"നിർമ്മലയുടെ നോവലിൽ ഉടനീളം രോഗസംഹാരിയായി പ്രവർത്തിക്കുന്നത് ഭാരമില്ലാത്ത ആത്മഭാഷയാണ്. സ്വയം സംസാരിക്കാനറിയുന്നവൾക്ക് സ്വന്തം മുറിവുണക്കാനുമാകും എന്നാവാം നിർമല നമ്മോടു പറയുന്നത്. അതാണ് ഈ നോവലിന്റെ ഫ...