ് യൂസഫലി കേച്ചേരി എപ്പോഴും കവിതകള്‍ക്ക് രൂപം നല്‍കുന്നത്. ഈ സമാഹാരത്തിലെ എല്ലാ കവിതകളിലും ആത്മാര്‍ത്ഥതയാണ് കവിതയുടെ ഏറ്റവും മികച്ച മൂല്യമെന്ന് ടോള്‍സ്റ്റോയ് അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ഞാനോര്‍മ്മിക്കുന്നു. പ്രമേയത്തിലും രചനാ ശൈലിയിലും വൈചിത്ര്യം പുലര്‍ത്തുന്ന കവിതകളുടെ ഈ സമാഹാരത്തെ അഖണ്ഡമായ ഒരു ലോകമാക്കിത്തീര്‍ക്കുന്നത് മുഖ്യമായും ആത്മാര്‍ത്ഥത എന്ന ഈ ഗുണവിശേഷണമാണ്. ഒരു കവിതയുടെ വികാര സാന്ദ്രമായ ആന്തരിക ലോകത്തിലേക്കാണ് ഈ കവിതകള്‍ അനുവാചകരെ നയിക്കുന്നത്. എം.കെ.സാനു.

No reviews found

About Author

Yusafali Kecheri

Yusafali Kecheri

About Yusafali Kecheri

അഭിഭാഷകന്‍, കവി, ഗാനരചയിതാവ്, ചലച്ചിത്ര നിര്‍മ്മാതാവ്, സംവിധായകന്‍. 1934 മേയ് 16ന് കേച്ചേരി ചീമ്പയില്‍ ജനനം. കേരള സംഗീത നാടക അക്കാദമി അസി. സെക്രട്ടറി, കേരള സംഗീത നാടക അക്കാദമിയിലും സാഹിത്യ അക്കാദമിയിലും അംഗം, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം. ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പ്രധാന കൃതികള്‍: ആയിരം നാവുള്ള മൗനം, അഞ്ചു കന്യകള്‍, ഓര്‍മ്മയ്ക്ക് താലോലിക്കാന്‍, കേച്ചേരിപ്പുഴ, നാദബ്രഹ്മം, മുഖപടമില്ലാതെ (കവിതാസമാഹാരങ്ങള്‍), സിന്ദൂരച്ചെപ്പ് (തിരക്കഥ), ഒട്ടേറെ സിനിമാഗാനങ്ങള്‍. ആയിരം നാവുള്ള മൗനം എന്ന കൃതിക്ക് 1984ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മേല്‍വിലാസം: സൂരജ് മഹല്‍, കേച്ചേരി പി.ഒ., തൃശൂര്‍ - 680 501. ഫോണ്‍: 04885 242025, 9946042025