Close
Welcome to Green Books India
Unnee,sarojanethra

Unnee,sarojanethra

Author: Prof.S.Ambikadevi

star

ഉണ്ണീ, സരോജനേത്രാ

Add to Basket

Book by Prof. S Ambikadevi അമ്പാടിക്കുഞ്ഞായി, കാമുകനായി, സ്നേഹിതനായി, സഖാവായി, രാജതന്ത്രജ്ഞനായി, ഗുരുവായി, ജ്ഞാനിയായി, ബഹുപഥങ്ങളിലെ സഞ്ചാരിയായി, ഉണ്ണിക്കണ്ണന്‍റെ ജീവിതചിത്രങ്ങള്‍ ആവിഷ്കരിക്കുന്ന കൃഷ്ണചരിതം. വളര്‍ത്തമ്മയായ യശോദയുടെ കണ്ണിലൂടെയാണ് ഈ നോവലിന്‍റെ രചന. പ്രണയസങ്കല്പത്തിന്‍റെ ഉദാത്തപ്രതീകമായ രാധയുടെയും കൃഷ്ണന്‍റെയും കഥകൂടിയാണിത്. കുചേലന്‍ എന്ന കഥാപാത്രമില്ലാത്ത കൃഷ്ണകഥ എന്ന സവിശേഷത കൂടി ഈ കൃതിക്കുണ്ട്.

No reviews found

About Author

Prof.S.Ambikadevi

Prof.S.Ambikadevi

About Prof.S.Ambikadevi

സ്വാതന്ത്ര്യസമരസേനാനിയും ശ്രീനാരായണഗുരുവിന്റെ ജീവചരിത്ര രചയിതാവും ഗുരുവിന്റെ ശിഷ്യപ്രധാനിയുമായിരുന്ന കോട്ടുക്കോയിക്കല്‍ വേലായുധന്റെ മകളായി കരുനാഗപ്പള്ളി താലൂക്കില്‍ തഴവ ശാരദാലയത്തില്‍ ജനിച്ചു. കോട്ടുക്കോയിക്കല്‍ പത്മനാഭന്റെ പുത്രി വി. ശാരദാമ്മയാണ് അമ്മ. തഴവ കറുത്തേരില്‍ സ്‌കൂള്‍, തിരുവല്ല ബാലികാമഠം ഗേള്‍സ് ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍. വനിതാ കോളേജ്, കൊല്ലം എസ്.എന്‍. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1972ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപികയായി ഔദ്യോഗികജീവിതം ആരംഭിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് വനിതാ കോളേജ്, ചിറ്റൂര്‍ വണ്‍മെന്റ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മലയാള വിഭാഗം മേധാവിയായി 2000-ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു.