Mangalodayam

Grid View:

Eettillathile Viseshangal

₹220.00

പൂച്ചകളുടെ ഈറ്റില്ലത്തിലെ വിശേഷങ്ങളും അവയുടെ ജീവിതത്തിന്‍റെ രഹസ്യാത്മകതയും അനാവരണം ചെയ്യുന്ന നോവല്‍. ജൈവവാസനകളുടെ സൃഷ്ടിവൈവിധ്യം, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ നിഗൂഢത, പ്രപഞ്ചത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിര്‍വചിക്കാനാവാത്ത പ്രാണീജീവിതങ്ങള്‍ തുടങ്ങിയവയെ ഈറ്റില്ലത്തിലെ വിശേഷങ്ങള്‍ എന്ന നോവലില്‍ ആവിഷ്കരിക്കുന്നുണ്ട്.ജന്തുവാസനകള്‍ക്കിടയ..

Kaattu Paranja Katha

₹160.00

നുറുങ്ങോര്‍മ്മകളുടെ വാതായനത്തിലൂടെ കേരളത്തിന്‍റെയും ഖത്തറിന്‍റെയും വാങ്മയചിത്രങ്ങള്‍ വരഞ്ഞിടുന്ന നോവല്‍. ഓരോ പ്രവാസിയുടെയും ഉള്ളില്‍ നിറയുന്ന ആര്‍ദ്രമായ ചിന്തകളും കനവുകളും സ്നേഹന്ധങ്ങളും ഒരു പൊന്‍നൂലില്‍ കോര്‍ത്തിണക്കിയ രചന. അവയ്ക്ക് ചിന്തേരിടുമ്പോള്‍ ചിലപ്പോള്‍ മൂര്‍ച്ചയും മറ്റു ചിലപ്പോള്‍ മിനുസവും കൂടും. താന്‍ ജീവിച്ച ഇടവും ജീവിക്കാന്‍ വിധിക്കപ്പ..

Signposts

₹220.00

സൈന്‍പോസ്റ്റ്സ് ഡോ. ഗണേഷ് ബാലകലുഷിതമായ വര്‍ത്തമാനകാലത്തിന്‍റെ ബൗദ്ധികലോകത്തെ അനാവരണം ചെയ്യുന്ന ലേഖനസമാഹാരം. ലോകസാങ്കേതികവിദ്യയുടെ ഈറ്റില്ലങ്ങളില്‍ ഒന്നായ സിഡ്നിയില്‍ ജീവിക്കുന്ന എഴുത്തുകാരന്‍റെ അനുഭവങ്ങളും വീക്ഷണങ്ങളും. കോവിഡാനന്തര സമസ്യകള്‍, രാഷ്ട്രീയബോധ്യങ്ങള്‍, സാമ്പത്തിക ഉള്‍ക്കാഴ്ചകള്‍, താത്ത്വികവിചാരങ്ങള്‍, സംഗീതാസ്വാദനങ്ങള്‍, സിനിമാ വിമര്‍ശന..

Kanyakumari Muthal Kannur Vare

₹320.00

കന്യാകുമാരി മുതല്‍ കണ്ണൂര്‍ വരെ ഡോ. ബി. പാര്‍വ്വതികന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ ജനിച്ച്, കേരളത്തിലെ ഗവണ്‍മെന്‍റ് കോളേജുകളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച പാര്‍വതി തമിഴ്നാട്ടിലും കേരളത്തിലുമായി താന്‍ ജീവിച്ച 15 നാടുകളിലെ നാട്ടനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഒരുകാലത്ത് കേരളത്തിലെ ഗവണ്‍മെന്‍റ് കോളേജുകളിലെ അക്കാദമികവും സാംസ്കാരികവുമായ അന്തരീക്ഷം..

Chithrapusthakathile Yathrikar

₹110.00

ചിത്രപുസ്തകത്തിലെ യാത്രികര്‍ ശ്രീജിത്ത് വള്ളിക്കുന്ന്എഴുത്തുവഴികളില്‍ ഒറ്റയാനാവുമ്പോഴും വിചിത്രമായ ജീവിതാനുഭവങ്ങളെ കൈയൊതുക്കത്തോടെ ആവിഷ്കരിക്കുകയാണ് ശ്രീജിത്ത്. യാദൃച്ഛികതയിലൂടെയുള്ള യാത്രയും പ്രണയത്തിന്‍റെ സുസ്വരങ്ങളും ആധുനികമായ കാഴ്ചപ്പാടുകളും നര്‍മ്മത്തിന്‍റെ പൊലിമയുംകൊണ്ട് വിചിത്രയാത്രയിലെ യാത്രക്കാര്‍ ഒരു പെയിന്‍റിംഗില്‍ എന്നപോലെ പ്രത്യക്ഷപ്പെ..

