Mangalodayam

Grid View:

Neelakkadampu

₹80.00

Author:K.P.Sudheeraഓരോ പരാജയവും ജീവിതത്തിന്റെ പുതിയ ആഴങ്ങളിലേക്കാണ് കണ്‍ തുറക്കുന്നത്. ആഴത്തിലേക്കു പതിക്കുമ്പോഴും അവ പുതിയ പ്രതിരോധതലങ്ങളെ സൃഷ്ടിക്കുന്നു. സൂക്ഷ്മമായ വൈകാരിക മേഖലകളിലൂടെ സഞ്ചരിക്കുന്ന സ്ത്രീകഥാപാത്രങ്ങള്‍ ദുഃഖത്തിന്റെ രാഗങ്ങളാണ് വിസ്തരിക്കുന്നത്. എങ്കിലും, അവ നീലക്കടമ്പ് പൂത്തപോലെ മനോഹരങ്ങളാകുന്നു...

Ormayile Kattadimarangal

₹115.00

Book By Dr M G Shaji , ഓര്‍മ്മയിലെ കാറ്റില്‍ തെളിയുന്ന കുറെ നല്ല മനുഷ്യരുടെ കഥ. ഹൃദയസ്പര്‍ശിയായ എഴുത്ത്. ''കണ്ണീരിന്റെ ആര്‍ദ്രതയെ തന്റെ ലാവണ്യബോധത്തോടും മാനവികതയോടും കൂട്ടിയിണക്കി ഓര്‍മ്മയുടെ താളുകളില്‍ കുറിക്കുവാന്‍ ഷാജി ഡോക്ടര്‍ ശ്രമിച്ചിരിക്കുകയാണിവിടെ. നന്മകളാല്‍ സമൃദ്ധമായ നാട്ടിന്‍പുറത്തിന്റെ സ്പര്‍ശനേന്ദ്രിയത്തെയാണ് അനന്യസാധാരണമായ പ്രതിഭകൊണ്ട..

Oru Pravasiyude Ormakal

₹280.00

Book By V B Ajith Raj , ഓര്‍മ്മകളിലൂടെ ജീവിതത്തിന്‍റെ കഥ പറയുകയാണ് ഗ്രന്ഥകാരന്‍. എത്ര എഴുതിയാലും തീരാത്ത പുസ്തകത്താളുകളാണ് ജീവിതമെന്ന മഹാഗ്രന്ഥത്തിലുള്ളത് എന്ന വാക്യത്തെ ഓര്‍മ്മിപ്പിക്കുന്ന എഴുത്ത്. സ്വന്തം തട്ടകത്തിന്‍റെ കഥയില്‍നിന്നും തുടങ്ങി അറേബ്യന്‍ ജീവിതനാള്‍വഴികളിലൂടെയുള്ള അനുസ്യൂതമായ യാത്ര. മനുഷ്യജീവിതത്തെ സംബന്ധിച്ച തത്..

Oru Theerthadanathinte Rekhachithram

₹120.00

Thomas .M.Mathew യേശുക്രസ്തുവിന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സംഭവങ്ങള്‍ക്ക് സാക്ഷികളായ ജോര്‍ദ്ദാന്‍, പാലസ്തീന്‍, ഇസ്രായേല്‍. ഈജിപ്ത് എന്നി വിശുദ്ധ നാടുകളിലെ സഞ്ചാരസാക്ഷ്യമാണ് ഈ കൃതി. യേശുവിനെ സ്‌നാപകയോഹന്നാന്‍ സ്‌നാനപ്പെടുത്തിയ ജോര്‍ദ്ദാന്‍ നദിയും കളിത്തട്ടായ നസ്രേത്തും പ്രധാനപ്രവര്‍ത്തനമേഖലയായിരുന്ന ഗലീല പ്രദേശങ്ങളും ജറുസലേം നഗരവും വിശു..

Ottamaina

₹75.00

Author:P.R.Nadhanകാവില്‍കോട്ടയിലെ കടപുഴകി വീണ വൃക്ഷങ്ങള്‍ക്കിടയില്‍ അഗ്നിവേശന്റെ രക്തത്തില്‍ കുളിച്ച ശവം കിടക്കുന്നു. കിളികള്‍ അപ്പോഴും ചിറകടിച്ച് ശവത്തിനു ചുറ്റും പറന്നുനടക്കുകയാണ്. കാവില്‍കോട്ടയുടെ രക്ഷകന്‍ ഇരുകൈകളും ഉയര്‍ത്തി ചിന്നുവിനെ അനുഗ്രഹിക്കുന്നു. മരച്ചില്ലകള്‍ക്കിടയിലൂടെ പാഞ്ഞുനടക്കുന്ന മൊച്ചകള്‍ മന്ത്രധ്വനികള്‍ മുഴക്കുന്നു. അനാദിയായ ഊര്..

