Close
Welcome to Green Books India
Dubaipuzha

Dubaipuzha

Author: Krishnadas

star

ദുബായ്പ്പുഴ

Add to Basket

Book by Krishnadas

പൂവിന്റെ ഗന്ധംപോലെ ഗസലിന്റെ ഈണംപോലെ ഒരു ചരിത്രകാലത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. കണ്ണീരും പുഞ്ചിരിയുമായി പ്രവാസ ജീവിതത്തിന്റെ പുതുതലമുറകള്‍ നമുക്ക് മുന്നിലൂടെ കടന്നു പോകുമ്പോഴും ദുബായ്പ്പുഴയുടെ വായനാനുഭവം വേറിട്ടുതന്നെ നില്‍ക്കുന്നു. ആത്മാവിന്റെ മധുരമായ ഒരു കാല്പനിക വിഷാദമായി, സ്വന്തം ഓര്‍മ്മകളിലും വേദനകളിലും ഈണങ്ങള്‍ മൂളുന്ന കാവ്യപുസ്തകമായി, കാലികമായ അതിരുകള്‍ക്കപ്പുറം നിലകൊള്ളുന്നു. 'ദുബായ് ക്രീക്ക്' എന്ന പേരില്‍ അറിയപ്പെടുന്ന ദുബായ്പ്പുഴയുടെ തീരത്തു നിന്നുകൊണ്ടാണ് ഗ്രന്ഥകര്‍ത്താവ് കാല ത്തെയും ചരിത്രത്തെയും വരച്ചുവെച്ചിരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ഇറാന്‍-ഇറാഖ് യുദ്ധം, കുവൈറ്റ് ആക്രമണം, പലസ്തീന്‍ ദുരന്തം, ഇന്ത്യാപാക്കിസ്ഥാന്‍ യുദ്ധം എന്നിങ്ങനെ ലോകസംഘര്‍ഷങ്ങളുടെ അലയൊലികള്‍ ഈ കൃതി പങ്കിടുന്നുണ്ട്. ഒരു സമൂഹം തനിക്കന്യമായ മണ്ണില്‍ വേരുകളാഴ്ത്തുന്നതെങ്ങനെയെന്ന് പരിശോധിക്കുന്ന ഡയസ്‌പോറ (പ്രവാസം) സാഹിത്യത്തിന്റെ ലക്ഷണമൊത്ത ഒരു കൃതിയാണ് ദുബായ്പ്പുഴ.

No reviews found

About Author

Krishnadas

Krishnadas

About Krishnadas

പത്രപ്രവർത്തകൻ , എഴുത്തുകാരൻ, പ്രസാധകൻ. 1951 ൽ തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ജനനം . യു എ ഇ ലെ ആദ്യകാല ദിനപ്പത്രമായ റോയിറ്റേഴ്‌സ്‌ ബുള്ളറ്റിനിൽ പ്രവർത്തിച്ചു . പിന്നീട്‌ അബുദാബിയിലെ ഹോങ്കോംഗ് ബാങ്കിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ മിഡിൽ ഈസ്റ്റ് കോളമെഴുത്തുകാരനായും ഗൾഫ് സംഘർഷ കാലത്ത് ലേഖകനായും പ്രവർത്തിച്ചു . അബുദാബി ശക്തിയുടെ പ്രമുഖ സംഘാടകനും സംഘടനയുടെ അദ്യക്ഷനമായിരുന്നു. Journalist, Writer and Publisher Born at Engandiyoor, Trichur, Kerala. Left to UAE in the early seventies. Was a staff of Reuters Bulletin, the first English newspaper in UAE, based in Sharjah. Later joined in the Hongkong Bank worked until 1998 and returned to India. In UAE he was social worker of Indian Community and mainly participated in literary and social activities. Served as a Journalist, wrote columns regularly for newspapers and magazines about Middle east. During the Gulf war he worked as a reporter to Desabhmani. In addition to Dubaipuzha, memoirs he wrote a novel Katalirampangal (Rumbling seas). His other works are Marubhoomiyile jalakangal (The windows of the desert) and Iruttil Urangathirikkunnu. (Be awaken in the darkness). Now active in publishing.