Gmotivation
kuttante Sasthranweshanangal
ശാസ്ത്രകൗതുകത്തിന്റെ ലോകം അതിവിശാലമാണ്. അതിൽ നിന്ന് കണ്ടെടുക്കപ്പെട്ട അന്വേഷണങ്ങളാണ് ഈ കൃതി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ജ്ഞാനശേഖരത്തിൽ ഗുരുത്വാകര്ഷണവും ന്യുട്ടന്റെ ആപ്പിളും, യുദ്ധവും സയൻസും,ജീവജാലങ്ങളിലും ഇലക്ട്രോണിക്സ്,ലേസറിന്റെ ശക്തി, കൊളംബസ്സിന്റെ മുട്ട, പ്രകാശചരിത്രത്തിലെ സംഭവങ്ങൾ, പച്ചക്കറികളുടെ വിശേഷങ്ങൾ..
Vaiki Vanna Vasantham
ശ്രീധരന്‍ കീഴറസാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെ വൈകി വന്ന വിവേകത്തിലേക്ക് എത്തിച്ചേര്‍ന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കഥയാണിത്. ഹേമചന്ദ്രന്‍റെ കുടുംബത്തിലെ ദൈനംദിന ജീവിതത്തിലൂടെ ആവിഷ്കരിക്കുന്നത് ഒരു ഗ്രാമവും അതിനു ചുറ്റുമുള്ള ഒരുകൂട്ടം നിഷ്കളങ്കരായ മനുഷ്യരെയുമാണ്. ഹേമചന്ദ്രന്‍റെ കുടുംബവും സാമ്പത്തിക ഞെരുക്കങ്ങളും സ്വാര്‍ത്ഥതയുടെ..
Aayudhappura
ബൈജു സി.പി."വിഭജനത്തിന്‍റെ രാഷ്ട്രീയത്തെ, മാല്‍സര്യത്തിന്‍റെ കുടിലതകളെ മുത്തുവും ചെമ്പകവും അതിജീവിക്കുന്നു. മരിച്ച തൊഴിലാളികളുടെ മക്കളെക്കൂട്ടി അവര്‍ കൃഷിക്കിറങ്ങുന്നു.സ്നേഹത്തിന്‍റെയും കൂട്ടായ്മയുടേയും മാനവികതയുടെയും പാഠങ്ങള്‍ വിളയിക്കുന്നു. പുതുതലമുറയില്‍ പ്രതീക്ഷയുടെ പച്ചപ്പു കണ്ടുകൊണ്ടാണ് നാടകം അവസാനിക്കുന്നത്. മനസ്സുകളെ ആയുധപ്പുരകളാവാതെ ..
Bhoomiyile Uravakal
ബൈജു സി.പി.പുതുകാലത്തിന്‍റെ ആഖ്യാനചാരുതകള്‍ ഭാവികാലത്തിന്‍റെ വെണ്മയൂറുന്ന ചിന്തുകള്‍. ഭൂമിയുടെ ആഴങ്ങളില്‍നിന്ന് പെറുക്കിയെടുക്കുന്ന ചിരാതുകള്‍."മാറിയ കാലത്തിന്‍റെ ഭാഷയും ഭാവുകത്വവും കൊണ്ട് സ്വയം നവീകരിക്കപ്പെട്ടവയാണ് ബൈജുവിന്‍റെ കവിതകള്‍. ചിരസ്ഥായിയായ 'മാറ്റ'ത്തിന്‍റെ നിരന്തര ചലനാത്മകതയും വാക്കുകളില്‍ സ്പന്ദിക്കുന്നു. ഒപ്പം മനുഷ്യവര്‍ഗ്ഗത്തിന്‍റെ അ..
Peythu theeratha Mazha
അജയന്‍മനുഷ്യനന്മയുടെ നനുത്ത വെളിച്ചങ്ങള്‍ അക്ഷരങ്ങളിലൂടെ പ്രകാശിക്കുമ്പോള്‍ എഴുത്ത് ഒരു മഹാകര്‍മ്മമായി മാറുന്നു എന്ന് ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രണയമെന്ന വികാരത്തിനപ്പുറമുള്ള പുതുകാലത്തെ കണികാണാന്‍ പ്രേരിപ്പിക്കുന്ന കഥ. ഗിരിധറും ഭവപ്രീതയും സ്നേഹപ്രസരണത്താല്‍ നവലോകത്തെ സ്വാഗതം ചെയ്യുന്ന വെളിപാടുകള്‍. ഈശ്വരന്‍ ചിലപ്പോള്‍ മനുഷ്യന്‍റെ രൂപത്തിലും..
