Gmotivation
Mazhanoolukal
നിഹാരികനര്‍മ്മവും ഇടയ്ക്കല്‍പം ആക്ഷേപഹാസ്യവും ആണ് മഴനൂലുകളുടെ വായനാസുഖത്തിന്‍റെ മുഖ്യരഹസ്യം. സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ ഇവരെല്ലാം കടന്നുവരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ആഖ്യാനത്തില്‍ ലിബിന്‍ കൈവിടാതെ സൂക്ഷിക്കുന്ന നര്‍മ്മം ബന്ധങ്ങള്‍ക്ക് കവചമാവുന്നു. ആരെയും മുറിവേല്‍പ്പിക്കാതെ എല്ലാത്തിനെയും നര്‍മ്മ രസികതയോടെ കാണുന്ന എഴുത്തുകാരന്‍റെ സ..
Samanwayam
വി.ആര്‍. ശ്രീനിവാസന്‍പ്രകൃതിയുടെയും മനുഷ്യന്‍റെയും ആകുലതകളും വിഹ്വലതകളും ദുഃഖങ്ങളും ആശകളും നിരാശകളും സന്ദേഹങ്ങളും ഉള്‍ക്കൊള്ളുന്ന ഒമര്‍ഖയ്യാമിന്‍റെ റുബായിയ്യാത്തിന്‍റെ ചതുഷ്പദികളുടെ ഒരു സ്വതന്ത്ര ആവിഷ്കാരമാണ് ഈ കൃതി. മനുഷ്യന്‍റെ ബാല്യ, കൗമാര, യൗവ്വനത്തിലൂടെ തെളിഞ്ഞുവരുന്ന ജീവിതത്തെ അനായാസമായി അനാവരണം ചെയ്യുമ്പോള്‍ അത് പ്രപഞ്ചത്തിന്‍റെ അസ്തിത്വത്തെ..
Liyanthajan
ടിയെസ്വി ടി.എസ്.ജീവിതം തന്നെയാണ് സിനിമ. കുറേ അതിഭാവുക കല്പനകള്‍ ഒഴിവാക്കിയാല്‍. പ്രേക്ഷകപ്രിയ സിനിമയുടെ... ആധാരശില, ചെംകാതലുറ്റ കഥാകാവ്യമാണ്.സിനിമയുടെ ധര്‍മ്മസത്ത വിനോദമാണ്. എങ്കിലും മനഹര രസത്തിനൊപ്പം ചിന്തോദ്ദീപകവുമാകണം.ഉണരാര്‍ന്ന ചിന്തകള്‍, സ്വജീവനം, പുനഃവിചിന്തനത്തിന് പ്രേരിതാത്മകമായി ഭവിക്കുമ്പോള്‍ മാത്രമാണ്...., ഏതൊരു സൃഷ്ടിയും കനലാര്‍ന്നുണര്‍..
Arupathionnu
ഷീനു. എസ്. നായര്‍പ്രണയവും ധ്യാനവും ഭക്തിയും നൊമ്പരവും പ്രകൃതിയുമെല്ലാം ഇടകലര്‍ന്നു വരുന്ന കവിതകള്‍. കവി ഈ പ്രപഞ്ചത്തെ കാണുന്നതെങ്ങനെയാണ് എന്ന് ഈ രചനകള്‍ വെളിവാക്കുന്നു. ഇന്നത്തെ നവീന കവിതാസങ്കേതങ്ങളില്‍ നിന്നുകൊണ്ടല്ല കവി എഴുതുന്നത്. കവിമനസ്സില്‍ തെളിയുന്ന നേര്‍ക്കാഴ്ചകള്‍ ഒരു ക്യാമറയില്‍ ചിത്രം പകര്‍ത്തുന്നതുപോലെ ഒപ്പിയെടുത്ത് കവിതകളായി അവതരിപ്പിക..
Innalekal Parayathe Poyath
ശ്യാമ എന്‍.ബി."സഞ്ചാരത്തിലൂടെ നിലവാരപ്പെട്ട ചലച്ചിത്രങ്ങളുടെ കാഴ്ചയിലൂടെ പഠിച്ചും അറിഞ്ഞും ബോദ്ധ്യപ്പെട്ടും നേടിയ ആശയങ്ങളിലൂടെ ശ്യാമ ആര്‍ജ്ജിച്ചെടുത്തവയുടെ സത്താണ് ഈ കവിതകള്‍." ശ്രീകുമാര്‍ മുഖത്തല"ഇരുള്‍പ്പച്ചയും നനവും കൂട്ടുമുളകളും പുല്‍ച്ചാര്‍ത്തുകളും ഉള്ള ഈ കവിതകള്‍ നാളെ ഇഷ്ടംപോലെ വളരാന്‍ ഇടം കൊടുക്കട്ടെ ശ്യാമഹൃദയം."വി.എം. ഗിരിജ..
