Balapatam

Balapatam

₹80.00 ₹100.00 -20%
Category: Children's Literature
Original Language: Malayalam
Publisher: Little_Green
ISBN: 9788184231526
Page(s): 66
Binding: Paper Back
Weight: 100.00 g
Availability: In Stock

Book Description

Author :�V.Krishnavadhyar

ആക്കിറിക്കച്ചവടമാണ് കുമാരന്റെയും ബാലൂട്ടിയുടെയും ഉപജീവനമാര്‍ഗ്ഗം. പഴയ ഡിസ്‌പോസിബ്ള്‍ സിറിഞ്ചുകള്‍ കഴുകി ഫാര്‍മസികള്‍ക്കു വിറ്റു ലാഭമുണ്ടാക്കുന്നവരുടെ കെണിയില്‍ അബദ്ധവശാല്‍ അവര്‍ ചെന്നുപെടുന്നു. സിറിഞ്ചുകള്‍ കഴുകുന്നതിന്നിടയില്‍ മഞ്ഞപ്പിത്തത്തിന്റെ മാരകാണുക്കള്‍ കുമാരനിലേയ്ക്കും പകരുന്നു. അയല്‍വാസിയായ അധ്യാപകന്‍ തുണയ്‌ക്കെത്തുന്നുവെങ്കിലും അയാള്‍ രക്ഷപ്പെടുന്നില്ല. കുമാരന്റെ മരണകാരണമാരായുന്ന അധ്യാപകന്‍ സിറിഞ്ചു കച്ചവടത്തിന്റെ പിന്നിലെ കറുത്ത കരങ്ങളെ കണ്ടെത്തുന്നു. ആ കൈകള്‍ സ്ഥലത്തെ പ്രധാന ദിവ്യന്റെതാണെന്നറിഞ്ഞപ്പോള്‍ പോലീസ്പിന്തിരിയുന്നു. തുടര്‍ന്ന് അധ്യാപകന്റെയും ബാലൂട്ടിയുടെയും സമയോചിതമായ കരുനീക്കങ്ങള്‍; ഗാന്ധിയന്‍ സമരമുറകള്‍; നിരാഹാര സത്യാഗ്രഹങ്ങള്‍... വിദ്യാര്‍ത്ഥിസമൂഹത്തിന്റെയും ബഹുജനങ്ങളുടെയും പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ പോലീസ് ഗത്യന്തരമില്ലാതെ കീഴടങ്ങുന്നു. സ്ഥലത്തെ പ്രധാനദിവ്യനെ അറസ്റ്റ് ചെയ്യുന്നു... ശാസ്ത്രത്തിന്റെ കണ്ടു  പിടിത്തങ്ങള്‍ എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും ഇത്തരം ദുഷ്‌ച്ചെയ്തികളെ എങ്ങനെ ചെറുത്തു തോല്പിക്കാമെന്നും കൃഷ്ണവാദ്ധ്യാര്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ഒപ്പം അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിന്റെ സമ്മോഹനമായ ഒരു ചിത്രവും സമ്മാനിക്കുന്നു.  


Write a review

Note: HTML is not translated!
    Bad           Good
Captcha