Haimavathiyil ninnu Himavanilekku
പുടയൂര്‍ ജയനാരായണന്‍ഹിമാലയതീര്‍ത്ഥാടനം ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന യാത്രാപഥങ്ങളാണ്. പ്രകൃതിയിലേക്കും സംസ്കാരത്തിലേക്കും നദികളിലേക്കും അവനവനിലേക്കുമുള്ള യാത്രയാണത്. പ്രകൃതിയുടെ അന്തരാത്മാവിലേക്കുള്ള ഒരു യാത്ര. മനുഷ്യമനസ്സ് നവീകരിക്കപ്പെടുന്ന അപൂര്‍വ്വസഞ്ചാരം. കേദാര്‍നാഥ്, ബദരീനാഥ്, തുംഗനാഥ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, സതോപാന്ത് തുടങ്ങിയ പുണ്യസങ..
Ottakkannan
അനുരാഗ് എം.വികാലാംഗനായ ഒരു പയ്യന്‍റെ അതിജീവനത്തിന്‍റെ കഥ പറയുന്നു ഒറ്റക്കണ്ണന്‍. വീട്ടുകാരും നാട്ടുകാരും ഒറ്റപ്പെടുത്തിയപ്പോഴും അവന്‍റെ ഇച്ഛാശക്തിയാല്‍ ഒരു നാടിന്‍റെ നെടുംതൂണായി മാറിയ കഥ. തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് കൂടുതല്‍ വിജയങ്ങളിലേക്കെത്തിയ ഒരു കുട്ടിയുടെ കഥയുമാണിത്. പത്മദ്വീപില്‍ അവന്‍ എന്താണ് ചെയ്തത്? കാട്ടിലും മേട്ടിലും നാട്ടിലും ..
Ayanam Ravanam
ഈ നാടകത്തിന് പല പ്രത്യേകതകളുണ്ട്. ഇതിവൃത്തം തന്നെ ആദ്യമെടുക്കണം. രാവണനെ വിവരിക്കുന്നതിന് ഒറ്റ ഗ്രന്ഥത്തെയോ പാരമ്പര്യത്തെയോ മാത്രമല്ല, നാടകകൃത്ത് ആശ്രയിച്ചിരിക്കുന്നത്. സന്ദര്‍ഭവും പാത്രങ്ങളും ആദികാവ്യത്തിലേക്ക് തന്നെ. എന്നാല്‍ സംഭവങ്ങള്‍ പലയിടത്തായി ചിതറിക്കിടക്കുന്നവയെ സമാഹരിച്ചവയാണ്. സീതയുമായുള്ള ബന്ധമാണിവയില്‍ ഏറ്റവും മുഖ്യം. സീത മായാസീതയാണെന്ന ..
Nilavinte Chemistry
കഥയ്ക്ക്, കലയ്ക്ക് ഒരു രസതന്ത്രമുണ്ട്; അതിന്‍റേതായ, മുന്‍മാതൃകകളില്ലാത്ത, ഒരു കെമിസ്ട്രിയുണ്ട്. അതിലെത്തിപ്പെടുക, അതിനോടു സമരസപ്പെടുക, സ്വയം നിവര്‍ത്തിക്കപ്പെടേണ്ട ഒന്നാണ്. അതു താനേ സംഭവിക്കണം. അതിനായുള്ള ഉള്ളുരുക്കമാണ് ക്രിയാത്മക രചനയിലെ പേറ്റുനോവ്. ഇവിടെ കെ.എ. ഉണ്ണിത്താന്‍ ആ വഴിതുടക്കത്തില്‍ എത്തിപ്പെട്ടിരിക്കുന്നു എന്നതാഹ്ലാദകരമാണ്. ഇനിയും താണ്ട..
Hridayathilninnu Ezhuthiyeduthathu
ഉള്ളുലയുന്ന തേങ്ങലുകളുടെ കല്പനകളും പ്രണയത്തില്‍ പൂക്കുന്ന പെണ്‍മരവും മുന്തിരിത്തോട്ടങ്ങളിലെ കനികളുംകൊണ്ടുള്ള കാവ്യകല്പനയാല്‍ കൃഷിയിറക്കി നൂറുമേനി വിളയിക്കുന്ന കാവ്യസമാഹാരമാണിത്. നിറവിന്‍റെ ഭൂമികയില്‍നിന്ന് പൂക്കളില്ലാത്ത കാലത്തേക്കും താനില്ലാത്ത ക്ലാസ്മുറിയിലേക്കും ഇക്കവി സഞ്ചരിക്കുമ്പോള്‍ അവ വര്‍ത്തമാനകാലത്തിന്‍റെ നെരിപ്പോടുകളും തീവ്രനൊമ്പരങ്ങളുമാ..