Chekhovinte Pathu Kathakal

₹100.00

ചെഖോവിന്റെ കഥകള്‍ ആന്റണ്‍ ചെഖോവ്‌ വിവര്‍ത്തനം : അഫാഫ് നൗറിന്‍ റഷ്യന്‍ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്ന ആന്റണ്‍ ചെഖോവിന്റെ തെര ഞ്ഞെടുത്ത പത്ത് കഥകളുടെ വിവര്‍ത്തനമാണിത്. പന്തയം, ലോട്ടറി ടിക്കറ്റ്, സന്തോഷം, ഗ്രാമത്തിലെ ഒരു ദിവസം, നെല്ലിക്ക, ഒരു പേരില്ലാക്കഥ തുടങ്ങിയ കഥകളുടെ സമാഹാരം. ചെഖോവ് എഴുത്തുകളുടെ മുഖമുദ്രയായ ഋജുത്വവും ലാളിത്യവും അത..

Niravarnna Kaalangal

₹250.00

നിറവാര്‍ന്ന കാലങ്ങള്‍പി.കെ. സുധാകരന്‍തിരക്കേറിയ പൊതുപ്രവര്‍ത്തനങ്ങള്‍ക്കിടയ്ക്ക്, ഒഴുകിപ്പോകുന്ന കാലത്തിന് മുമ്പില്‍ സ്വയം പഴിചാരി നില്‍ക്കുന്ന മനുഷ്യന്‍റെ പ്രധാന സങ്കടങ്ങളില്‍ ഒന്ന് പറഞ്ഞതില്‍ പാതി പതിരായിപ്പോയല്ലോ എന്നാണ്. ഒരു നല്ല പ്രഭാഷണം പൂര്‍ത്തിയാക്കി വേദി വിട്ടിറങ്ങുമ്പോള്‍ മുഖസ്തുതിക്കാരല്ലാത്ത പ്രിയപ്പെട്ടവര്‍ അരികിലെത്തി എഴുതാറില്ലേ എന്ന..

Anand: Yathrikante Katha

₹260.00

ആനന്ദ് - യാത്രികന്‍റെ കഥ എം. ജയദേവ വര്‍മ്മഅപരിചിതത്വങ്ങളെ ചിരപരിചിതനാക്കുന്നവന്‍റെ യാത്രയാണിത്. വ്യത്യസ്ത ദേശങ്ങളും വ്യത്യസ്ത ഭാഷയും സംസ്കാരവും മനുഷ്യവികാരത്തില്‍ ഒന്നാണ്. അനുഭവങ്ങളാണ് മനുഷ്യനെ പൂര്‍ണ്ണമാക്കുന്നത്. ആനന്ദിന്‍റെ യാത്രകളെല്ലാം മനുഷ്യനെ തൊട്ടുപോകുന്നു. പെരുമാള്‍, റാഫേലച്ചന്‍, റിമ്പോച്ചേ, മാധവ്ജി, രോഹിത്ത്, കമലം, സോനം, ഭീംസിങ് തുടങ്ങിയ ..

Vanyajeevanam

₹140.00

വന്യജീവനം എം.ജി. മോഹനന്‍കാട്ടിലൂടെ അലഞ്ഞും കായ്കനികള്‍  ഭക്ഷിച്ചും വേട്ടയാടിയും നടന്ന ആദിമമനുഷ്യന്‍റെ കൂട്ട് വിവിധ ജാതിയിലുള്ള മൃഗങ്ങളായിരുന്നു. കാലംപോകേ കാട്ടുമൃഗങ്ങളെ വീട്ടുമൃഗങ്ങളാക്കി ഇണക്കിയെടുക്കുന്ന വിദ്യയും മനുഷ്യര്‍ സ്വന്തമാക്കി. മൃഗവാസനകള്‍ കാട്ടുജീവിതത്തിന്‍റെ ബാക്കിപത്രമാണെന്നും അവയിലെ സഹജവാസനകള്‍ വീട്ടുമൃഗങ്ങള്‍ പ്രകടിപ്പിക്കുമെന്..

Pacha Ikkare Thanne

₹200.00

പച്ച ഇക്കരെ തന്നെ ഡോ. സി. രവീന്ദ്രന്‍ നമ്പ്യാര്‍ഏകാന്തജീവിതം നയിക്കുന്ന മൂന്ന് സ്ത്രീകളും അവരുടെ ചുറ്റുപാടുകളും നീട്ടുന്ന കാഴ്ചകള്‍ കേരളീയരുടെ തനിപകര്‍പ്പുകളാകുന്നു. മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ലോകത്തേക്കു തിരിച്ചുപിടിച്ച കണ്ണാടിയാകുന്നുണ്ട് പച്ച ഇക്കരെ തന്നെ. നാട്ടില്‍ വേരുറയ്ക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ പകച്ചു നില്‍ക്കുന്ന കേരള..

Showing 51 to 60 of 241 (25 Pages)