Close
Welcome to Green Books India
Aalivaidyan

Aalivaidyan

Author: Shihabuddin Poythumkadavu

star

ആലിവൈദ്യന്‍

Add to Basket

Author:Shihabudheen Poythumkadavu

നിത്യജീവിതത്തിന്റെ ക്രൂരമായ ഇടങ്ങളിലേയ്ക്ക് നടന്നു കയറുകയാൽ തേഞ്ഞ് വട്ടക്കണ്ണി പൊട്ടിയ ചെരിപ്പുകളും മരമില്ലുകളിൽ തടികൾക്കൊപ്പം സ്വപ്നങ്ങളെയും യുവത്വത്തെയും ഈർന്നു മുറിക്കുന്ന വാളുകളും ഏകാന്തതയുടെ ദ്വീപുകളിലെ കാവലുമെല്ലാം ദുഃസ്വപ്നങ്ങൾ പോലെ വായനക്കാർക്ക് അനുഭവസ്ഥമാകുന്നു. വിശപ്പും കാമവും കലഹവും അലച്ചിലും അനാഥത്വവുമെല്ലാം ലോകത്തോടു കൂട്ടിവായിക്കുകയും പൊറുതിയില്ലാത്ത ഈ സങ്കടങ്ങളെ കലയാക്കി മാറ്റുകയും ചെയ്യുന്നു ഈ സമാഹാരത്തിലെ നോവലെറ്റുകൾ. ഏഴു ലഘുനോവലു കളിലൂടെയും കടന്നുപോകുന്പോൾ ദിശ കാണാൻ കഴിയാതെ കരഞ്ഞു നിലവിളിക്കുന്ന ആത്മാവിൻറെ ശബ്ദം നാം ശ്രവിക്കുന്നു.

No reviews found

About Author

Shihabuddin Poythumkadavu

Shihabuddin Poythumkadavu

About Shihabuddin Poythumkadavu

കഥാകൃത്ത്, തിരക്കഥാകൃത്ത്, ലേഖകന്‍, സംവിധായകന്‍. 1963 ഒക്‌ടോബര്‍ 29ന് കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തിനടുത്തുള്ള പൊയ്ത്തുംകടവ് ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: ഹിദായത്തുല്‍ ഇസ്ലാം എല്‍.പി. സ്‌കൂള്‍, വളപട്ടണം ഗവ. സ്‌കൂള്‍, ഗവ. ബ്രണ്ണന്‍ കോളേജ്. ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്, മഞ്ഞുകാലം, തല, കത്തുന്ന തലയിണ (കഥാസമാഹാരം), കടല്‍മരുഭൂമിയിലെ വീട് (കവിതാസമാഹാരം) തുടങ്ങിയ രചനകള്‍. പുരസ്‌കാരങ്ങള്‍: 1992ലെ വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, അബുദാബി മലയാളി സമാജം, അരങ്ങ് സാംസ്‌കാരികവേദി. ഇപ്പോള്‍ ചന്ദ്രിക ആഴ്പ്പതിപ്പിന്റെ എഡിറ്റര്‍.