അപൂര്‍വ്വസുന്ദരമായ ഒരു ആത്മകഥ ഹൃദ്രോഗികള്‍ക്കു മാത്രമല്ല,
ഹൃദയമുള്ളവര്ക്കെല്ലാംതന്നെ ഒരു വഴികാട്ടിയും
ഈ കൃതിയുടെ ഗ്രന്ഥകര്‍ത്താക്കള്‍ പുസ്തകാരംഭത്തില്‍ മനസ്സുതുറക്കുന്നതിങ്ങനെ: ജീവന്റെ തുടിപ്പുകളാണല്ലോ ഹൃദയസ്പന്ദനങ്ങള്‍. ആയുസ്സെത്തുന്നതിനു മുമ്പേ ജീവനും കൊണ്ട് കടന്നുകളയുന്ന മഹാരോഗങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് ഹൃദ്രോഗമാണ്. മൂന്നു പതിറ്റാണ്ടിലേറെയായി ഹൃദ്രോഗത്തിനെതിരായ നിരന്തരസമരങ്ങളിലേര്പ്പെട്ടിരിക്കുന്ന ഒരാളാണിതെഴുതുന്നത്. ഹൃദ്രോഗം തന്നെ എത്ര തരമുണ്ട്? അതിന്റെ വൈവിദ്ധ്യങ്ങളും വൈപുല്യങ്ങളും വിവരണാതീതമാണ്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഹൃദ്രോഗബാധിതരുടെ കാര്യമെടുത്താല്‍ ഇന്ത്യ ഒന്നാംസ്ഥാനത്താണ്. ഈ മേഖലയില്‍ ലോകം ആര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന അറിവുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഈ ദുഃഖസത്യത്തെ നാം നേരിടണം. ഹൃദ്രോഗത്തെ കീഴടക്കാനുള്ള ജീവന്മരണസമരങ്ങള്ക്കിടയില് എത്ര ആശുപത്രികള്‍ കയറിയിറങ്ങി? എത്രയെത്ര ഭിഷഗ്വരന്മാരേയും ശാസ്ത്രകര്മ്മ വിദഗ്ധരേയും അഭിമുഖീകരിച്ചു?
വികാരത്തിന്റെ ശാസ്ത്രമാണ് കല, വിചാരത്തിന്റെ കലയാണ് ശാസ്ത്രം. (ക്രിസ്റ്റഫര്‍ കോഡ്വെല്‍) മൂന്ന് പരിചാരകവൃന്ദങ്ങള്‍, സഹായഹസ്തം നീട്ടിയ ബന്ധുമിത്രാദികള്‍, പൊതുപ്രവര്‍ത്തകര്‍, ഭരണാധികാരികള്‍, വിദഗ്ധോപദേശം തന്നവര്‍-എല്ലാമെല്ലാം ഓര്‍മ്മിച്ചെടുക്കാന്‍ പോലും കഴിയുന്നില്ല. എന്നാല്‍ അതിനെല്ലാമുപരി മനസ്സിനെ മഥിച്ചുകൊണ്ട് സ്മരണയില്‍ നിറഞ്ഞുനില്ക്കുന്ന എത്രയെത്ര ജീവിതങ്ങളുണ്ട്? തുല്യദുഃഖിതരായ ഹൃദ്രോഗികള്‍, ആശുപത്രികളുടെ ഇടുങ്ങിയ ഇടനാഴികള്‍, പരന്ന നടുത്തളങ്ങള്, ഓപ്പറേഷന് തീയറ്ററുകളുടെ അടഞ്ഞവാതിലിനു മുന്നില്‍ തീവ്രപരിചരണവിഭാഗങ്ങളിലെ ഏകാന്തമൂകതകളില്-ഇവിടെയൊക്കെ കഴിയുന്നവരും കാത്തിരിക്കുന്നവരുമായ ഉത്കണ്ഠാകുല ജീവിതങ്ങള്‍. നവജാതശിശുക്കള്‍ മുതല്‍ നവതി കഴിഞ്ഞവര്‍ വരെ ഏതുപ്രായത്തിലുള്ളവരേയും ഹൃദ്രോഗം കടന്നാക്രമിക്കുന്നു.
അപൂര്‍വ്വസുന്ദരമായ ഒരു ആത്മകഥ - ഹൃദ്രോഗികള്‍ക്കു മാത്രമല്ല, ഹൃദയമുള്ളവര്‍ക്കെല്ലാം തന്നെ ഒരു വഴികാട്ടിയും.
മാത്യു പതിയില്‍, കൈപ്പുഴ, കേരളം, (മോണ്ട്രിയല്, കാനഡ)