Prof Punnakkal Narayanan

പ്രൊഫ. പുന്നക്കൽ നാരായണൻ

 തൃശ്ശൂർ ജില്ലയിൽ ആളൂർ പഞ്ചായത്തിലെ താഴേക്കാട് എടയപ്പുറത്ത് ജനനം.

അച്ഛൻ: ഗോവിന്ദൻകുട്ടി മേനോൻ  അമ്മ: കാരൂർ പുന്നക്കൽ അമ്മുഅമ്മ ലക്ഷ്മിക്കുട്ടിയമ്മ

വിദ്യാഭ്യാസം: കാരൂർ എൽ.പി. സ്കൂൾ

ആളൂർ രാജർഷീ മെമ്മോറിയൽ ഹൈസ്കൂൾ.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും

ഫിസിക്സിൽ ബി.എസ്സിയും (1977), തിരുവനന്തപുരം എം.ജി. കോളേജിൽ നിന്നും എം.എസ്സിയും (1979) ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി.

1979 മുതൽ വടക്കാഞ്ചേരി ശ്രീ വ്യാസാ എൻ.എസ്.എസ്. കോളേജിൽ ഫിസിക്സിൽ അദ്ധ്യാപകനായി ജോലി ചെയ്ത് 2012 ജൂൺ 30ന് വിരമിച്ചു.

1992-ൽ അണ്ണാമല യൂണിവേഴ്സിറ്റിയിൽനിന്നും

ഇംഗ്ലീഷ് സാഹിത്യത്തിൽ എം.. ബിരുദം കരസ്ഥമാക്കി. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ Post Graduate Diploma in Higher Education പരീക്ഷയും പാസ്സായിട്ടുണ്ട്. സാമൂഹിക സാഹിത്യ സാംസ്കാരിക

മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.

ആളൂർ ആസ്ഥാനമാക്കി ആരംഭിച്ച വിശ്വസാഹിത്യസമിതി, തൃശ്ശൂർ യുവകലാസമിതി എന്നിവയുടെ സെക്രട്ടറി,

പ്രസിഡന്റ്, തൃശ്ശൂർ ഗാന്ധിവർഷകേന്ദ്രം അന്തർദേശീയ മനുഷ്യാവകാശ സമിതി പ്രസിഡന്റ്, വടക്കാഞ്ചേരി സഹൃദയസമിതി സ്ഥാപക സെക്രട്ടറി, പ്രസിഡന്റ്,

മാതൃഭൂമി സ്റ്റഡി സർക്കിൾ തൃശ്ശൂർ ജില്ലാ പ്രസിഡന്റ്

തുടങ്ങിയ സാമൂഹ്യസാംസ്കാരിക സംഘടനകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി രൂപീകരിക്കപ്പെട്ട ദേശീയ മനുഷ്യാവകാശ സമിതിയുടെ ചെയർമാൻ, കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ്

ഇന്ത്യയുടെ ദേശീയ ചെയർമാൻ, ബഹുമുഖ സേവനകേന്ദ്രമായ വടക്കാഞ്ചേരി സൗഹൃദം സെന്ററിന്റെ ഡയറക്ടർ, വടക്കാഞ്ചേരി സൗഹൃദം സാഹിത്യ

സാംസ്കാരിക സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി, സൗഹൃദം മാസികയുടെ മാനേജിംഗ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

ഈയിടെ ഡൽഹിയിൽ നിന്നും പ്രസിദ്ധീകരിച്ച റിഫാസിമെന്റോ ഇന്റർനാഷണൽ ബയോഗ്രാഫി ഇന്ത്യ എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ സ്ഥാനം ലഭിച്ചു.

പുരസ്കാരങ്ങൾ: സർഗ്ഗ ശക്തി അവാർഡ്, തൃശൂർ

വായനക്കാരുടെ കൂട്ടായ്മ പുരസ്കാരം, കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, തമിഴ്നാട് സ്റ്റേറ്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ശ്രീനാരായണ സാഹിത്യ പരിഷത്ത് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക കൺസ്യൂമർ പ്രൊട്ടക്റ്റർ അവാർഡ്, ആലപ്പുഴ ആർ. രാജീവ് സ്മാരക ഫൗണ്ടേഷൻ അവാർഡ്, ഡോ. അബ്ദുൾ കലാം അഗ്നിച്ചിറകുകൾ സ്മാരക അവാർഡ്, മാനവഗീത മഹാകാവ്യ രചനയ്ക്ക് കാഴ്ച തൃശൂർ ആദരണീയം പുരസ്കാരം.

ഗ്രന്ഥകർത്താവിന്റെ മറ്റു കൃതികൾ:

1. ഭക്തി ലഹരി (അയ്യപ്പ സ്തുതി ഗീതങ്ങൾ), 2. ലഹരി നിറഞ്ഞ ലോകം (ലേഖനം), 3. ലോകജനസംഖ്യ ഒരു പഠനം (ലേഖനം), 4. മഹാത്മാവ് (കവിതകൾ),

5. എ ന്യൂ കൺസ്യൂമർ ഗൈഡ്, 6. മനുഷ്യാവകാശ ഗൈഡ്, 7. ധർമ്മബോധം (ഖണ്ഡകാവ്യം), 8. വിലയിരുത്തൽ

(ലേഖനങ്ങൾ), 9. മാനവഗീത (മഹാകാവ്യം),

10. സൗഹൃദത്തിലൂടെ കാൽനൂറ്റാണ്ട് (ലേഖനങ്ങൾ)

ഭാര്യ: സി. പുഷ്പജ (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്),

(ചന്ദനം കുമരത്ത് ദേവകിയമ്മ, കുഴിയത്ത് വേലുകുട്ടി നായർ
എന്നിവരുടെ മകൾ)

മക്കൾ : അമ്പിളി പി. മേനോൻ, അജയ് നാരായൺ

മരുമക്കൾ : സതീഷ് ജി. നായർ (മെക്കാനിക്കൽ

എഞ്ചിനീയർ, ഷിമോഗ), സൂര്യ

പേരക്കുട്ടികൾ : അനിരുദ്ധ് എസ്. നായർ,

സ്തുതി കൃഷ്ണ, നർത്തന

വിലാസം: ഉഷസ്സ്, പി.. കാഞ്ഞിരക്കോട്, കുമരനെല്ലൂർ

(വഴി), വടക്കാഞ്ചേരി, തൃശ്ശൂർ ജില്ല - 680590, കേരളം

ഫോൺ: 04884 233094, 9249815532

Emal: souhridamcentre@gmail.com


Grid View:
-15%
Quickview

Sammisraramayanam

₹255.00 ₹300.00

സമ്മിശ്രരാമായണംപ്രൊഫ. പുന്നക്കൽ നാരായണൻ പത്ത് സർഗ്ഗങ്ങളിലായി 29 അദ്ധ്യായങ്ങളോടെ എണ്ണായിരത്തിലധികം വരികളുള്ള കാവ്യം. നിലവിലുള്ള പല രാമായണങ്ങളിലെയും കഥകളുടെ പൊരുൾ വ്യത്യസ്തമായി അവതരിപ്പിക്കുന്ന കൃതി. ശാസ്ത്രബോധം, ആദ്ധ്യാത്മികം, ഭൗതികജീവിതം തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സംഭവപരമ്പരകൾ. ജീവിതത്തിൽ ശാന്തിയും സമാധാനവും കൈവരിക്കുവ..

Showing 1 to 1 of 1 (1 Pages)