Osyathil Illatha Rahasyangal
ബുഷ്റ എച്ച്.നിത്യസാധാരണമായ മര്‍ത്ത്യജീവിതത്തിലെ വിവിധ ദൃശ്യങ്ങള്‍ തന്നെയാണ് ഈ കഥകളിലെ പ്രതിപാദ്യം. വ്യത്യസ്ത ജീവിത സന്ദര്‍ഭങ്ങളെ തന്‍റെതായ ശൈലിയിലൂടെ ബുഷ്റ ചിത്രീകരിക്കുമ്പോള്‍, വായനയില്‍ മുഴുകുമ്പോള്‍ രചനയുടെ അതിരുകള്‍ മറന്ന് നാമതില്‍ ഇഴുകിച്ചേരുന്നു. സുതാര്യമായ ഭാഷ, ഹൃദയവികാരങ്ങള്‍ തുടിക്കുന്ന ശൈലി, ഗ്രാമീണമായ പശ്ചാത്തലങ്ങള്‍, നിത്യസാധാരണക്കാരായ ..
Thanthappattu
തന്തപ്പാട്ട്‌കെ. സന്തോഷ് അധഃസ്ഥിതന്റെ ജീവിതപശ്ചാത്തലവും കണ്ണീരും ഏറെ കേട്ടുകഴിഞ്ഞവരാണ് നമ്മൾ. ഈടുറ്റ രചനകളിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കണ്ണീർഗാഥകളിലൂടെ പല ചരിത്രങ്ങളും കണ്ടറിഞ്ഞു നമ്മൾ. എന്നാൽ കെ. സന്തോഷിന്നു സഞ്ചരിക്കുന്ന കാവ്യപാതകൾ സ്വജീവിതം നൽകിയ പാഠങ്ങളാണ്. അവിടെ കറുപ്പനും കടമ്മനും ശീലാവതിയും പുലിത്തെയ്യവും അംബേദ്കറും മാറ്റരയ്..
Pradakshinam
പ്രദക്ഷിണംഷാജു പുതൂർഷാജു പുതൂരിന്റെ ലേഖനസമാഹാരത്തിൽ ഗുരുവായൂരിനോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും വസ്തുതകളുടെയും പ്രചാരം കുറഞ്ഞുപോയ ചില സാമാന്യാചാരാനുഷ്ഠാനങ്ങളുടെയും വിവരണങ്ങളും അനാവരണങ്ങളുമാണ് പ്രതിപാദ്യം. മുൻപറഞ്ഞ വെളിപാട് ഉണ്ടാക്കിത്തരുന്നു ഈ ലേഖനങ്ങൾ. വസ്തുതകളിലൂടെ ലേഖകൻ പ്രദക്ഷിണം വെയ്ക്കുമ്പോൾ പുതിയ പുതിയ വിവരങ്ങൾ തത്പരരായ വായനക്കാർക്ക് ദ..
Story Cafe
ശ്രീകാന്ത് പങ്ങപ്പാട്ട്എഴുത്തുകാരന്‍ നല്‍കുന്ന ലാവണ്യാനുഭൂതി വായനയുടെ ബഹുസ്വരതയാണ്. സംവേദനത്തിന്‍റെ മാറുന്ന ഈ കാലത്താണ് സ്റ്റോറി കഫെ എന്ന കഥാസമാഹാരം പ്രസക്തമാകുന്നത്. ജീവിതത്തിന്‍റെ എല്ലാ സൗമ്യപ്രസാദങ്ങളെയും ഉള്‍പ്പെടുത്തിയ കഥാനിര്‍മ്മിതി ഒറ്റവായനകൊണ്ട് മനസ്സ് കീഴടക്കും. മനുഷ്യന്‍റെ ഏകാന്തനൊമ്പരങ്ങളുടെ കഥകള്‍ തിരുവിതാംകൂറിന്‍റെ നാട്ടുഭാഷയില്‍ സംവദി..
Kalayile Rathi-reethi Sankalpam
ജോസഫ് റോക്കി പാലക്കല്‍ശൃംഗാരത്തെ രസരാജനായി കല്പിക്കുന്നതാണ് ഭാരതീയ കലകളുടെ സൗന്ദര്യശാസ്ത്രം. ചിത്രമെഴുത്തിലാണ് ആ രീതി സങ്കല്പം ഏറെയും പ്രകടമാകുന്നത്. കവിയും ശില്പിയും ചിത്രകാരനുമായ ജോസഫ് റോക്കി പാലക്കല്‍ 'കലയിലെ രതി - രീതി സങ്കല്പം' എന്ന പഠനത്തില്‍ ആത്മാര്‍ത്ഥവും മൗലികവും സത്യസന്ധവുമായ ഉള്‍ക്കാഴ്ച കണ്ടെത്തുന്നു. അതില്‍ ഒമ്പതു ഭാവമണ്ഡലങ്ങള്‍. ഓരോന്ന..