Papajeevitham

₹150.00

Book by: P.R.raghunathഇരുണ്ട ജീവിതത്തിന്റെ ഇടവഴികള്‍ ഓരോ വ്യക്തിയുടെ ജീവിതത്തിലുമുണ്ട്. അന്ധകാരത്തിന്റെ ഒരു കീറ് ആദ്യം അടര്‍ന്നു വീഴുന്നു. പിന്നെയതു വലുതായി ജീവിതത്തെയാകെ മൂടുന്നു. വിഭ്രാന്തികളിലൂടെ കടന്നുപോകുന്ന ജീവിതം. ചിലപ്പോള്‍ അതു മനോരോഗമായും മാറുന്നു. തെറ്റും ശരിയും പൂര്‍ണ്ണമായും വിവേചിച്ചറിയാനാകാത്ത അവസ്ഥ. നിര്‍വ്വചിക്കാനാവാത്ത ഒരു ദുരന്തബോധ..

Pattam Parappikkunna Kuttikal

₹340.00

Book by Kannan Menon , നന്മയുടെ അടരുകളെ ജീവിതത്തിന്‍റെ ധര്‍മ്മബോധത്തില്‍ ലയിപ്പിച്ച നോവലെറ്റുകള്‍. പിഴച്ചുപോയ കണക്കുകൂട്ടലുകള്‍ക്കു മുമ്പില്‍ അമ്പരന്നുനിന്ന ഹതഭാഗ്യര്‍. യുവതികളായ പ്രാചിയുടെയും പ്രതീചിയുടെയും മനസ്സുകള്‍ തമ്മിലുള്ള അകലങ്ങള്‍ക്കിടയില്‍ ഒരു മരുപ്പച്ച തേടിയലഞ്ഞ വ്രണിതഹൃദയന്‍. ദാമ്പത്യജീവിതത്തിന്‍റെ ഊഷ്മളതയെ ഉണര്‍ത്തിയെടുക്കുന്ന ഇന്നലെ ഇ..

Penkutty

₹65.00

Book By: E.Vasuതെരുവില്‍ ആര്‍ഭാടത്തോടെ നിര്‍ത്തിയിട്ട ഇറക്കുമതിക്കാറിന്റെ ചില്ലില്‍, ആരും കാണാതെ വിരലുകൊണ്ടു വികൃതിച്ചെക്കന്‍ ചിലതെല്ലാം എഴുതിവയ്ക്കുന്നതു പോലെയാണെന്റെ രചനയെന്ന് ഇ. വാസു പറയുന്നു. ഇതാ ഒരു ഗ്രാമത്തിന്റെ നിര്‍മ്മാല്യമെന്നും പഥേര്‍ പാഞ്ചാലിപോലെ മധുരമെന്നും അനുവാചകന്‍ ഉദ്‌ഘോഷിച്ച അതിമനോഹരമായ നോവല്‍. സുഗുണ എന്ന പെണ്‍കുട്ടിയുടെ തപ്തനിശ്വാ..

Poomottukal- V.S.Aiswarya

₹35.00

Poems by V.S.Aiswaryaകാലത്തിന്റെ കാലടിയൊച്ച മൃദുവായി കേള്‍പ്പിക്കുന്ന കൊച്ചുകവിതകളാണ് ഈ പുസ്തകത്തിലുള്ളത്. തന്റെ ഉള്ളിലെ കൊച്ചുകൊച്ചാശയങ്ങളെ ഭാവനാത്മകമായി ഐശ്വര്യ കോര്‍ത്തിണക്കിയപ്പോള്‍ പൂമൊട്ടുകള്‍ ഉരുവാക്കപ്പെട്ടു. കാലത്തിന്റെ കാലടിയൊച്ച മൃദുവായി കേള്‍പ്പിക്കുന്ന കൊച്ചുകവിതകളാണ് ഈ പുസ്തകത്തിലുള്ളത്. തന്റെ ഉള്ളിലെ കൊച്ചുകൊച്ചാശയങ്ങളെ ഭാവനാത്മകമായി..

Prathisruthi

₹205.00

Book by Prof . S. Ambikadevi ,  കേരളത്തിന്‍റെ നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്‍റെ ജീവിതത്തിലെ അറിയപ്പെടാത്ത കഥകള്‍ ഒരു ശിഷ്യന്‍റെ സ്മൃതിസഞ്ചാരത്തിലൂടെ അവതരിപ്പിക്കുന്ന കൃതിയാണ് പ്രതിശ്രുതി. ഗുരുവിന്‍റെ ശിഷ്യനായ വേലായുധന്‍റെ ഓര്‍മ്മകളാണ് പ്രൊഫ. അംബികാദേവി തന്‍റെ നോവല്‍രചനയ്ക്ക് ആസ്പദമാക്കിയിരിക്കുന്നത്. ഗുരുവിന്‍റെ ആത്മചൈതന്യം, കേരളീയജീ..

Rachanayile Chila Prasnangal

₹40.00

Author:B.M.Suharaനര്‍മ്മത്തിന്റെ വെളിച്ചവും ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും ബി.എം. സുഹറയുടെ  കഥകളില്‍ നമുക്കു കാണാന്‍ കഴിയും. വടക്കേ മലബാറിലെ ജീവിത പശ്ചാത്തലങ്ങളുടെ തെളിച്ചവും മിഴിവും രചനകള്‍ക്ക് അകമ്പടിയായുണ്ട്. ദുരൂഹതകളോ നിര്‍മ്മാണത്തിന്റേതായ പരീക്ഷണങ്ങളോ സുഹ്‌റയുടെ കഥകള്‍ക്കില്ല. അവയെല്ലാംതന്നെ ജീവിത സന്ദര്‍ഭങ്ങളുടെ നേര്‍ക്കാഴ്ചകളാണ്...

Rogasanthi

₹200.00

A book by K.R. Ramakrishnan  ,  മനുഷ്യസമൂഹത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പാടെ തകർക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ചുള്ള പഠനഗ്രന്ഥം. രോഗപ്രത്യാഘാതങ്ങൾ, ഓരോ രോഗത്തിന്റെയും ചരിത്രവും ചികിത്സയും പ്രതിരോധവും പരിസ്ഥിതിപ്രശ്നങ്ങളും സ്വയം വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയിൽ ലളിതമായി അവതരിപ്പിക്കുന്നു...

Samarayathra

₹125.00

Book By Swaroop Kunnumpilly ,  ഇന്ത്യാമഹാരാജ്യത്തിലെ വ്യത്യസ്തമായ ഭൂവിഭാഗങ്ങള്‍, ഭാഷകള്‍, ജീവിതശൈലികള്‍, സാംസ്കാരിക ചിത്രങ്ങള്‍, രാഷ്ട്രീയപരമായ വിശ്വാസങ്ങള്‍ ഇവയെ ഒന്നാക്കി മാറ്റുന്ന ദേശീയവികാരങ്ങള്‍. മോട്ടോര്‍ ബൈക്കില്‍ പതിമ്മൂന്ന് ദിവസത്തെ യാത്രയിലൂടെ അനുഭവിച്ച വെളിച്ചമാണ് ഈ കൃതി. ഭാരതത്തിന്‍റെ ആത്മാവിലൂടെ ഒരു സഞ്ചാരം.ഇന്ത്യയെ അടുത്തറിയാന്‍ ..

Samkramika Rogangal

₹385.00

A book by K.R. Ramakrishnanകേരളീയരിൽ പൊതുവെ കണ്ടു വരുന്ന സാംക്രമിക രോഗങ്ങൾ, രോഗലക്ഷണങ്ങൾ, രോഗചരിത്രം, പ്രതിവിധികൾ. രോഗപ്രതിരോധങ്ങൾക്കു അറിവ് പകരുന്ന ആരോഗ്യ വിദ്യാഭ്യാസ സംബന്ധിയായ ഒരു പ്രാമാണിക ഗ്രന്ഥം...

Sampoorna Kathakal Kannan Menon

₹600.00

Book by Kannan Menon വ്യക്തിജീവിതത്തിലെ തിന്മകൾക്കെതിരെയുള്ള ആഹ്വാനങ്ങളാണ് ഈ കഥകളിൽ നിറയുന്നത് . സ്ത്രീപുരുഷ ബന്ധം , ജാതിബോധം , ഉടമ-അടിമ ബന്ധം,സമത്വബോധം , സ്ത്രീപക്ഷ മനസ്സ് തുടങ്ങി സമൂഹത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളാണ് ഈ രചനകളിൽ പ്രകടമാകുന്നത് . പരിസ്ഥിതി ബോധവും സ്ത്രൈണപക്ഷവും സ്നേഹബന്ധങ്ങളും ആർദ്രതയും മുഖമുദ്രയാകുന്ന കഥകൾ . ജീവിതത്തെ പുൽകുന്ന മന..

Showing 46 to 60 of 79 (6 Pages)