Close
Welcome to Green Books India
Veendum Lajjikkunnu

Veendum Lajjikkunnu

Author: Taslima Nasrin

star

വീണ്ടും ലജ്ജിക്കുന്നു.

Add to Basket

Author:Thaslima Nasrin - Translated by MKN Potti

ലജ്ജാകരമായ ഒരവസ്ഥയില്‍ ഇന്ത്യയിലെത്തിയ എഴുത്തുകാരി കൂടുതല്‍ ലജ്ജാകരമായ ഒട്ടേറേ കാര്യങ്ങള്‍ക്കു സാക്ഷ്യം വഹിക്കേണ്ടിവരുന്നു. സ്ത്രീയുടെ ജീവിതാവസ്ഥ ബംഗ്ലാദേശിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായലും ഒരുപോലെയാണ് എന്ന ഒരു തിരിച്ചറിവാണ് തസ്ലീമയ്ക്കു നല്‍കാനുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അപചയമാണ് മറ്റൊന്ന്. അടിച്ചമര്‍ത്തലുകള്‍ക്കും മതപരമായ ചൂഷണങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ അവര്‍ പുലര്‍ത്തിയ പുരോഗമന പാരമ്പര്യം ഈ മണ്ണിനിപ്പോള്‍ നഷ്ടമായിരിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തു തീര്‍പ്പിന്റെയും വിട്ടു വിഴ്ചയുടെയും വക്താക്കളായി മാരിയിരിക്കുന്നു.എന്നു വെച്ച് നിസ്സഹായമായ ഒരവസ്ഥയ്ക്ക് കീഴടങ്ങുകയോ? അതു വയ

No reviews found

About Author

Taslima Nasrin

Taslima Nasrin

About Taslima Nasrin

1962 ഓഗസ്റ്റ് 25ന് ബംഗ്ലാദേശിലെ മെയ്‌മൊന്‍സിംഗില്‍ ജനനം. മെയ്‌മൊന്‍സിംഗ് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. ബിരുദം. കവിതകളും ലേഖനങ്ങളുമെഴുതി സാഹിത്യരംഗത്തു പ്രവേശിച്ചു. തസ്ലീമയുടെ നോവലുകള്‍ വിവിധ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ലജ്ജ, അന്തസ്സുള്ള നുണകള്‍, ഫ്രഞ്ച് ലവര്‍, എന്റെ പെണ്‍കുട്ടിക്കാലം, കല്യാണി, ദ്വിഖണ്ഡിത - പൂച്ചെണ്ടുകളുടെ കാലം, ദ്വിഖണ്ഡിത - നിഷ്‌ക്കാസിത, സ്ത്രീയേയും പ്രണയത്തെയും കുറിച്ച്, യൗവനത്തിന്റെ മുറിവുകള്‍, വീണ്ടും ലജ്ജിക്കുന്നു, വീട് നഷ്ടപ്പെട്ടവള്‍ എന്നിവ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലജ്ജ ബംഗ്ലാദേശ് ഗവണ്‍മെന്റ് നിരോധിച്ചു. ആനന്ദ് പുരസ്‌കാരം, സ്വീഡിഷ് പെന്‍ ക്ലബ്, കുട്തു ഖോലാസ്‌കി പുരസ്‌കാരം, ഫ്രാന്‍സിലെ എഡിക്ക് നാനത് പുരസ്‌കാരം എന്നിവ ലഭിച്ചു. ഇന്റര്‍നാഷണല്‍ ഹ്യൂമനിസ്റ്റ് ആന്റ് എത്തിക്കല്‍ യൂണിയന്‍ 1995ലെ സന്മാനിത ഹ്യൂമനിസ്റ്റ് പുരസ്‌കാരം നല്‍കി ആദരിച്ചു. ബെല്‍ജിയത്തിലെ ഗേന്റു സര്‍വകലാശാലയില്‍നിന്ന് ഓണററി ഡോക്ടറേറ്റ്.