Close
Welcome to Green Books India
Ee Chuttuvattathu Ninakku Vazhi Thettaathirikkan

Ee Chuttuvattathu Ninakku Vazhi Thettaathirikkan

Author: Patric Modiyano

star

ഈ ചുറ്റുവട്ടത്ത് നിനക്ക് വഴി തെറ്റാതിരിക്കാൻ

Add to Basket

വെയിൽക്കീറുകൾ പാരീസിൻറെ തെരുവുകൾക്ക്‌ അനന്തമായ സൗന്ദര്യം പകരുമ്പോഴും, നിസ്സഹായമായ ഏതോ വിധേയത്വം പോലെ, ഉള്ളിലമർന്നുപോയ ഒരു കുഞ്ഞിന്റെ കരച്ചിൽ. ഈ ചുറ്റുപാടിൽ 'നിനക്ക് വഴി തെറ്റാതിരിക്കാൻ' എന്ന ആനിയുടെ സന്ദേശം മാത്രം അയാൾ മറക്കാതെ സൂക്ഷിക്കുന്നു. സംഭ്രമാത്മകവും സ്തോഭജനകവുമായ ജീവിതത്തിന്റെ അവസാനിക്കാത്ത ഊടുവഴികൾ. എപോഴോ അയാൾക്ക്‌ വഴിതെറ്റിപോയിരിക്കുന്നു. ഉപേക്ഷിക്കപെട്ട ആ നിസ്സഹായനായ കുട്ടി 'ഞാൻ തന്നെയെന്ന്' അയാള് തിരിച്ചറിഞ്ഞുവോ? ഭാവനാഗാനം പോലെ അസാധാരണമായ ഒരു മോദിയാനോ കഥ. വിവർത്തനം : പ്രഭാ ആർ ചാറ്റർജി

No reviews found

ഈ ചുറ്റുവട്ടത്ത് നിനക്ക് വഴി തെറ്റാതിരിക്കാന്‍

ഈ ചുറ്റുവട്ടത്ത് നിനക്ക്  വഴി തെറ്റാതിരിക്കാന്‍

    വിദൂരമായ ഭൂതകാലത്തില്‍ ഒരെത്തും പിടിയുമില്ലാത്തവിധം ഡറാണ്‍ മുങ്ങിത്തപ്പുകയാണ്. പൊടുന്നനെ ചില പേരുകള്‍, സ്ഥലനാമങ്ങള്‍ ഓര്‍മ്മയില്‍ പ്രത്യക്ഷപ്പെടുന്നു. തന്റെ പോക്കറ്റില്‍ അവള്‍ എഴുതി നിക്ഷേപിച്ച കടലാസുതുണ്ട്. ''നീ നടക്കാനോ കുളിക്കാനോ പുറത്തിറങ്ങിയാല്‍ നിനക്ക് വഴിതെറ്റിപ്പോകാതിരിക്കാന്‍. ''നമ്പര്‍ 6, ലാപെറിയ സ്ട്രീറ്റ്''


    ഋതുക്കള്‍ പലതും കൊഴിഞ്ഞുപോയി. ഡറാണ്‍ ഇപ്പോഴും പാരീസിന്റെ വഴികളിലൂടെ നടന്നുകൊണ്ടിരിക്കുന്നു. കുട്ടിക്കാലത്ത് പരിചിതരായവര്‍ ആരേയും തിരിച്ചറിയുന്നില്ല. കുഞ്ഞുന്നാളിലെ സ്വന്തം ഫോട്ടോപോലും തിരിച്ചറിഞ്ഞിട്ടില്ല. അവസാനിക്കാത്ത ഊടുവഴികള്‍. ഉള്ളിലെവിടെയോ അമര്‍ന്നടങ്ങിയ കരച്ചില്‍. നാസി കാലഘട്ടത്തിന്റെ ഗൂഢാത്മകതയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടക്കാഴ്ചകളില്‍ എവിടെയോ മറഞ്ഞുപോയ തന്റെ ഭൂതകാലം അമ്പരപ്പോടെ തിരയുന്ന ഡറാണ്‍. ഒരു വിഷാദസിംഫണിപോലെ വായനയുടെ നെഞ്ചിലിരുന്ന് വിങ്ങുന്ന രചന.


About Author

Patric Modiyano

Patric Modiyano

About Patric Modiyano

1945 ജൂലൈ 30ന് ഫ്രാന്‍സില്‍ ജനിച്ചു. നാസി അധിനിവേശക്കാലത്തെ തിക്താനുഭവങ്ങള്‍ ഏറ്റു വാങ്ങിയ ഒരു ജൂതകുടുംബമാണ് പാട്രിക് മോദിയാനോയുടേത്. ഭീകരമായ ഒരു കാലഘട്ടത്തിന്റെ അധിനിവേശങ്ങളുടെയും ജീവിതസമസ്യകളുടെയും അനുഭവങ്ങളുടെയും രചനകളാണ് അദ്ദേഹത്തിന്റേത്. 2014ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം നേടി. ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ് ഫോര്‍ യൂറോപ്യന്‍ ലിറ്ററേച്ചര്‍, പ്രീ മോണ്ടിയല്‍ സിനോ ദെല്‍ ദൂക, പ്രീ ഗോണ്‍കോര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭ്യമായിട്ടുണ്ട്.